ലാൻഡ്സ്കേപ്പിന്റെ ഭാഗമാണ് മതിലും മതിലിൽ പടരുന്ന ചെടികളും. മതിലിനെത്തന്നെ പച്ചയാ ക്കുന്നത് കാണാനും അഴകാണ്. മതിലിൽ ധാരാളം വെയിൽ കിട്ടുമെങ്കിൽ പൂക്കളുണ്ടാകുന്ന ചെടികൾ തന്നെ തിരഞ്ഞെടുക്കാം. പറമ്പും വീട്ടുമുറ്റവും തമ്മിൽ വേർതിരിക്കാനുള്ള ചെറിയ മതിൽ ചെടികൾ ഉപയോഗിച്ച് തന്നെ തീർക്കാം.
മണി പ്ലാന്റ് (pothos)
ചെടി പരിചരിക്കാൻ തീരെ സമയമില്ലാത്തവർക്കുപോലും നടാവുന്ന ചെടിയാണ് മണി പ്ലാന്റ്. ഗോൾഡൻ പോത്തോസിന്റെ കമ്പുകൾ മതിലിന്റെ രണ്ട് വശത്തുനിന്നും ഓരോ അടി അകലത്തിൽ നടണം. ഇത് പിടിച്ചുകയറി മതിൽ നിറയും. കൂടുതൽ വെള്ളവും വളവും ലഭിച്ചാൽ ഇലകൾ വലുതാകും. അതിനു സാഹചര്യമൊരുക്കാതിരിക്കാൻ ഇടയ്ക്കിടെ പ്രൂൺ ചെയ്തു കൊടുക്കാം.
കാറ്റ്സ് ക്ലോ (cat's law)
മതിലുകളെ മഞ്ഞപ്പൂക്കളാൽ ആറാടിക്കുന്ന ചെടിയാണ് കാറ്റ്സ് ക്ലോ. കരിംപച്ച ഇലകൾ തിങ്ങിനിറഞ്ഞ വള്ളിച്ചെടിയാണിത്. വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമേ പൂക്കൾ ഉണ്ടാവുകയുള്ളൂ. എന്നാൽ പൂക്കുമ്പോൾ ഇല മറഞ്ഞ് പൂക്കൾ മാത്രമാകും എന്നതാണ് ഈ ചെടിയുടെ ഭംഗി. പൂക്കൾ ഇല്ലാത്തപ്പോൾ പോലും ഇലകളുടെ ഭംഗിയാൽ ആകർഷകമാണ്. ട്രോപ്പിക്കൽ ശൈലിയിലുള്ള വീടുകളിലേക്ക് വളരെയധികം യോജിക്കും. ക്ലൈംബിങ് ഫിഗ് പോലെ മതിലിൽ പറ്റിപ്പിടിച്ചുവളരുകയല്ല, മറിച്ച് വള്ളികൾ മതിലിനു പുറത്തേക്ക് മറിഞ്ഞു കിടക്കുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഒരേ ഉയരത്തിൽ വെട്ടി ക്രമീകരിക്കണം. ധാരാളം വെള്ളവും പ്രകാശവും വേണം ഈ ചെടികൾക്ക്. മഴയില്ലാത്തപ്പോൾ നിത്യേന നനയ്ക്കണം.
Denne historien er fra September 2024-utgaven av Vanitha Veedu.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 2024-utgaven av Vanitha Veedu.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.