ആരോഗ്യകരവും സന്തോഷം നിറഞ്ഞതുമായ കുട്ടിക്കാലം എല്ലാ കുഞ്ഞുങ്ങളുടെയും അവകാശമാണ്. എന്നാൽ, അതെല്ലാ കുട്ടികൾ ക്കും പ്രാപ്യമാകുന്നില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതും വളർത്തി വലുതാക്കുന്നതും എല്ലാ ജീവജാലങ്ങളുടെയും ജീവിതത്തിലെ ശ്രമകരമായ ഒരധ്യായമാണ്.
കുട്ടിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളും കഴിവുകളും കഴിവില്ലായ്മകളും നിരീക്ഷിച്ചു മനസ്സിലാക്കുകയും ക്രിയാത്മകമായ ഇടപെടലു വഴി കുഞ്ഞിൽ ആത്മവിശ്വാസവും മറ്റുള്ളവരെ സ്നേഹിക്കാനും വിശ്വസിക്കാനുമുള്ള ശേഷിയും സന്തോഷവും നിറക്കുകയും സമാധാനപരവും സുരക്ഷിതവുമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അച്ഛനമ്മമാരുടെ ഉത്തരവാദിത്തമാണ്. എന്നാൽ, കുഞ്ഞുങ്ങളെ വളർത്തുന്നതിന് ഒരുവിധ പരിശീലനവും ലഭിക്കാതെയാണ് ഒട്ടുമിക്ക മനുഷ്യരും രക്ഷാകർതൃത്വം എന്ന ഉത്തരവാദിത്തം ഏറ്റെടുക്കാറുള്ളത്.
പാരന്റിങ് വിദഗ്ധരുടെ ക്ലാസുകളും പരിശീലനങ്ങളുമെല്ലാം നല്ലതോതിൽ തന്നെ പട്ടണങ്ങളിൽ നടക്കാറുണ്ടങ്കിലും അവയെല്ലാം അച്ഛനമ്മമാർക്ക് കുഞ്ഞുങ്ങളെ വളർത്തുന്നതിനെക്കുറിച്ചുള്ള പൊതുവായ ചില കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നതിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. യഥാർഥജീവിതത്തിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ ഓരോ കുട്ടിയോടും പ്രായോഗികമായി ഇടപെടേണ്ടതെങ്ങനെയെന്ന് അച്ഛനമ്മമാരെ പഠിപ്പിക്കുക എന്നത് അസാധ്യമാണ് എന്നു തന്നെ പറയേണ്ടി വരും. അതുകൊണ്ടുതന്നെ അനുഭവത്തിൽ നിന്നും മുതിർന്നവരും പരിചയക്കാരും നൽകുന്ന നിർദേശങ്ങളിൽ നിന്നുമുള്ള ഒരു 'trial and error' മാതൃകയാണ് അധികമാളുകളും പിന്തുടരാറുള്ളത്.
നിറം മാറുന്നവർ
Denne historien er fra July 2022-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 2022-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്