ഒരു പിറന്നാൾ ദിനം കൂടി. പാമ്പും കോണിയിലേതുപോലെ, ജീവിതത്തിന്റെ ചതുരക്കള്ളികളിൽ ഏണി വഴി ഒരു കളംകൂടി മേൽപ്പോട്ട് കേറുന്ന ദിവസം...
ചിലരിതിനെ വല്ലാതെ ഭയപ്പെടുന്നു. എനിക്കു പക്ഷേ, എന്തുകൊണ്ടോ ഈ പിറന്നാൾ ദിനങ്ങൾ വലിയ ഇഷ്ടമാണ്.
കാലത്ത്, അമ്മയുടെ ചീത്തകൾക്കാതെ തന്നെ എണീറ്റ് എണ്ണയൊന്നും തേക്കാൻ നിൽക്കാതെ മലർക്കുളത്തിലൊരു മുങ്ങിക്കുളി.
തലേന്നുതന്നെ അമ്മയുടെ നിർദേശം കിട്ടിയിട്ടുണ്ടാവും, നല്ല ദിവസമായിട്ട് ആരുടെയും ചീത്ത കേൾക്കാൻ നിൽക്കാതെ, എണീറ്റ് കുളിച്ചോളണമെന്ന് പൊതുവേ എണീക്കാൻ മടിയാണെങ്കിലും, അന്നത്തെ ദിവസം അമ്മ വിളിച്ചയുടനേ ചാടിയെണീക്കും. ഉണ്ണ്യേട്ടനെയും കൂട്ടി, കൈയിൽ ഉപ്പുരസമുള്ള ഉമിക്കരിയും ഈർക്കിൽ കഷണവുമായി മുറ്റത്തേക്കിറങ്ങുമ്പോൾ, മലർക്കുളത്തിന്റെ മറ്റേക്കരയിൽ ചുവപ്പുരാശി പടർന്ന കിഴക്കൻ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ, രണ്ടുനിലയുള്ള പള്ളിക്കരവീടിന്റെ പൂർണരൂപം തെളിഞ്ഞു വരുന്നേയുണ്ടാവൂ. അതുകാണാൻ നല്ല രസമാണ്. കുളത്തിന്റെ കരയിൽ നിന്ന് കുറേ പടികൾ കേറിച്ചെല്ലുന്ന പള്ളിക്കരക്കാരുടെ വീട്. അതിന്റെ വശങ്ങളിലും പിന്നിലുമൊക്കെ തഴച്ചു വളർന്നു നിൽക്കുന്ന മരങ്ങൾ. ചുവന്ന കിഴക്കൻ ചക്രവാളത്തിൽ ഈ പള്ളിക്കരവീടിന്റെ ആകൃതി കണ്ടിട്ടുണ്ടെന്നല്ലാതെ, ആ വീടിന്റെ ഉൾവശമോ, അതിൽ താമസിച്ചിരുന്നവർ ആരൊക്കെയാണന്നോ ഒന്നും എനിക്ക് ഇന്നും അറിയില്ല. മലർക്കുളത്തിലേക്ക് തുറക്കുന്ന ആ വീടിന്റെ ജനാലകളിലൊന്ന് എപ്പോഴും തുറന്നിരിക്കുമെന്നു മാത്രമേ അറിയൂ. എപ്പോഴും ആ ജനാലയ്ക്കരികിലിരുന്ന് പുറംലോകം കണ്ടു കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു. അത് ആരായിരുന്നിരിക്കും?
മലർക്കുളത്തിന്റെ വടക്കേക്കരയിലാണെങ്കിൽ മേലേവാരിയമാണ്. മലർക്കുളത്തിലേക്ക് തുറക്കുന്ന അതിന്റെ ജനലരികിൽ, തന്റെ കുളിയും ജപവുമൊക്കെ കഴിഞ്ഞ്, ഉച്ചയോടെയേ വെള്ളേമ്മ എത്തൂ. വെളുവെളെ വെളുത്ത്, കൈയിൽ എപ്പോഴും പനയോലയുടെ ഗിൽറ്റ് പതിച്ച വിശറിയുമായി വെള്ളമ്മ ഇരിപ്പുണ്ടെങ്കിൽ ഞങ്ങൾക്കൊക്കെ കുളത്തിൽ നീന്തിമദിക്കാൻ ഒരു ധൈര്യമാണ്. ഞങ്ങളുടെ വെള്ളത്തിലെ കളികളെ പ്രോത്സാഹിപ്പിക്കുകയും അടി കൂടുമ്പോൾ ജനാലയ്ക്കരികിലിരുന്നു തന്നെ ഞങ്ങളോട് ബഹളം വെക്കുകയും ചെയ്യുമായിരുന്നു വെള്ളമ്മ.
Denne historien er fra March 1-15, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 1-15, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw