കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന്, ലഹരി വസ്തുക്കളുടെ മാരകമായ ഭവിഷ്യത്തുകളെപ്പറ്റിയുള്ള ബോധവത്കരണം മാത്രം പോര. കുട്ടികളിലെ മദ്യം- മയക്കു മരുന്ന് ഉപയോഗത്തെ സ്വാധീനിക്കുന്ന ഒരുപാട് സാമൂഹികവും മനഃശാസ്ത്രപരവുമായ ഘടകങ്ങൾ ഉണ്ട്. അതുകൊണ്ട് അവയെക്കുറിച്ചുള്ള ധാരണകുടി പൊതു സമൂഹത്തിനുണ്ടെങ്കിൽ മാത്രമേ കുട്ടികളിലെ ലഹരി ഉപയോഗത്തെ ഫലപ്രദമായി തടയാൻ സാധിക്കുകയു . കൗമാര പ്രായത്തിലാണ് ലഹരി ഉപയോഗം തുടങ്ങുന്നത് എന്നാണ് ഭൂരിഭാഗം പഠനങ്ങളും പറയുന്നത്. എന്തുകൊണ്ട് അല്ലെങ്കിൽ എന്തിനുവേണ്ടി ഇവർ ലഹരി ഉപയോഗിച്ചുതുടങ്ങി എന്നറിയുന്നത് ഇത് തടയാൻ ഏറ്റവും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.
കുടുംബ സാഹചര്യം
ലഹരി ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടിവരുമ്പോൾ അതിനെ ഏറ്റവും ആദ്യം സ്വാധീനിക്കുന്ന ഘടകമാണ് കുടുംബപശ്ചാത്തലം. മാതാപിതാക്കൾ വേണ്ടത്ര സമയം കുട്ടികളുമായി ചെലവഴിക്കുന്നവരാണോ. എല്ലാ ദിവസവും കുട്ടികളു മായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ അറിയുന്നവരും, മനസ്സിലാക്കുന്നവരുമാണോ. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനോട് എന്ത് മനോഭാവം പുലർത്തുന്നവരാണ് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ കുട്ടികളുടെ ലഹരി ഉപയോഗത്തെ സ്വാധീനിക്കുന്നവയാണ്. മാതാപിതാക്കൾ വീട്ടിലും സമൂഹത്തിലും സുഹൃത്തുക്കളോടൊപ്പവും ഒക്കെ എങ്ങനെയാണ് മദ്യവും മറ്റ് ലഹരി വസ്തുക്കളുമൊക്കെ ഉപയോഗിക്കുന്നത് എന്ന് കുട്ടികൾ നിരീക്ഷിക്കാറുണ്ട്. മുതിർന്നവരുടെ വാക്കുകളേക്കാൾ കുട്ടികളെ സ്വാധീനിക്കുന്നത് അവരുടെ പ്രവൃത്തികളാണ്. കല്യാണം. ഉത്സവങ്ങൾ തുടങ്ങിയ അവസരങ്ങളിലും മറ്റും ആഘോഷം എന്നതിന്റെ അർഥം എല്ലാവരും ചേർന്ന് മദ്യപിക്കുക എന്നതാണ് വീട്ടിൽനിന്ന് അവർ മനസ്സിലാക്കുന്നതെങ്കിൽ അവരും അതേരീതിയിൽ ചിന്തിക്കുന്നതിൽ തെറ്റ് പറയാനാകില്ല. മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങൾ, മാതാപിതാക്കളുടെ അമിത മദ്യപാനവും ലഹരി ഉപയോഗവും, കുട്ടികളെ അമിതമായി ശിക്ഷിക്കുന്നതും അവഗണിക്കുന്നതും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം തുടങ്ങി ഒട്ടനവധി ഘടകങ്ങളാണ് കുട്ടികളുടെ ലഹരി ഉപയോഗത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
കൂട്ടുകാരുടെ സമ്മർദം
Denne historien er fra January 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്