മുന്നിൽക്കണ്ട കുന്നിൽ, ഭീമസേനൻ ഇടംകൈമുട്ടു കൊണ്ട് ഒരു തട്ട് കൊടുത്തു. അതിന്റെ ആഘാതത്തിൽ തലയോട്ടി പൊട്ടി മാറുമ്പോലെ, കുന്നിന്റെ മുകൾഭാഗം തവിടുപൊടിയായി. മധ്യഭാഗം കുഴിഞ്ഞ്, പെട്ടെന്ന് അവിടെ ഒരു തടാകം രൂപപ്പെട്ടു. ഭീമസേനന്റെ തോളിൽ അടക്കം പൂണ്ടിരുന്ന ബാർബാറികൻ, മുത്തച്ഛന്റെ ചെവിയിൽ പറഞ്ഞു: “ഞാനിനി ഇവിടം വിട്ട് വരുന്നില്ല. എനിക്കേറെ ഇഷ്ടമായി. ആജീവനാന്തം എന്റെ താമസം ഇനി ഇവിടെ...
കുരുക്ഷേത്രയുദ്ധാനന്തരം എല്ലാ പാപങ്ങളുമിറക്കിവെച്ച് മുക്തിമാർഗത്തിലാണ് പാണ്ഡവർ. ഭീമസേനന് ഹിഡിംബിയിൽ പിറന്ന മകൻ ഘടോൽക്കചൻ, സ്വപിതാവിന്റെ കുലം രക്ഷിക്കാനുള്ള പോരാട്ടത്തിൽ, കർണൻ കരുതി വെച്ച വേലിനാലില്ലാതായി. ഘടോൽക്കചന്റെ മകൻ കാംരുങ്ങിനെ (ബാർബാറികൻ) ഭീമൻ തോളിലേറ്റി. അന്ന് മഴ തിമർത്തു പെയ്തുവത്രേ. ഭീമൻ കുഞ്ഞിനെ നോക്കി. അവന്റെ ശരീരമാണ് ചെയ്യുന്നത്. അതിൽ നനഞ്ഞുകുതിർന്ന ഭീമൻ, കുഞ്ഞുമകനോട് പറഞ്ഞു: “നീയിനി മഴയുടെ അധിപൻ. ജലത്തിന്റെ ദൈവം യക്ഷവംശജനായതി നാൽ, ഒപ്പമുള്ളവർ കുട്ടിക്ക് ഒരു വിളിപ്പേരുകൂടി നൽകി “രാതൻ യക്ഷ്
ആഴമളക്കാൻ കഴിയാത്ത തടാകത്തിന് മുന്നിൽ കാംരുങ് നിന്നു. ചുറ്റും കൂടിയവർ, ആടയാഭരണങ്ങളെല്ലാം അവ ന് മുൻപിൽ കൂമ്പാരം കൂട്ടി. അവർ പ്രഖ്യാപിച്ചു. “ഇനി നീയാണ് ഞങ്ങളുടെ ദൈവം. നിനക്ക് തോന്നുമ്പോൾ, ചെയ്യുക. അല്ലാത്തപ്പോൾ, ഇവിടെ തളംകെട്ടിക്കിടക്കുക.
പരാശർ തടാകത്തിന് മുന്നിൽ നിൽക്കുമ്പോൾ, ഈ ഐതിഹ്യകഥകളെല്ലാം മനസ്സിലൂടെ കടന്നുപോയി. ഞാനും മനസ്സിൽ പ്രാർഥിച്ചു; ഇവിടെ തളംകെട്ടിക്കിടക്കുക. എന്നെപ്പോലെ മുന്നിലെത്തുന്നവർക്ക് ഇനിയും കാണാനായി... സ്വപ്നങ്ങൾ ഇറക്കിവയ്ക്കാനുള്ള ഒരു നീലത്തടാകമായി...
ഒരു പകൽ മുഴുവനലഞ്ഞാണ് പരാശർ തടാകത്തിന് മുന്നിലെത്തിയത്. ഹിമാചലിലെ പാർവതിവാലിയുടെ കയറ്റിറക്കങ്ങളിൽ ഒരാഴ്ചയോളം ചെലവിട്ടശേഷം കൽഗാ ഗ്രാമത്തിൽനിന്ന് പുലർച്ചെ വാഹനമേറുമ്പോൾ, ഇരുട്ട് വീഴുംവരെയുള്ള യാത്രയായിരിക്കുമിതെന്ന് അറിഞ്ഞിരുന്നില്ല.
Denne historien er fra May 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി