കുഞ്ഞുങ്ങളുടെ ഭക്ഷണം
Mathrubhumi Arogyamasika|April 2023
കുഞ്ഞിന്റെ ഭക്ഷണരീതികൾ ഓരോ പ്രായത്തിലും വ്യത്യസ്തമായിരിക്കും. ആവശ്യത്തിന് പോഷകങ്ങളും ഊർജവും അടങ്ങിയ സമീകൃതാഹാരമായിരിക്കണം വളരുന്ന പ്രായത്തിൽ കുഞ്ഞിന് നൽകേണ്ടത്
ഡോ.വിനിത പ്രസാദ് പ്രൊഫസർ പീഡിയാട്രിക്സ് വിഭാഗം അമൃതഹാസ്പിറ്റൽ, കൊച്ചി
കുഞ്ഞുങ്ങളുടെ ഭക്ഷണം

കുഞ്ഞിന് എപ്പോൾ മുലയൂട്ടണം?

നവജാത ശിശുക്കൾക്ക് നൽകാവുന്ന സമ്പൂർണ ആഹാരമാണ് മുലപ്പാൽ. കുഞ്ഞിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ എല്ലാ ഘടകങ്ങ ളും മുലപ്പാലിൽ അടങ്ങിയിട്ടു ണ്ട്. മുലപ്പാൽ എളുപ്പത്തിൽ ദഹിക്കും. അണുബാധയിൽ നിന്നും അലർജിയിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യും. കുഞ്ഞ് ജനിച്ച് എത്രയും വേഗം തന്നെ മുലയൂട്ടണം. സാധാരണ പ്രസവമാണങ്കിൽ അരമണിക്കൂറിനകവും സിസേറിയനാണെങ്കിൽ പരമാവധി ഒരു മണിക്കൂറിനകവും മുലയൂട്ടണം. മുലപ്പാൽ അല്ലാതെ തേൻ, വെള്ളം, ഗ്ലൂക്കോസ്, മറ്റ് എന്തെങ്കിലും പാൽ തുടങ്ങിയവ കുഞ്ഞിന് നൽകരുത്.

പ്രസവശേഷം അമ്മയിൽ നിന്ന് വരുന്ന ആദ്യത്തെ പാൽ കൊളസ്ട്രം എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണ മുലപ്പാലിനെക്കാൾ കട്ടികൂടിയതും മഞ്ഞനിറത്തിലുമായിരി ക്കും. ഈ പാൽ പിഴിഞ്ഞു കളയാതെ കുഞ്ഞിന് നൽകണം.10- 40 മില്ലിലിറ്റർ വരെയാണ് ഉണ്ടാവുക. ഇത് കുഞ്ഞിന്റെ ആവശ്യത്തിന് മതിയാകും. കൊളസ്ട്രത്തിൽ ധാരാളം പ്രോട്ടീനുകളും ആന്റിബോഡികളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. കൊളസ്ട്രമാണ് അമ്മയിൽ നിന്ന് കുഞ്ഞിന് ലഭിക്കുന്ന ആദ്യത്തെ ഇമ്മ്യൂണൈസേഷൻ. മഞ്ഞനിറവും പ്രത്യേക ഗുണങ്ങളും മൂലം കൊളസ്ട്രത്തെ ലിക്വിഡ് ഗോൾഡ് എന്ന് വിശേഷിപ്പിക്കാറുണ്ട്. കുഞ്ഞിന്റെ ആദ്യത്തെ മലവിസർജ്ജനം സുഗമമാക്കാനും കൊളസ്ട്രം സഹായിക്കും.

പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം ഉണ്ടാവുന്ന പാലാണ് ട്രാൻസിഷണൽ മിൽക്ക്. ജനനശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച മുതൽ ഉണ്ടാകുന്നതാണ് മെച്വർ മിൽക്ക്. കുഞ്ഞ് പാൽ വലിച്ചുകുടിക്കുന്തോറും അമ്മയിൽ മുലപ്പാൽ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ കൂടുതലായി പ്രവർത്തിക്കുകയും അതിനനുസരിച്ച് പാലിന്റെ അളവ് കൂടുകയും ചെയ്യും. ആറുമാസത്തേക്ക് കുഞ്ഞിന് മുലപ്പാൽ മാത്രമേ കൊടുക്കാവൂ. രണ്ടുവയസ്സുവരെ മുലയുട്ടൽ തുടരണം.

എങ്ങനെ മുലയൂട്ടാം?

Denne historien er fra April 2023-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI AROGYAMASIKASe alt
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023