![തിരുവാവണി രാവിന്റെ പാട്ടുകാരൻ തിരുവാവണി രാവിന്റെ പാട്ടുകാരൻ](https://cdn.magzter.com/1444209323/1690877534/articles/ZjjeM1Ef21691739226968/1691746583274.jpg)
വിഷാദച്ഛായയുള്ള ആ പ്രണയാർദ്ര ശബ്ദം ഒരു വട്ടമെങ്കിലും മനസ്സിലേറ്റാത്തവർ ഉണ്ടാകില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഇരുൾമൂടിയ ഘട്ടത്തിൽ ഉള്ളിൽനിന്നുമിടിച്ചുയരും ആ ഗാനങ്ങൾ മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച ഉണ്ണി മേനോൻ എന്ന ഗായകപ്രതിഭയുടെ സംഗീതജീവിതത്തിന് 42 വർഷം തികയുന്നു.
പൊന്നോണപ്പുലരി പടിവാതിൽക്കലെത്തുമ്പോൾ അദ്ദേഹം തന്റെ പ്രിയ ഗാനങ്ങളിലൊന്നായ 'തിരുവാവണിരാവിനെപ്പറ്റിയും മറ്റ് ഇഷ്ടഗാനങ്ങളെപ്പറ്റിയും 'കുടുംബം' വായനക്കാരോട് സംസാരിക്കുന്നു. ഒപ്പം അപ്രതീക്ഷിതമായി സംഗീതം ജീവിതവഴിയായി തിരഞ്ഞെടുക്കാനിടയാക്കിയ ട്വിസ്റ്റുകളെപ്പറ്റിയും.
ഓർമയിലിന്നും തിരുവാവണിരാവ്
ഞാൻ പാടിയ 'തിരുവാവണി രാവ്...' എന്ന ഓണപ്പാട്ട് ഏറെ പ്രിയപ്പെട്ടതാണ്. സമീപകാലത്ത് സൂപ്പർഹിറ്റായ ആ പാട്ട് അപ്രതീക്ഷിതമായാണ് തേടിയെത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം' എന്ന സിനിമയിലാണ് ആ ഗാനരംഗം. ഓണത്തിന്റെ ഗൃഹാതുര അനുഭവങ്ങളും പുതിയ തലമുറയുടെ ഓണസങ്കല്പങ്ങളും സംയോജിപ്പിച്ചുള്ള ഒരു ട്രീറ്റ്മെന്റാണ് വിനീത് ഉദ്ദേശിച്ചത്.
റെക്കോഡിങ് അമേരിക്കയിൽ
എന്റെ തമിഴ് ഗാനങ്ങളുടെ ആരാധകനാണെന്ന് വിനീത് ശ്രീനിവാസൻ പല വേദിയി ലും പറഞ്ഞതായി കേട്ടിട്ടുണ്ട്. ഒരു തമിഴ്ഗാനത്തിന്റെ ശൈലിയിൽ ആ പാട്ട് പാടണമെന്നാണ് വിനീതിന്റെ ആവശ്യം. ആ ഫോൺ വരുമ്പോൾ ഞാൻ ഒരു ഷോയുമായി ബന്ധപ്പെട്ട് യു.എസിലെ ഡാളസിലാണ്. തിരികെ വന്നിട്ട് റെക്കോഡ് ചെയ്താൽ പോരേ എന്ന് ഞാൻ ചോദിച്ചു. വിനീത് സമ്മതിക്കുന്നില്ല. സമയമില്ല, അവിടെനിന്ന് റെക്കോഡ് ചെയ്ത് അയച്ചാൽ മതി എന്നു പറഞ്ഞു. ഞാൻ അവിടെ ഒരു ഇടുങ്ങിയ സ്റ്റുഡിയോയിൽ പോയി റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു. വിദേശത്തുവെച്ച് റെക്കോഡ് ചെയ്യപ്പെടുന്ന എന്റെ ആദ്യ പാട്ടാണത്. സിനിമക്കുവേണ്ടി പാടുന്ന ആദ്യ ഓണപ്പാട്ടും. പല ഘടകങ്ങളും അനുയോജ്യമായതുകൊണ്ടാണ് ആ പാട്ട് ഹിറ്റായത്.
പുതുമയും പഴമയും നിറഞ്ഞ ഫ്യുഷൻ
Denne historien er fra August 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![ഉള്ളറിഞ്ഞ കാതൽ ഉള്ളറിഞ്ഞ കാതൽ](https://reseuro.magzter.com/100x125/articles/11620/1982405/8Mj4ePV9d1739006531944/1739007327943.jpg)
ഉള്ളറിഞ്ഞ കാതൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ
![എല്ലാം കാണും CCTV എല്ലാം കാണും CCTV](https://reseuro.magzter.com/100x125/articles/11620/1982405/e4dZExj1O1739000849449/1739006516384.jpg)
എല്ലാം കാണും CCTV
വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...
![ഡഫേദാർ സിജി ഡഫേദാർ സിജി](https://reseuro.magzter.com/100x125/articles/11620/1982405/OEsQb30VC1738998191304/1739000399515.jpg)
ഡഫേദാർ സിജി
കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...
![ചങ്ക്‌സാണ് മാമനും മോനും ചങ്ക്‌സാണ് മാമനും മോനും](https://reseuro.magzter.com/100x125/articles/11620/1982405/jWXTuIqQd1738996938761/1738997594475.jpg)
ചങ്ക്‌സാണ് മാമനും മോനും
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...
![സാധ്യമാണ്, ജെന്റിൽ പാര സാധ്യമാണ്, ജെന്റിൽ പാര](https://reseuro.magzter.com/100x125/articles/11620/1982405/Ialj-B3RT1738997633777/1738998170428.jpg)
സാധ്യമാണ്, ജെന്റിൽ പാര
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...
![കാൻസർ വാക്സിൻ സത്യവും മിഥ്യയും കാൻസർ വാക്സിൻ സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/11620/1982405/sAc1fDI3M1738863614240/1738940468980.jpg)
കാൻസർ വാക്സിൻ സത്യവും മിഥ്യയും
റഷ്യൻ വാക്സിൻ
![തിരിച്ചറിയാം, സെർവിക്കൽ കാൻസർ തിരിച്ചറിയാം, സെർവിക്കൽ കാൻസർ](https://reseuro.magzter.com/100x125/articles/11620/1982405/MQy88kHqA1738863439442/1738940111699.jpg)
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം
![പൊളിമൂഡ് നബീസു @ മണാലി പൊളിമൂഡ് നബീസു @ മണാലി](https://reseuro.magzter.com/100x125/articles/11620/1982405/wyb56ihgF1738863823961/1738941255249.jpg)
പൊളിമൂഡ് നബീസു @ മണാലി
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്
![സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ](https://reseuro.magzter.com/100x125/articles/11620/1982405/gLqCkzrVh1738863665795/1738940848378.jpg)
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
![നന്നായി ഒരുങ്ങാം പരീക്ഷക്കായി നന്നായി ഒരുങ്ങാം പരീക്ഷക്കായി](https://reseuro.magzter.com/100x125/articles/11620/1982405/fp5jo05711738837487513/1738838082556.jpg)
നന്നായി ഒരുങ്ങാം പരീക്ഷക്കായി
കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ