സ്വയം പരിചരണം അസാധ്യമായ കിടപ്പുരോഗികളെയും ദീർഘ കാല രോഗികളെയും വീട്ടിലെ സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് പരമാവധി ആശ്വാസം ലഭിക്കുന്ന രീതിയിൽ പരിചരിക്കാൻ കുടുംബാംഗങ്ങളെ സഹായിക്കുന്ന ചില പരിചരണ രീതികളാണ് താഴെ പറയുന്നത് എല്ലാ പരിചരണങ്ങളും ചെയ്യുമ്പോഴും എന്താണ് ചെയ്യാൻ പോകുന്നത് എന്ന് രോഗിയോട് പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്.
വായയുടെ പരിചരണം
ശരീരത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നാണ് വായ. അന്നനാളം, ശ്വാസനാളം, മൂക്ക്, ചെവി ഉമിനീർത്ഥികൾ എന്നിവയിലേക്ക് വായയിൽ നിന്ന് പ്രവേശന ദ്വാരങ്ങളുണ്ട്. ആയതിനാൽ വായയുടെ പരിചരണം വളരെ അത്യാവശ്യവും പ്രധാനവുമാണ്.
രാവിലെയും രാത്രിയും വായ വൃത്തിയാക്കുക. സാധാരണ പോലെ ബോധമുള്ള രോഗിയാണെങ്കിൽ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ല് മോണ നാവ് കവിൾ എല്ലാം വൃത്തിയാക്കി കുലുക്കി തുപ്പിയാൽ മതിയാവും. അതിനുവേണ്ടി ഒരു ബേസിൻ ഉപയോഗിക്കാവുന്നതാണ്. രോഗിയുടെ കഴുത്തിൽ ഒരു ടവ്വൽ വിരിച്ച് വെച്ചാൽ മറ്റു ഭാഗങ്ങളിൽ ആവുന്നത് തടയാം. വായ തുറക്കാൻ പറ്റാത്ത ആളാണങ്കിൽ ഒരു ബ്രഷിൽ തുണി ചുറ്റി വായ തുറന്ന് കിടക്കാൻ പാകത്തിന് അണപ്പല്ലിന്റെ ഇടയിൽ വയ്ക്കുക. അതിനുശേഷം മറ്റൊരു ബ്രഷിന്റെ നാരുള്ള ഭാഗത്തു നിന്ന് തുടങ്ങി താഴെ വരെ തുണി ചുറ്റിപ്പിടിച്ച് പല്ല് മോണ കവിൾ നാവ് എല്ലാം വൃത്തിയാക്കണം. അഴുക്കാവുന്നതിനനുസരിച്ച് തുണി മാറ്റി ഉപയോഗിക്കണം. വായ വരൾച്ച ഉണ്ടങ്കിൽ ഉപ്പുവെള്ളത്തിൽ ഒരു തുള്ളി നാരങ്ങാനീര് ചേർത്താൽ ഉമിനിയർ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാൻ സാധിക്കും. മോണയിൽനിന്ന് രക്തം വരുന്നുണ്ടെങ്കിൽ ഐസ് വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് അവിടെ അമർത്തിപ്പിടിക്കുക.
കുളിപ്പിക്കുന്ന വിധം
Denne historien er fra January 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...