നൽകാം ജീവന്റെ തുള്ളികൾ
Kudumbam|June 2024
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
ഡോ. ഫസൽ പി.ടി Medical Practitioner Life line Hospital, Abudhabi
നൽകാം ജീവന്റെ തുള്ളികൾ

അത്യാഹിത വിഭാഗത്തിന്റെ ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകമാണ് രക്തം. രക്തദാനത്തിലൂടെ മറ്റൊരു ജീവിതത്തിന്റെ തുടിപ്പുകളാണ് നാം നിലനിർത്തുന്നത്. ഒരാളിൽ നിന്നെടുക്കുന്ന ഓരോ തുള്ളി രക്തവും ഒന്നോ അതിലധികമോ ആളുകൾക്ക് ജീവൻ സമ്മാനിക്കുകയാണ്.

ആ നന്മക്കു പകരം വെക്കാൻ മറ്റൊന്നുമില്ല. മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നൽകുന്ന രക്തം നാളെ നമുക്കും വേണ്ടി വന്നേക്കാം എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.

നിങ്ങളുടെ രക്തദാനം പല മുഖങ്ങളിലും പുഞ്ചിരിക്ക് കാരണമാകും. നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. നമുക്ക് മറ്റുള്ളവരെയും രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കാം. രക്തം ദാനം ചെയ്താൽ നമുക്ക് വിപത്തല്ല ഗുണങ്ങളാണ് ഉണ്ടാകുന്നത്.

ഒഴുകുന്ന ജീവൻ എന്നാണ് ആരോഗ്യ വിദഗ്ധർ രക്തത്തെ വിശേഷിപ്പിക്കുന്നത്. വളരെ സുരക്ഷിതവും ലളിതവുമാണ് രക്തദാനം. എന്നാൽ, ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളും പലപ്പോഴും ജനങ്ങളിൽ ഭയം നിറക്കുകയും രക്തദാനത്തിന് മുന്നോട്ടു വരാതിരിക്കാൻ കാരണമാകുകയും ചെയ്യുന്നു.

ആരാണ് സന്നദ്ധ രക്തദാതാവ്?

ശരിയായ ദാതാവിൽനിന്ന്, ശരിയായ സമയത്ത്, ശരിയായ സ്വീകർത്താവിന്, ശരിയായ രക്തം എന്നതാണ് സുരക്ഷിതമായ രക്തദാനമെന്ന ബൃഹദ് പ്രക്രിയകൊണ്ട് അർഥമാക്കുന്നത്. ലാഭേച്ഛ കൂടാതെ പൂർണ ഇഷ്ടത്തോടെ സ്വമേധയാ നേരിട്ടോ അല്ലാതെയോ രക്തദാനം നടത്തുന്ന ആളാണ് സന്നദ്ധ രക്തദാതാവ്. വിവിധ തരത്തിലുള്ള രക്തദാതാക്കൾ ഉണ്ടെങ്കിലും സന്നദ്ധ രക്തദാതാക്കളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.

രക്തവും രക്ത ഉൽപന്നങ്ങളും ആവശ്യമുള്ളവർ

  • അപകടാനന്തര രോഗികൾ

  • അർബുദ രോഗികൾ

  • ബ്ലഡ് ഡിസോർഡർ രോഗി

  • ശസ്ത്രക്രിയ രോഗികൾ

  • പ്രീ ടേം കുഞ്ഞുങ്ങൾ

  • പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആവശ്യങ്ങൾ

  • പൊള്ളൽ

രക്തദാതാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മാനസികമായി തയാറെടുക്കുക.

  • ആരോഗ്യമുള്ള 18 വയസ്സായ ഏതൊരു വ്യക്തിക്കും രക്ത ദാനം നടത്താം.

  • 65 വയസ്സുവരെ രക്തം ദാനം ചെയ്യാം. ആദ്യത്തെ രക്തദാനം നടത്താനുള്ള ഉയർന്ന പ്രായപരിധി 60 വയസ്സാണ്.

  • രക്തം ദാനം ചെയ്യുന്ന ആൾ പൂർണ ആരോഗ്യവാൻ/ ആരോഗ്യവതി ആയിരിക്കണം.

Denne historien er fra June 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 mins  |
January-2025
പതിനെട്ടാമത്തെ ആട്
Kudumbam

പതിനെട്ടാമത്തെ ആട്

അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ

time-read
1 min  |
January-2025
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024