ഒരു വ്യക്തിയുടെ ആരോഗ്യം നിലനിർത്തുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാന സ്ഥാനം പല്ലുകൾക്കുണ്ട്. ആരോഗ്യമുള്ള വ്യക്തിയിൽ ഉറച്ച് പല്ലുകളും ആരോഗ്യമുള്ള മോണകളും ഉണ്ടായിരിക്കും. ശരിയായ ദിനചര്യകളും ആഹാരക്രമവും ശുചിത്വരീതികളും ദന്തപരിചരണവും ദന്തരോഗങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കും. എങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന അണുബാധയോ ആഘാതങ്ങളോ പല്ലുകളുടെ ആരോഗ്യത്തെ അപകടത്തിലാക്കാം. അത്തരം സന്ദർഭങ്ങളിലും സ്വാഭാവിക പല്ലുകളെ കേടുപാടുകൾ തീർത്ത് നില നിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സ്വാഭാവിക പല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താനുള്ള ഒട്ടേറെ നൂതന ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ട ചികിത്സാരീതിയാണ് എൻഡോഡോണ്ടിക് ചികിത്സ അഥവാ റൂട്ട് കനാൽ ട്രീറ്റ്മെന്റ
പല്ലിന്റെ വേരിൽ അണുബാധ വന്നാൽ
കേട് ബാധിച്ച പല്ല് നീക്കംചെയ്യാതെ തന്നെ പല്ലിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗമാണ് റൂട്ട് കനാൽ ചികിത്സ. പല്ലിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്. ഇതിൽ പുറമേയുള്ള കവചമാണ് ഇനാമൽ. അതിന് ഉള്ളിലായി ഡെന്റിൻ. അതിന്റെയുള്ളിലാണ് പൾപ്പ് എന്ന ഭാഗം. പൾപ്പിലാണ് പല്ലിലേക്കുള്ള രക്തക്കുഴലുകളും നാഡികളുമെല്ലാമുള്ളത്. പല്ലിനുണ്ടാകുന്ന കേട് ഇനാമലും ഡെന്റിനും കടന്ന് പൾപ്പിലേക്ക് എത്തുമ്പോൾ അണുബാധ വരാനുള്ള സാധ്യത കൂടുന്നു. ഇങ്ങനെ അണുബാധയുണ്ടാകുമ്പോൾ വേദനയനുഭവപ്പെട്ടു തുടങ്ങും. പല്ലിലെ കേട് ഇനാമലും കടന്ന് ഡെന്റീനിൽ എത്തുമ്പോൾ തന്നെ പുളിപ്പ് അനുഭവപ്പെട്ടു തുടങ്ങാറുണ്ട്. ഈ സമയത്ത് പല്ല് അടച്ച് കേട് കൂടുതൽ ഉള്ളിലേക്ക് കടക്കാതെ സംരക്ഷിക്കാനാകും. എന്നാൽ കൃത്യമായ ചികിത്സ തേടാതിരുന്നാൽ കേട് പൾപ്പിലേക്ക് കടന്ന് അണുബാധയുണ്ടാക്കും. ഈ ഘട്ടത്തിലാണ് റൂട്ട് കനാൽ ചികിത്സ നിർദേശിക്കുന്നത്.
പൾപ്പിൽ അണുബാധയുണ്ടായിട്ടും ചികിത്സ തേടിയില്ലെങ്കിൽ അണുബാധ പല്ലിന്റെ വേരിനെ ബാധിക്കും. വേരിന്റെ അടിഭാഗത്ത് പഴുത്ത് കുരുക്കൾപോലെ (Abscess) രൂപപ്പെടുകയും ചെയ്യും. ഇത് പരിഹരിക്കാൻ റൂട്ട് കനാൽ ചികിത്സ മാത്രം മതിയാകില്ല. അപൂർവമായി അത്തരം ഘട്ടത്തിൽ മോണയുടെ ഭാഗം തുറന്ന് അണുബാധയുണ്ടായ ഭാഗം നീക്കംചെയ്യേണ്ടിവരാം. ഈ പ്രക്രിയയെ എപ്പിസെക്ടമി എന്നാണ് പറയുക.
ക്രൗൺ ഇടുന്നത് എന്തിന്
Denne historien er fra December 2022-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2022-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്