ദിനചര്യയിൽ ദന്തസംരക്ഷണത്തിന് പ്രഥമസ്ഥാനമാണ് ആയുർവേ ദാചാര്യന്മാർ നൽകിയിരിക്കുന്നത്. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് മലമൂത്രവിസർജനം കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് പല്ലുകൾ വൃത്തിയാക്കലാണ്. എങ്ങനെ വൃത്തിയാക്കണം എന്നും എന്തുപയോഗിച്ച് വൃത്തിയാക്കണം എന്നും വ്യക്തമായിത്തന്നെയാണ് പറഞ്ഞിരിക്കുന്നത്. പല്ലുതേക്കുന്ന ചിട്ടകളെക്കുറിച്ച് ആയുർവേദം ഇപ്രകാരം പറഞ്ഞിരിക്കുന്നു. കൈയിലെ ചെറുവിരലിന്റെ അഗ്രത്തോളം വണ്ണമുള്ളതും അറ്റം ചതച്ചതു നിമിത്തം മൃദുവായിരിക്കുന്നതും ചവർപ്പ്, എരിവ്, കയ്പ് ഈ രസങ്ങളുള്ളതുമായ എരുക്ക്. പേരാൽ, കരിങ്ങാലി, ഉങ്ങ്, നീർ മരുത് എന്നിവയുടെ വേരുകൾ രാവിലെയും ഭക്ഷണത്തിനുശേഷം മോണകൾക്ക് കേടുപറ്റാത്ത വിധത്തിൽ പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കണം. കഷായ കടു തിക്ത രസങ്ങൾ ഉള്ളവയുടെ വേരുകളാണ് ഉപയോഗിക്കേണ്ടത്. അതിൽ വേങ്ങ, അരുളി, പയിൻ, കരിവേലം, കടലാടി, പിച്ചി, കൊട്ടം, ത്രികടു, ത്രിഫല, ത്രിജാതം ഇവ പൊടിച്ച് തേനിൽ കുഴച്ച് അതിൽ മുക്കി പല്ലുതേക്കാവുന്നതാണ്.
ആയുർവേദശാസ്ത്രത്തിൽ ദന്തരോഗങ്ങൾക്ക് ഓരോന്നിനും പ്രത്യേകം ലക്ഷണങ്ങളും അവയ്ക്കുള്ള ചികിത്സാരീതിയും വിശദമാക്കിയിട്ടുണ്ട്. ദന്തരോഗങ്ങളും ലക്ഷണങ്ങളും ഇവയൊക്കെയാണ്:
ശീതദന്തം: പല്ലുകളിൽ തണുപുള്ള ഭക്ഷണപാനീയങ്ങൾ സ്പർശിച്ചാൽ പല്ല് പൊട്ടിപോകുന്നതുപോലെ ശക്തമായ വേദനയുണ്ടാക്കുന്ന രോഗം.
ദന്തഹർഷം: പുളിരസമുള്ളതും തണുപ്പുള്ളതുമായ ആഹാരം കഴിക്കാൻ വിഷമമുണ്ടാകുക.
ദന്തഭേദം: പല്ലുകൾ വേദനയോടെ പൊട്ടിപോകുന്ന അവസ്ഥ.
ദന്തചാലം: ഭക്ഷണം കഴിച്ചാൽ പല്ലുകൾക്ക് ശക്തമായ വേദനയും പല്ലുകൾ ഇളകുകയും ചെയ്യുക.
കരാളദന്തം:വികടങ്ങളായി പല്ലുകൾ നിരതെറ്റി മുളച്ചുവരിക.
Denne historien er fra December 2022-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2022-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്