കീഴാറ്റൂർ കുന്നിറങ്ങുമ്പോൾ ഒഴുകിവന്ന കാറ്റിന് ചെണ്ടയുടെ താളമുണ്ടായിരുന്നു, കാറ്റ് വന്ന വഴിയെ കാർ പാഞ്ഞപ്പോൾ എത്തിയത് തെയ്യപറമ്പിലാണ്, മകരമാസക്കുളിര് പൂക്കുന്ന പുലരിയിൽ കീഴാറ്റൂർ കോട്ടത്തിന്റെ തിരുമുറ്റത്ത് ചിലമ്പിട്ട് കൈയിൽ വാളേന്തി ഉറഞ്ഞാടുകയാണ് ഊർപ്പഴശ്ശി. അസുരവാദ്യങ്ങളുടെ മേളത്തിന് താളം പിടിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഞങ്ങള ഷിച്ച് വന്ന കീഴാറ്റൂരുക്കാരൻ സലാം പറഞ്ഞ് മുന്നോട്ട് വന്നു. നാട്ടിലാണെങ്കിൽ പിന്നെ കോട്ടത്തെ തെയ്യവും ക്ലബിന്റെ വാർഷികവും പാർട്ടി പരിപാടികൾക്കുമൊക്കെ പോവാതെ ഇരിപ്പുറക്കില്ല. സന്തോഷ് കീഴാറ്റൂർ പരിചയപ്പെട്ട ഉടൻ അപരിചിതത്വത്തിന്റെ തിരശ്ശീലകളൊന്നുമില്ലാതെ സംസാരിച്ചു തുടങ്ങി. നാടകത്തിന്റെ കനൽ നിറഞ്ഞ വഴികളിലൂടെ യാണ് സിനിമയെന്ന സ്വപ്നലോകത്തേക്ക് സന്തോഷ് നടന്നുകയറിയത്. സിനിമയെയും നാടകത്തെയും ഒരുപോലെ നെഞ്ചേറ്റുന്ന ഈ കീഴാറ്റൂരുകാരന് ജീവിതവും സമരവുമൊക്കെയായി പറയാൻ പച്ചപ്പുള്ള കഥകൾ ഏറെയുണ്ട്.
എല്ലാ സന്തോഷങ്ങളുടെയും വേര് കീഴാറ്റൂര് തന്നെയാണോ..?
കീഴാറ്റൂരിൽ നിന്ന് എന്നെ പറിച്ചു നടാൻ ഇതുവരെ സാധിച്ചിട്ടില്ല. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത ഗ്രാമ മാണ് കീഴാറ്റൂർ. പലപ്പോഴും സിനിമ സംബന്ധമായി കൊച്ചിയിലേക്ക് താമ സം മാറ്റാം എന്ന് ചിന്തിക്കും, എന്നാൽ അവസാനം ഇവിടം തന്നെ മതി എന്ന് വിചാരിക്കും. കാരണം എന്റെ സന്തോ ഷങ്ങളെല്ലാം ഈ ഗ്രാമത്തോടാണ് പിണഞ്ഞുകിടക്കുന്നത്.
നാടകത്തെ ഇഷ്ടപ്പെട്ടാണ് അഭിനയവഴിയിലേക്ക് എത്തിയത്. സിനിമയോടും അന്ന് വല്ലാത്തൊരു ഭ്രമമുണ്ടായിരുന്നു. എന്നാൽ അതിലേക്ക് എത്താനുള്ള സാഹചര്യമൊന്നുമില്ലായിരുന്നു. പിന്നീട് കലാരംഗത്ത് നടത്തിയ കഠിനാധ്വാനം കൊണ്ടാണ് ഇന്ന് കാണുന്ന സിനിമ നടനിലേക്ക് എത്തിയത്. ഇപ്പോൾ ഞാൻ കേരള സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി എന്നിവയിൽ മെമ്പറുമാണ്.
നാടകത്തിൽ നിന്നാണ് തുടങ്ങിയത്. അതും കണ്ണൂരിന്റെ തട്ടിൽ നിന്ന്?
Denne historien er fra February 16-28, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 16-28, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw