ഹോട്ട്സീറ്റിൽ ഒരു ഡോക്ടർ
Grihalakshmi|February 16-28, 2023
മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പാലമാണ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ ആ മടങ്ങിവരവിൽ അനേകർക്ക് കൈത്താങ്ങേകിയ ഡോക്ടർ പി.പി.വേണുഗോപാലന് എമർജൻസി മെഡിസിൻ രംഗത്തെപ്പറ്റി ചിലത് പറയാനുണ്ട്...
Akshara Arjun
ഹോട്ട്സീറ്റിൽ ഒരു ഡോക്ടർ

2005 ൽ -ൽ എനിക്കൊരു വാഹനാപകടം പറ്റിയിരുന്നു. ഒരു ടിപ്പർ ലോറി കാറിലിടിച്ച് പുരികത്തിനും കാലിനും പരിക്കേറ്റു. അന്ന് എന്നെ നോക്കിയ ജൂനിയർ ഡോക്ടർ കാലിന്റെ പരിക്ക് ശ്രദ്ധിക്കാതെ പുരികം വടിച്ച് അവിടുത്തെ മുറിവു മാത്രം തുന്നിക്കെട്ടി. അന്നതായിരുന്നു അവസ്ഥ. പക്ഷേ, ഇന്ന് എമർജൻസി മെഡിസിൻ എന്ന വൈദ്യശാസ്ത്രശാഖ ഏറെ വളർന്നുകഴിഞ്ഞു. ഒരു അത്യാഹിതം സംഭവിച്ച് ആശുപത്രിയിലെത്തിയാൽ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഇപ്പോൾ ഉണ്ടാകാറില്ല. ശ്വാസമെടുക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, എവിടെയെങ്കിലും രക്തസ്രാവമുണ്ടോ എന്നൊക്കെ സൂക്ഷ്മമായി പരിശോധിക്കും... പറയുന്നത് ഡോ. പി.പി. വേണുഗോ പാലനാണ്. കേരളത്തിൽ എമർജൻസി മെഡിസിൻ സംവിധാനത്തിന് തുടക്കം കുറിക്കുകയും, അതിനെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കു കയും ചെയ്ത വ്യക്തി. കോഴിക്കോട് മിംസ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവിയും എഴുത്തുകാരനുമാണ്. അത്യാഹിതങ്ങളിൽ പിടയുന്ന മനുഷ്യർക്ക് ആശ്വാസം പകർന്നു നൽകിയ അനുഭവങ്ങൾ അദ്ദേഹം ഗൃഹ ലക്ഷ്മിയുമായി പങ്കുവെക്കുന്നു.

ജീവൻ പ്രധാനം

എമർജൻസി മെഡിസിൻ എന്നത് റോഡപകടത്തിൽപെട്ട ആളുകൾക്കു വേണ്ടി മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണ വേണ്ട. ഒരു ആശുപത്രിയുടെ പൂമുഖമായി നമുക്കിതിനെ കണക്കാക്കാം. എല്ലാ അസുഖങ്ങൾക്കുമുള്ള ആദ്യ ചികിത്സ ഇവിടെ നിന്ന് ലഭിക്കും. ജീവൻ രക്ഷിക്കുക, വൈകല്യ സാധ്യതകൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക തുടങ്ങിയവയൊക്കെ അത്യാഹിത വിഭാഗത്തിന്റെ ചുമതലകളാണ്. വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലയെപ്പറ്റിയും അവബോധമുള്ള പ്രഗത്ഭരായ ഡോക്ടർന്മാർ കൈകാര്യം ചെയ്യേണ്ട ഒരിടമാണിത്. പക്ഷേ, പല ആശുപത്രികളിലും വളരെ ജൂനിയറായിട്ടുള്ള ഡോക്ടർമാരാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എമർജൻസി  മെഡിസിൻ വിഭാഗം ഏത് സമയത്തും സന്നദ്ധരായിരിക്കണം. രോഗിയെ എത്തിക്കുന്ന ആംബുലൻസ് സർവ്വീസിന്റെ പ്രവർത്തനം പോലും ജീവൻ നിലനിർത്തുന്നതിൽ പ്രധാനമാണ്. ഒരാൾക്ക് ഏതു സമയത്തും അപകടം ഉണ്ടാകാം. അപകടം കണ്ടു നിൽക്കുന്ന ആൾക്ക് ചില സാഹചര്യങ്ങളിൽ ഫല പ്രദമായ പ്രാഥമിക ശുശ്രൂഷ നൽകാനാവും. കൃത്യമായ പ്രാഥമിക ശുശ്രൂഷ കിട്ടിയശേഷം ആശുപത്രിയിലെത്തുന്നവർ രക്ഷപ്പെടാനുള്ള സാധ്യതയേറെയാണ്. എവിടെ വെച്ചാണോ അപകടം സംഭവിക്കുന്നത് അവിടെ വെച്ചു തന്നെ ചികിത്സ ലഭിക്കുന്ന തരത്തിൽ കാര്യങ്ങൾ മാറണം. എന്നാൽ മാത്രമേ  അടിയന്തര വൈദ്യസഹായം ഫലപ്രദമാവുകയുള്ളൂ.

Denne historien er fra February 16-28, 2023-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 16-28, 2023-utgaven av Grihalakshmi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHALAKSHMISe alt
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023