പൗളി, ജോളി. പ്രാസത്തിലൊപ്പിച്ചു പറയുന്ന പേരുകളാണല്ലോ... “നിങ്ങൾ സഹോദരിമാരാണോ? ഒരാൾ തൃശ്ശൂരുകാരി മറ്റേയാൾ വൈപ്പിൻകാരി... അപ്പോൾ എങ്ങനെയാ..?'' " രണ്ട് നാട്ടാരായാലെന്താ ഞങ്ങൾക്ക് സോദരിമാർ ആയിക്കൂടെ?'' സംസാരിച്ച് തുടങ്ങിയപ്പോൾ പൊളി മറുപടികളുമായി സീൻ ജോറായി. നാടകക്കളരിയിൽ സ്വയം വാർത്തെടുത്ത രണ്ടുപേർ, മധ്യവയസ്സിൽ സിനിമയിലേക്ക് വന്നവർ... ഇരുവരുടെ കൈയിലും സംസ്ഥാന പുരസ്കാരങ്ങളുടെ തിളക്കം. രണ്ടുദേശത്ത് ജനിച്ചുവളർന്നവരാണെങ്കിലും ജീവിത കഥയിൽ ഒരുപാട് സമാനതകളുണ്ട്. നാടകം, വിവാഹം, പ്രതിസന്ധികൾ, സിനിമാ അരങ്ങേറ്റം, സൗഹൃദം...അങ്ങനെ ജീവിതത്തിന്റെ വേലിയേറ്റങ്ങളെ കുറിച്ചും വേലിയിറക്കങ്ങളെ കുറിച്ചും മഞ്ഞുപെയ്യുന്ന ഡിസംബർ രാവിലിരുന്ന് പൗളി വത്സനും ജോളി ചിറയത്തും സംസാരിച്ചുതുടങ്ങി.
വൈപ്പിൻകാരിയായ പൗളി, തൃശ്ശൂരുകാരിയായ ജോളി, നിങ്ങളുടെ സൗഹൃദം തുടങ്ങുന്നത് എപ്പോഴാണ്...?
ജോളി: “ഉൾട്ട്' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ പൗളി ചേച്ചിയെ ആദ്യമായി പരിചയപ്പെടുന്ന ത്. അതിന് മുമ്പ് പൈപ്പിൻ ചുവട്ടിലെ പ്രണയം' അടക്കമുള്ള സെറ്റുകളിൽ വച്ച് കണ്ടിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല. അന്നെനിക്ക് ഒരു തുടക്കക്കാ രിയുടെ പേടി ഉണ്ടായിരുന്നു. പിന്നീട് "കോഴിപ്പോര് ' എന്ന സിനിമയിൽ രണ്ടുപേരും കൂടി അഭിനയിച്ചു. തിയേ റ്ററിൽ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒ.ടി.ടിയിൽ എത്തിയപ്പോൾ മികച്ച അ ഭിപ്രായം കിട്ടി. ഒരുപാട് പേർ വിളിച്ചു.
പൗളി അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമ തൊട്ടാണ് ഞങ്ങൾ നല്ല കൂട്ടാവുന്നത്. ഊട്ടിയിലായിരുന്നു കൂടെ'യുടെ ചിത്രീകരണം. എറണാകുളത്ത് നിന്ന് ഷൂട്ടിനായി ഊട്ടിയിലേക്ക് ഞങ്ങളൊന്നിച്ചായിരുന്നു യാത്ര. അതിന് ശേഷം ഇടയ്ക്ക് ഫോണിൽ വിളിക്കും. വീടുകൾ സന്ദർശിക്കും.അങ്ങനെ സൗഹൃദം വളർന്നു. ഞാൻ നാടക അഭിനയം തുടങ്ങിയ കാലം തൊട്ട് ഒന്നിച്ച് പ്രവർത്തിച്ചവരെല്ലാം ഇന്നും എന്റെ സുഹൃത്തുക്കളാണ്. നാടകത്തിൽ നിന്ന് സിനിമയിലെ ത്തിയപ്പോഴും ആ സൗഹൃദവലയം വലുതായിക്കൊണ്ടിരുന്നു. സ്നേഹമു ള്ള മനുഷ്യരോട് സംസാരിക്കുമ്പോൾ നമ്മളുടെ മനസ്സിൽ എന്ത് വിഷമമുണ്ടെങ്കിലും അതൊക്കെ മാറും.
നാൽപതുകൾക്ക് ശേഷം സിനിമയിലെത്തിയവരാണ് രണ്ടുപേരും. അപ്രതീക്ഷിത എൻട്രിയായിരുന്നോ...?
Denne historien er fra December 16 - 31, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 16 - 31, 2022-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw