ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika|May 2023
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
ഡോ.ഗംഗ കൈലാസ് കൺസൾട്ടന്റ്സൈക്കോളജിസ്റ്റ് ആലപ്പുഴ
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

കുട്ടികളുടെ  വളർച്ചയിലും വികാസത്തിലും അച്ഛനും അമ്മയ്ക്കും ഒരുപോലെ പ്രധാന്യമുണ്ട്. അവർ എന്നും ഒരുമിച്ചുള്ളത് തന്നെയാകും കുട്ടികൾ ആഗ്രഹിക്കുന്നതും. എന്നാൽ അച്ഛനോ അമ്മയോ തനിച്ച് കുട്ടികളെ വളർത്തേണ്ടി വരുന്ന (സിംഗിൾ പാരൻറിങ് സാഹചര്യങ്ങൾ വർധിച്ചു വരുന്നു. ഇതിന് കാരണങ്ങൾ നിരവധിയാണ്. അച്ഛനോ അമ്മയോ ജോലിസംബന്ധമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്ന സാഹചര്യങ്ങളിലും കുട്ടികൾ ഭാഗികമായെങ്കിലും ഏകരക്ഷാകർതൃത്വത്തിൽ വളരുന്ന സാഹചര്യമുണ്ട്.

പങ്കാളിയുമായി പിരിയുമ്പോൾ കുഞ്ഞിന്റെ കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളുടേയും ഭാരം ഒരാളിലേക്ക് എത്തുകയാണ്. വിവാഹ മോചനത്തിലൂടെ സിംഗിൾ പാരെൻറിങ്ങിലേക്ക് എത്തിപ്പെടുന്നതിൽ കൂടുതൽ പേരും സ്ത്രീകളാണ്.

വിവാഹമോചനം മോശമായി കാണുന്ന കാലഘട്ടം നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന്, ഒരുമിച്ച് ചേർന്നുപോകാൻ പറ്റാത്തവർ പിരിയുന്നതാണ് നല്ലത് എന്ന മനോഭാവത്തിലേക്ക് ഏറക്കുറെ സമൂഹം എത്തിക്കഴിഞ്ഞു. കുറച്ച് വർഷങ്ങൾ കൂടി മുന്നോട്ട് പോകുമ്പോൾ, ഏക രക്ഷാകർതൃത്വത്തോടുള്ള മനോഭാവവും മാറിവരും.

കുട്ടിയുടെ എല്ലാ കാര്യങ്ങളും തനിച്ച് ചെയ്യേണ്ടി വരുന്നതും കുടുംബത്തിന്റെ ഉത്തരവാദിത്വം പൂർണമായും ഏറ്റെടുക്കേണ്ടി വരുന്നതുമൊക്കെ ഒറ്റയ്ക്ക് കുട്ടികളെ നോക്കുന്നവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഇത് അനാവശ്യമായ ഭീതി, ടെൻഷൻ, വിഷാദം, മറ്റ് ശാരീരിക മാനസിക ബുദ്ധി മുട്ടുകൾ ഇവയിലേക്കൊക്കെ നയിച്ചേക്കാം.

ഏക രക്ഷാകർതൃത്വത്തെക്കുറിച്ച് പൊതുസമുഹം നിരവധി നിഷേധചിന്തകൾ വച്ചുപുലർത്തുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് വളരെ ടോക്സിക്ക് ആയ ഭാര്യാഭർതൃ ബന്ധം പോലും കുട്ടികൾക്കു വേണ്ടി തുടരാൻ പലരെയും പ്രേരിപ്പിക്കുന്നത്. അച്ഛനില്ലാതെ/അമ്മയില്ലാതെ എങ്ങനെ കുട്ടിയെ വളർത്തും എന്നത് പലർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഒരു കുട്ടിയെ വളർത്താൻ അച്ഛനമ്മമാരിൽ ഒരാൾ മാത്രമേ ഉള്ളൂ എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം കുട്ടികളെ അത് മോശമായി ബാധിക്കും എന്ന് പറയുന്നത് തെറ്റാണ്.

Denne historien er fra May 2023-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 2023-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI AROGYAMASIKASe alt
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023