ചർമം കണ്ടാൽ, പ്രായം തോന്നില്ല' എന്ന് തമാശരൂപത്തിൽ നമ്മൾ പറയാറുണ്ട്. പലപ്പോഴും രഹസ്യമായി അങ്ങനെ ആഗ്രഹിക്കാറുമുണ്ട്. ഇന്ന് നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ' എന്ന് കേൾക്കാനാഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാൽ, പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുകൊണ്ട്, ചുളിവുകൾ വീഴുകയും അതുമൂലം നമുക്കുള്ള പ്രായത്തെക്കാൾ പ്രായം മുഖത്ത് കാണപ്പെടുകയും ചെയ്യുന്നു. ഇത് ചിലരുടെ ആത്മവിശ്വാസം കുറയ്ക്കുന്നു. ഈ പ്രശ്നത്തെ മറികടക്കാനുള്ള ആധുനികചികിത്സാരീതിയാണ് ബോട്ടോക്സ്.
എന്താണ് ബോട്ടോക്സ്
ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ് ബോട്ടുലിനം ടോക്സിൻ. ഏഴുതരം ബോട്ടുലിനം ടോക്സിനുണ്ട് (എ മുതൽ ‘ജി’വരെ). ഇവയിൽ ടൈപ്പ് എ ബി എന്നിവയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
കോങ്കണ്ണ്, പേശീസങ്കോചം, ഡിസ്കോണിയ, ഹെമിഫേ ഷ്വൽ സ്പാസം, വിട്ടുമാറാത്ത മൈഗ്രേൻ, സ്പാാഡിക് ഡിഫോണിയ തുടങ്ങിയ പല രോഗങ്ങൾക്കും ബോട്ടുലിനം ടോക്സിനുപയോഗിക്കുന്നു.
അസറ്റൈൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് പേശികളുടെ സങ്കോചത്തിന് സഹായിക്കുന്നത്. ബോട്ടു ലിനം ടോക്സിൻ അസറ്റൈൽ കോളിൻ പുറപ്പെടുവിക്കുന്നത് തടയുന്നു. ഇതുമൂലം പേശികളുടെ അമിത സങ്കോചം നിയന്ത്രിക്കുന്നു. അതുവഴി ചർമത്തിലുണ്ടാ വുന്ന ചുളിവുകൾ കുറയ്ക്കുക യും ചുളിവുകൾ രൂക്ഷമാവുന്നത് തടയുകയും ചെയ്യുന്നു. മുഖത്തെ ചില പ്രത്യേക പേശികളുടെ അമിത ചലനമാണ് ആ ഭാഗത്ത് കൂടുതൽ ചുളിവ് വീഴാൻ കാരണമാകുന്നത്.
ചികിത്സിക്കേണ്ട ചർമഭാഗത്ത് ഇൻജക്ഷനായാണ് ബോട്ടോക്സ് ചികിത്സ ചെയ്യേണ്ടത്.
ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്താൽ വേദനിക്കുമോ?
ഇൻജക്ഷൻ ചെയ്യേണ്ട ഭാഗത്ത് തരിപ്പിക്കാനുള്ള ക്രീം പുരട്ടി ഏകദേശം അരമണിക്കൂറിനുശേഷമാണ് ബോട്ടോക്സ് ഇൻജക്ഷൻ നൽകുക. അതിനാൽ, വേദന ഒട്ടും അനുഭവപ്പെടില്ല.
എപ്പോഴാണ് ബോട്ടോക്സിന്റെ ഫലം കണ്ടുതുടങ്ങുന്നത്?
മൂന്നുമുതൽ എട്ടുദിവസത്തിനകം ഫലം കണ്ടുതുടങ്ങും. ഏറ്റവും കൂടുതൽ ഫലം കണ്ടുതുടങ്ങുന്നത് രണ്ടാഴ്ചയ്ക്കു ശേഷമാണ്.
Denne historien er fra May 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്