കുട്ടികളെ എങ്ങ നെ വളർത്തിക്കൊണ്ടുവരണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലെന്നാണ് മിക്ക രക്ഷിതാക്കളുടെയും ആവലാതി. കുട്ടികളുടെ വളർച്ചക്കൊപ്പം അവരിൽ ആശങ്കകളും ഏറും. പലപ്പോഴും തെറ്റു ചെയ്യുന്നതു കണ്ടാൽ എങ്ങനെ തിരുത്തണമെന്നുപോലും അറിയാത്ത രക്ഷിതാക്കളുമുണ്ട്. ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
മിടുക്കിന്റെ ശാസ്ത്രീയവശം
പഠിക്കാനുള്ള ശേഷിയും കലാ വാസനയും പോലുള്ള കഴിവു കൾ തലച്ചോറിൽ അധിഷ്ഠിത മാണ്. ഒരു കുട്ടിയുടെ തലച്ചോ റിന്റെ സവിശേഷതകൾക്ക് പ്രധാന അടിസ്ഥാനം മാതാപിതാക്കളിൽ നിന്നു കിട്ടുന്ന ജീനുകളാണ്. ജീനുകൾക്കു പുറമേ, കുട്ടി വളർന്നു വരുന്ന, താഴെക്കൊടുത്തതുപോലുള്ള സാഹചര്യങ്ങളും പ്രസക്തമാണ്.
ഗർഭപാത്രത്തിലെ അന്തരീക്ഷം
ഭൗതിക സാഹചര്യങ്ങൾ: താമസസൗകര്യം പര്യാപ്തമാണോ, പോഷകാഹാരം ലഭിക്കുന്നുണ്ടോ തുടങ്ങിയവ
സാമൂഹിക സാഹചര്യങ്ങൾ: അയൽപക്കം, കൂട്ടുകെട്ട്, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങിയവ.
ഐ.ക്യുവിന്റെ 50-70 ശതമാനം നിർണയിക്കുന്നത് ജീനുകളും ബാക്കി ജീവിതസാഹചര്യങ്ങളുമാണ്. നല്ല ഐ.ക്യുവുണ്ടാകാനുള്ള അടിത്തറ ജനിതകമായി കിട്ടിയവർക്കും അനുയോജ്യ സാഹചര്യങ്ങൾ കൂടി ലഭിച്ചാലേ ആ ഐ.ക്യു പൂർണമായി കൈവരിച്ചെടുക്കാനാകൂ.
അച്ഛനമ്മമാർ കുട്ടിയോട് എത്രത്തോളം സംസാരിക്കുന്നു, വീട്ടിൽ പുസ്തകങ്ങളും പത്രവും കമ്പ്യൂട്ടറുമൊക്കെയുണ്ടോ, മ്യൂസിയം സന്ദർശനങ്ങൾ പോലുള്ള ബൗദ്ധികോത്തേജനം പകരുന്ന അനുഭവങ്ങൾ കുട്ടിക്ക് ലഭിക്കുന്നുണ്ടോ എന്നതൊക്കെ ഐ.ക്യു നിർണയിക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്.
കളികളിലൂടെ കുട്ടിയുടെ മികവ് കൂട്ടാനാകുമോ?
'നിയമങ്ങൾ' എന്ന ആശയം മനസ്സിലാവാനും അവ പാലിച്ചു പരിശീലിക്കാനും കളികൾ അവസരമൊരുക്കും. ജയപരാജയങ്ങളെ ഉചിതമാംവണ്ണം ഉൾക്കൊള്ളാനുള്ള പ്രാപ്തി നൽകാനും നിരന്തരം ശ്രമിച്ചാൽ കാര്യങ്ങൾ കൂടുതൽ നന്നായിച്ചെയ്യാനാവുമെന്ന തിരിച്ചറിവു വളർത്താനുമൊക്കെ കളികൾക്ക് സാധിക്കും. കൂട്ടാനും കുറക്കാനുമൊക്കെ അവസരമൊരുക്കുന്ന ഗെയിമുകൾ സ്കൂളിലെ കണക്കുകളും എളുപ്പമാക്കും.
ചെസ് പോലുള്ള കളികൾ കാര്യങ്ങളെ നന്നായി ആസൂത്രണം ചെയ്യാനും വ്യത്യസ്ത നടപടികളുടെ പരിണിത ഫലങ്ങൾ ഊഹിച്ചെടുക്കാനും അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാനുമൊക്കെയുള്ള കഴിവുകളെ പുഷ്ടിപ്പെടുത്തും.
Denne historien er fra June 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്