'Sky is the limit' എന്ന് നാം പൊതുവായി പറയാറുണ്ടങ്കിലും ആകാശത്തിനുമപ്പുറമാണ് രഞ്ജിത്തിന്റെ സ്വപ്നങ്ങൾ. തന്റെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കാൻ ആകാശത്തിനും കഴിയില്ലെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട വെച്ചുച്ചിറ കൂത്താട്ടുകുളം വഴിക്കയിൽ ചന്ദ്രശേഖരൻ നായരുടെയും പ്രസന്നയുടെയും മൂത്തമകൻ രഞ്ജിത്സി. നായർ. സ്പൈനൽ മസ്കുലാർ അട്രോഫി കൂടപ്പിറപ്പായ ഇദ്ദേഹം സ്വപ്നങ്ങളുടെ ആകാശത്തേക്ക് ചിറകുവിരിച്ചു പറക്കുകയാണ്.
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും ജീവിതത്തിൽ തോറ്റുപോകാൻ രഞ്ജിത് തയാറായിരുന്നില്ല. സ്കൂളിലും കോളജിലും പോയിട്ടില്ലാത്ത ഇദ്ദേഹത്തിന് പര സഹായമില്ലാതെ നടക്കാനുമാകില്ല.
വീട്ടിലെത്തി ട്യൂഷൻ സെന്റർ അധ്യാപകർ പകർന്നു നൽകിയ അറിവുകളാണ് രഞ്ജിത്തിനെ പാകപ്പെടുത്തിയത്. പിന്നീട് അത് നിർത്തിയതോടെ സ്വയം അറിവ് നേടാൻ തുടങ്ങി. ഇന്ന് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഗാർഡനിങ്, ജേണലിസം, ഫോട്ടോ ഗ്രഫി, യാത്ര, പുരാവസ്തുശേഖരം... അങ്ങനെ നീളുന്നു വിശേഷങ്ങൾ.
ഇലക്ട്രോണിക്സിൽനിന്ന് കമ്പ്യൂട്ടർ ഹാർഡ് വെയറിലേക്ക്
ചെറുപ്പം മുതലെ ഇലക്ട്രോണിക്സിനോടും ഇലക്ട്രോണിക് ഉപകരണങ്ങളോടുമായിരുന്നു താൽപര്യം. വീട്ടിലെ റേഡിയോയിലാണ് പണി തുടങ്ങിയത്. അയൽവാസികളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കി നൽകിയായിരു ന്നു മേഖലയിലെ തുടക്കം. പതിനെട്ടാം വയസ്സിൽ (2004ൽ) കമ്പ്യൂട്ടർ വാങ്ങിയതോടെ ഇലക്ട്രോണിക്സ് ഉപേക്ഷിച്ച് അതിലേക്ക് തിരിഞ്ഞു.
വിഡിയോ എഡിറ്റിങ് കൂടി വശമായതോടെ വിവാഹ കാസെറ്റുകൾ എഡിറ്റ് ചെയ്യുന്നതായി പ്രധാന ജോലി. വെബ് ഡിസൈനിങ്ങടക്കം എന്തിനും തയാർ. ആദ്യം കമ്പ്യൂട്ടർ കേടുവന്നപ്പോൾ സ്വയം അഴിച്ചുപണിയുകയും അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയുമായിരുന്നു.
Denne historien er fra November-2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November-2024-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...