വേനൽപ്പുടവയുടുത്ത് മുന്നിലതാ കടലുണ്ടി പുഴ. പുഴയ്ക്കുകുറു കെയുള്ള ചെറുപാലം മുറിച്ചുകടന്ന് കടവിലേക്ക്. നീലയും ചുവപ്പും ചായം പൂശിയ, മേൽക്കൂര പിടിപ്പിച്ച ബോട്ട് കാത്തുകിടക്കുന്നു. ശിവദാസൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഡ്രൈവർ, നിർബന്ധമാണെന്ന മുഖവുരയോടെ ലൈഫ് ജാക്കറ്റ് കൈയിൽത്തന്നു. മുളങ്കോൽ പുഴയിലാഴ്ന്നപ്പോൾ ബോട്ടിന് ജീവൻവെച്ചു. ഓളങ്ങളിൽ ഇളകിയാടി അത് പതിയെ മുന്നോട്ട് സഞ്ചാരികളെക്കാണാൻ ഞണ്ടുകൾ മടയിൽനിന്ന് തലയിട്ടുനോക്കി. കുസൃതിക്കാരായ ചില മീനുകൾ പൊങ്ങിച്ചാടി സലാം പറഞ്ഞു.
ഒഴുകി... ഒഴുകി...
എണ്ണപടർത്തി പുഴ ചീത്തയാക്കണ്ട എന്നുകരുതി എൻജിൻ ഉപയോഗിക്കുന്നില്ല. പതിയെയാണ് ബോട്ടിന്റെ പോക്ക് കാണുന്നതെല്ലാം ഓർമ്മയിലേക്കൊപ്പിയെടുക്കാനുള്ള സാവകാശമുണ്ട്. “ആ കാണുന്നതാണ് നിങ്ങളിപ്പോൾ കടന്നുവന്ന കോട്ടക്കടവ് പാലം,'' ശിവദാസൻ ചേട്ടൻ ഇടത്തോട്ട് ചൂണ്ടി. പാലത്തിലൂടെ വണ്ടികൾ തിരക്കിട്ടു പായുന്നത് തോണിയിലിരുന്നാൽ കാണാം. “ഈ പാലത്തിനടിയിൽ വെച്ച് പുഴ പല കൈവഴികളായി പിരിയും. വെള്ളത്തിന്റെ അളവ് കുറയും. പ്രളയം വന്നപ്പോഴും ഇവിടെ വെള്ളം കയറാതിരുന്നത് ഇതുകൊണ്ടാണ്. തുരുത്തുകളിൽ പലയിടത്തും പുഴയിലേക്ക് ചാഞ്ഞ തെങ്ങുകളിൽ ഹാമക്കുകളുടെ തൊട്ടിലാട്ടം.
പുഴയിൽ കുപ്പികളും തെർമോക്കോൾ കഷണങ്ങളും പൊങ്ങിക്കിടക്കുന്നു. അത് വേസ്റ്റല്ലെന്ന് ചേട്ടൻ തിരുത്തി. “ഇവിടെ കല്ലുമ്മക്കായ കൃഷിയുണ്ട്. ഇതിലൂടെ പോകുന്ന ബോട്ടുകാർ ശ്രദ്ധിക്കാൻ അടയാളമായി വെച്ചതാണ്.
കുട്ടികളുടെ സംഘം തോണിയിൽ എതിരേ വരുന്നു. കൂട്ടത്തിലൊരുത്തൻ കുനിഞ്ഞ് പുഴയിൽ കണ്ണാടി നോക്കി മുടിയൊതുക്കുന്നു. “ഞണ്ടിനെപ്പിടിക്കാനുള്ള പോക്കാണ്. അവർക്ക് ഈ കാറ്റും പുഴയുടെ ഒഴുക്കും നന്നായി അറിയാം. ആവശ്യമുള്ളത് ഞണ്ടിനെ കിട്ടിയാൽ സന്ധ്യക്കു മുൻപ് അവർ വീടെത്തും.
കണ്ടലിനുള്ളിൽ
Denne historien er fra March 16-31, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 16-31, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw