ബന്ദിപ്പുരിൽ നിന്ന് ബെംഗളൂരു എത്തിയപ്പോൾ ഒന്നും അപരിചിതമായി തോന്നിയില്ല. ബാംഗ്ലൂർ എഫ്.സിക്കുവേണ്ടി കളിക്കുമ്പോൾ സ്ഥിരമായി യാത്രചെയ്തിരുന്നത് ഇതുവഴിയാണ്. മൈസൂർ പാലസും ഫിലോമിനാ ചർച്ചുമൊക്കെ പിന്നിട്ട് മുന്നോട്ട് പോയി. നഗരത്തിലെ ഗതാഗതക്കുരുക്കിലേക്ക് ചന്നിറങ്ങുമ്പോൾ തിരക്കിട്ടോടിയിരുന്ന പഴയകാലം ഓർത്തെടുക്കാൻ ശ്രമിച്ചു. പരിശീലനം കഴിഞ്ഞ് പോകുന്ന വൈകുന്നരങ്ങൾ. സ്വപ്നങ്ങൾ കണ്ടുമറക്കാനുള്ളതല്ല, കഠിനാധ്വാനത്തിലൂടെ നേടിയെടുക്കാനും ചേർത്തുപിടിക്കാനുമുള്ളതാണെന്ന് പഠിപ്പിച്ച കാലം. പരിശീലന ദിനങ്ങളും മത്സരങ്ങളുമെല്ലാം ഓർത്തെടുത്തുകൊണ്ട് വാഹനത്തിരക്കിലേക്ക് ഊളിയിട്ടു.
ബെംഗളൂരുവിൽ എത്തിയശേഷം ഏറ്റവും അടുത്ത ചില സുഹൃത്തുക്കളെ മാത്രം കണ്ടു. കുറെ കാലത്തിനുശേഷം വീട്ടിലുണ്ടാക്കിയ, രുചികരമായ ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു സുഹൃത്തിന്റെ വീട്ടിൽ ഒരുക്കിയത്. അപ്പോഴേക്കും ഒരു ദൂരയാത്രയ്ക്ക് പോകാൻ മാനസികമായി തയ്യാറായിക്കഴിഞ്ഞിരുന്നു.
യാത്രകളുടെ മുന്നൊരുക്കം രസമുള്ള കാര്യമാണ്. നല്ല തണുപ്പുള്ള സ്ഥലത്തേക്ക് പോകേണ്ടിവന്നാലോ? അതുകൊണ്ട് ജാക്കറ്റ്, ഗ്ലൗസ്, സോക്സ്, മാസ്ക് തുടങ്ങിയ സാധനങ്ങളെല്ലാം വാങ്ങി. അതിനിടെ പാലക്കാട്ടുള്ള സുഹൃത്ത് അരുണേട്ടൻ വിളിച്ച് യാത്രയിൽ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു.
ഇനിയെങ്ങോട്ടാണ് പോകേണ്ടത്. വെറുതേ ആലോചിച്ചു. പുതിയ വഴികൾ കണ്ടത്തേണ്ടിയിരിക്കുന്നു. ഏറെ നാളായി പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമുണ്ട്. അഗുംബെ. അവിടേക്കുതന്നെയാകട്ടെ. ഹിൽസ്റ്റേഷനാണ് അഗുംബെ. ടെന്റ് കെട്ടി താമസിക്കാനാകുമോ എന്ന് ഉറപ്പില്ലായിരുന്നു. ദൊഡ്ഡമന എന്ന സ്ഥലത്ത് പ്രായമായ സ്ത്രീകൾ നടത്തുന്ന ഹോം സ്റ്റേ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ടൂർ പ്ലാനറെ വിളിച്ചപ്പോൾ, കോവിഡുകാരണം ഹോം സ്റ്റേ നിർത്തിവെച്ചിരിക്കുകയാണെന്ന് അറിഞ്ഞു. അതു കൊണ്ട് ഹോട്ടലിൽ മുറി ബുക്ക് ചെയ്തു.
കളിക്കളവും ആരവങ്ങളും എല്ലാം അവിടെത്തന്നെയുണ്ട്. പക്ഷേ, ഞാൻ അവിടെയെങ്ങുമില്ല. വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഇങ്ങനെ ഒരു യാത്ര പോകുമ്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന വഴി തെറ്റിപ്പോകാം. ചിലപ്പോൾ അപ്പോൾ ശരിയായ വഴിയിലെത്താൻ ശ്രമിക്കും. സമയം എടുത്താണെങ്കിലും ലക്ഷ്യത്തിലെത്തുക എന്നതാണല്ലോ പ്രധാനം.
ബാഹുബലിയുടെ മുന്നിൽ
Denne historien er fra May 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി