നനുത്തുപെയ്യുന്ന മഴ, മഴയെ അവഗണിച്ച് മേഞ്ഞുനടക്കുന്ന പശുക്കൾ, അവയുടെ ദേഹത്ത് കയറിയിരിക്കാൻ അവസരം പാർത്തിരിക്കുന്ന കൊക്കുകൾ. ഇതെല്ലാം ഞാനേറ്റവും ആസ്വദിക്കുന്ന ജനാല കാഴ്ചകൾ. ഓരോ ദിവസവും ഇവരെല്ലാം എത്ര ആവേശത്തോടു കൂടിയാണ് ജീവിക്കുന്നത്. അലസത, ഉന്മേഷക്കുറവ്, താത്പര്യമില്ലായ്മ, ജീവിതവിരക്തി എന്നീ പ്രശ്നങ്ങളൊന്നും ഇവരിൽ കാണാത്തതെന്തേ? ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവാണ് മനുഷ്യനെ മറ്റ് ജീവികളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. എന്നാൽ ആ ചിന്തകൾ തന്നെ ശത്രുക്കളായാലോ? മനസ്സ് സൃഷ്ടിക്കുന്ന ചിന്തകൾ നമ്മെ വരിഞ്ഞുമുറുക്കി ഇല്ലാതാക്കുന്ന അവസ്ഥ, ജീവിതം ആസ്വദിക്കാൻ സാധിക്കാത്ത വിധത്തിലാക്കുന്നു.
മനസ്സെന്ന അനുഭവം
മനസ്സൊട്ടും നേരെ നിൽക്കുന്നില്ല, വല്ലാത്ത ഭാരവും ബുദ്ധിമുട്ടും തോന്നുന്നു”, എനിക്കുറങ്ങാൻ പറ്റുന്നില്ല”, നെഞ്ചിൽ എന്തോ ഭാരം കെട്ടിയിട്ടതുപോലെ'. ഓരോ ദിവസവും ഒ.പി.യിൽ പലപ്രാവശ്യം കേൾക്കുന്ന പ്രശ്നങ്ങളാണിതെല്ലാം.
മനസ്സ് എന്ന അദൃശ്യാനുഭവം ശരീരത്തിലെ ഓരോ കോശങ്ങളിലും ചെലുത്തുന്ന സാന്നിധ്യം വലുതാണ്. എങ്കിലും മാനസിക വ്യാപാരങ്ങളിൽ നമ്മൾ കൊടുക്കുന്ന ശ്രദ്ധ വളരെ കുറവാണ്. ശരീരപുഷ്ടിക്കു വേണ്ടിയും സൗന്ദര്യത്തിനു വേണ്ടിയും നാം നൽകുന്ന ശ്രദ്ധയും താത്പര്യവും മാനസികാരോഗ്യ സംരക്ഷണത്തിന് നൽകുന്നുണ്ടോ എന്നതിൽ സംശയമാണ്.
മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സംഘർഷങ്ങൾ നിറഞ്ഞ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. അനുദിന ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴാണ് സംഘർഷം ജനിക്കുന്നത്. സംഘർഷങ്ങൾ ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്ത തോതിലുമാണ്.
ഭാരം കൂട്ടുന്ന ഭയം
ചെറുപ്രായം മുതൽ മനസ്സിൽ സൃഷ്ടിക്കുന്ന ഭയം മനസ്സിന്റെ ഭാരം കൂട്ടും. മുതിർന്നവരിൽ നിന്ന് പല രീതിയിലുള്ള ഭയങ്ങളാണ് കുട്ടികൾ സ്വന്തമാക്കുന്നത്.
പരീക്ഷകൾ, പഠനം എന്നിവയെ ഭയത്തോടുകൂടി സമീപിക്കേണ്ടതാണന്ന വിശ്വാസം.
ചുറ്റുമുള്ള സമൂഹത്തിനോടുള്ള ഭയം.
റിസ്കുകൾ ഏറ്റെടുക്കുന്നതിനുള്ള ഭയം.
സ്വയം അപൂർണവും അപര്യാപ്തവും ആണെന്നുള്ള ഭയം.
സ്വന്തം പോരായ്മകളോടുള്ള ഭയം.
ഭാവിയെക്കുറിച്ചുള്ള ഭയം.
മനസ്സിന് ഭാരം കൂട്ടുന്നത്
ബാഹ്യകാരണങ്ങളും ആന്തരിക പ്രശ്നങ്ങളും മനസ്സിനെ ഭാരമുള്ളതാക്കുന്നു.
Denne historien er fra September 2022-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 2022-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്