വിരഹത്തിൻ വേദനയറിയാൻ സുന്ദരി നീ വന്നു ഗസലായ്...
പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രത ആസ്വാദകഹൃദയങ്ങളിലേക്ക് പകുത്തുനൽകിയ പാട്ടുകൾക്കുടമയാണ് കൊല്ലം ഷാഫി, ആൽബം ഗാനങ്ങളുടെ സുവർണകാലത്ത് വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി കേരളക്കരയാകെ ഓളം സൃഷ്ടിച്ചു. ഷാഫിയുടെ മാപ്പിളപ്പാട്ടുകൾ കേൾക്കാത്തവരും ഏറ്റുപാടാത്ത വരും വിരളം. ഇല്ലായ്മകളെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ചും കലാരംഗത്തെ ഒറ്റപ്പെടുത്തലുകളോട് പൊരുതിയുമാണ് ഷാഫി പാട്ടിൽ നിലനിന്നത്. ഷാഫിയുടെ പാട്ടുകൾ നെഞ്ചേറ്റിയവരിൽ ഏറെയും സാധാരണക്കാർ തന്നെയായിരുന്നു. മുഹമ്മദീയ'ത്തിലെ പാട്ടുകാരായ ആതിഥേയൻ പങ്കുവച്ച ജീവിതത്തിനും പാട്ടിന്റെ ചേല്.
വിശപ്പ് മറക്കാനുള്ള വഴി
ചെറുപ്പത്തിൽ വിശപ്പ് മറക്കാൻ കേട്ടിരുന്ന പാട്ടുകളാണ് എന്നെ സംഗീതലോകത്തേക്കെത്തിച്ചത്. രാവും പകലുമില്ലാതെ ഉപ്പ കഷ്ടപ്പെടുന്നത് കണ്ടാണ് വളർന്നത്. സ്വന്തമായി സമ്പാദിക്കാനുള്ള ശ്രമങ്ങൾ സ്കൂളിൽ പഠിക്കുമ്പോഴേ തുടങ്ങി. അവധിക്കാലങ്ങളിൽ കൂട്ടുകാരുമൊത്ത് ചെറിയ കച്ചവടങ്ങൾ. പഠിക്കാൻ പിന്നാക്കമായിരുന്നു. പത്താംക്ലാസ് തോറ്റതോടെ പഠിപ്പ് നിർത്തി. പിന്നെ ഉപ്പ പണിയെടുത്തിരുന്ന ഹോട്ടലിൽ പോകാൻ തുടങ്ങി. അവിടെ കുറച്ചുകാലം. പിന്നെ നാടൻപണികളോരോന്നായി ചെയ്തു. ഓട്ടോ ഓടിച്ച് കുറേക്കാലം വരുമാനമുണ്ടാക്കി.
അന്നത്തെ അനുഭവങ്ങൾ തന്നെയാണ് ഇപ്പോഴും എന്റെ ജീവിതപാഠം. സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും നേരിടാനും പൊരുത്തപ്പെടാനുമുള്ള മനസ്സുണ്ടാകുകയാണ് പ്രധാനമെന്ന് അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചു. പെട്ടെന്ന് ഒരുദിവസം പാട്ടില്ലാതായാലും ജീവിക്കാനുള്ള വഴി കണ്ടെത്താമെന്ന ധൈര്യം ഇപ്പോഴെനിക്കുണ്ട്.
ഉമ്മയുടെ പാട്ടുകൾ
പലതരം ജോലികൾക്കിടയിലും ഞാൻ വിടാതെ കൂടെക്കൂട്ടിയത് പാട്ടിനെത്തന്നെയായിരുന്നു. പാട്ടിനോടുള്ള ഇഷ്ടം എന്നിൽ പെരുക്കാൻ കാരണക്കാരായവരിൽ ഒരാൾ ഉമ്മതന്നെയായിരുന്നു. ഉമ്മ വിജയവാഡയിലാണ് ജനിച്ചതെങ്കിലും വളർന്നത് കേരളത്തിലായിരുന്നു. ബന്ധുവീടുകളിലെ കുട്ടികൾ വരുമ്പോൾ ഉമ്മ അവർക്ക് പാട്ടുപാടിക്കൊടുക്കുമായിരുന്നു. കൂട്ടത്തിൽ ഞാനുമുണ്ടാകും. ഉമ്മ പാടുന്ന പാട്ടുകളുടെ ഈണം എപ്പോഴും എന്റെ മനസ്സിലുണ്ടാകും. ഉമ്മയുടെ സ്വാധീനം എന്റെ എല്ലാ പാട്ടുകളിലുമുണ്ട്.
ആത്മഹത്യയിൽനിന്ന് പാട്ടിലേക്ക്
Denne historien er fra March 16-31, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 16-31, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw