കുളിരേകാം, കൂളാകാം.
Kudumbam|May 2024
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
കുളിരേകാം, കൂളാകാം.

വേനൽക്കാലമായതോടെ വീട്ടിലിരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വെന്തുരുകുകയാണ് നാടും വീടും. ഫാനോ എ.സിയോ ഇല്ലാതെ വീടിനകത്ത് ഒരു നിമിഷംപോലും ഇരിക്കാൻ പറ്റാത്ത അവസ്ഥ. എന്നാൽ, ചൂട് കുറക്കാൻ ഫാനും എ.സിയും ഇടുന്നതും ജനാലകൾ പകൽ തുറന്നിടുന്നതുമെല്ലാം പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുക. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

മേൽക്കൂര 

ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ്

മേൽക്കൂരയിലെ ഓടിനോ മെറ്റൽ ഷീറ്റിനോ അടിയിൽ വിരിക്കുന്ന കനം കുറഞ്ഞ ഷീറ്റിനെയാണ് ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ് അല്ലെങ്കിൽ 'ഹീറ്റ് റിഫ്ലക്ടിവ് അണ്ടർലേ' എന്നു പറയുന്നത്. ചൂട് കടത്തിവിടില്ലെന്നതാണ് ഇവയുടെ പ്രധാന സവിശേഷത.

ചൂട് കുറക്കുക എന്നതിനൊപ്പം ചോർച്ച ഒഴിവാക്കാനും ഇത്തരം ഷീറ്റുകൾ പ്രയോജനപ്പെടുത്താം. ഇവയിൽ ഈർപ്പം പിടിക്കില്ല. വെള്ളം വീണാൽ കേടാകുകയുമില്ല.

വാക്വം സ്പേസ്

മേൽക്കൂരയിലെ ഓട് അല്ലെങ്കിൽ ഷീറ്റിനും ക്ലൈമറ്റിക് കൺട്രോൾ ഷീറ്റിനും ഇടയിൽ ചെറിയ വിടവ് വരുന്ന രീതിയിൽ മേൽക്കൂര നിർമിക്കാം. അപ്പോൾ നടുവിലുള്ള 'വാക്വം സ്പേസ്' ചൂടുവായുവിനെ പുറന്തള്ളാനുള്ള 'വെന്റിലേഷൻ ട്രാക്ക്' ആയി പ്രവർത്തിക്കും. വായു കടക്കാൻ മേൽക്കൂരയുടെ വശങ്ങളിൽ പിടിപ്പിക്കാവുന്ന പ്രത്യേക വെന്റിലേഷനുകൾ ഇപ്പോൾ ലഭ്യമാണ്. പക്ഷികളും മറ്റു ജീവികളും ഉള്ളിലേക്കു കടക്കാത്ത വിധത്തിലാണ് ഇവയുടെ ഡിസൈൻ

ഓപൺ ടെറസിൽ ഗ്ലെസ്ഡ്  ഫിനിഷിലുള്ള ടൈൽ ഒട്ടിക്കുന്നത് വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് കുറക്കും. ഇതിനായുള്ള 'കൂൾ റൂഫ് ടൈൽ വിപണിയിൽ ലഭ്യമാണ്.

ട്രസ് റൂഫ്

മുകളിൽ രണ്ടാമതൊരു മേൽക്കൂര അഥവാ ട്രസ് റൂഫ്' നൽകുകയാണ് വീടിനുള്ളിലെ ചൂട് കുറക്കാനുള്ള ഏറ്റവും ഫലപ്രദ മാർഗം. ഉള്ളിലെ മേൽക്കൂരയിൽ നേരിട്ട് വെയിലടിക്കില്ലെന്നതാണ് ഇതിന്റെ മെച്ചം. ട്രസ് റൂഫിനു മുകളിൽ ഓട് മേയുന്നതാണ് ഏറ്റവും ഫലപ്രദം. സാധാരണ കളിമൺ ഓട്, സെറാമിക് ഓട് എന്നിവയെല്ലാം ഉപയോഗിക്കാം. ഇറക്കുമതി ചെയ്യുന്ന ആകർഷകമായ നിറത്തിലും ഡിസൈനിലുമുള്ള ഓടുകളും ഇപ്പോൾ സുലഭമാണ്. വലുപ്പവും ഉറപ്പും കൂടിയ കോൺക്രീറ്റ് ഓടുകളും വിപണിയിലുണ്ട്.

Denne historien er fra May 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
സ്നേഹത്തിന്റെ കൈയ്യൊപ്പ്
Kudumbam

സ്നേഹത്തിന്റെ കൈയ്യൊപ്പ്

ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണു വിരമിക്കുന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഭാര്യ ശാരദ മുരളീധരൻ ആ ചുമതലയിലെത്തുന്നത്. അപൂർവതകളും യാദൃച്ഛികതകളും നിറഞ്ഞ ഔദ്യോഗിക ജീവിതവും കുടുംബ വിശേഷവും ഇരുവരും പങ്കുവെക്കുന്നു...

time-read
3 mins  |
October-2024
ജാലകത്തിനപ്പുറത്തെ
Kudumbam

ജാലകത്തിനപ്പുറത്തെ

തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ

time-read
1 min  |
October-2024
ഉലകം ചുറ്റിയ ഫാമിലി
Kudumbam

ഉലകം ചുറ്റിയ ഫാമിലി

മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...

time-read
3 mins  |
SEPTEMBER 2024
പോരാട്ടം മണ്ണിനോടും അനീതിയോടും
Kudumbam

പോരാട്ടം മണ്ണിനോടും അനീതിയോടും

പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്

time-read
1 min  |
SEPTEMBER 2024
എ.ഐ കാലത്തെ അധ്യാപകർ
Kudumbam

എ.ഐ കാലത്തെ അധ്യാപകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...

time-read
3 mins  |
SEPTEMBER 2024
അറബിയുടെ പൊന്നാണി ചങ്ങാതി
Kudumbam

അറബിയുടെ പൊന്നാണി ചങ്ങാതി

പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...

time-read
1 min  |
SEPTEMBER 2024
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam

ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്

time-read
2 mins  |
SEPTEMBER 2024
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 mins  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 mins  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 mins  |
SEPTEMBER 2024