എഴുപത്തിമൂന്ന് വർഷങ്ങൾക്കുമുൻപ് ഫിഫ്ത്ത് ഫോറത്തിൽ പഠിക്കുമ്പോഴാണ് സീതാലക്ഷ്മി ആദ്യമായി ആ ചോദ്യം കേൾക്കുന്നത്. ചിരിയുടെ പേരെന്താണ് എന്ന ചോദ്യം. ചോദിച്ചതാവട്ടെ സാക്ഷാൽ കേശവദേവും! ഓടയിൽ നിന്ന് എന്ന നോവലിന്റെ സ്രഷ്ടാവ് അയൽക്കാരനായി എത്തിയെന്നറിഞ്ഞ് ആളുകൾ ആ വാടകവീട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. എഴുത്തുകാരനെ കാണാൻ സീതാലക്ഷ്മിയും അനിയത്തിമാരും മടിച്ചുമടിച്ച് പുറപ്പെട്ടു. അമ്മ അറിയാതെയാണ് പോയത്. വീടിനടുത്തെത്തിയപ്പോൾ അനിയത്തിമാർ അമ്മയെ ഭയന്ന് വീട്ടിലേക്ക് തിരിച്ചോടി. സീതാലക്ഷ്മി പക്ഷേ, കണ്ടിട്ടേ മടങ്ങു എന്ന് തീരുമാനിച്ചു. സീതാലക്ഷ്മി അകത്തുകയറി നിഷ്കളങ്കമായി പുഞ്ചിരിച്ചു. ദേവ് ചോദിച്ചു: “ചിരിയുടെ പേരെന്താ?" ആ ചിരി പിന്നീട് കേശവദേവിന്റെ ജീവിതസഖിയായി. കാലാന്തരേ മകൻ ജ്യോതിദേവ് കേശവദേവ് അറിയപ്പെടുന്ന പ്രമേഹരോഗ വിദഗ്ധനായി.
ഞാൻ ആരാധിക
സീതാലക്ഷ്മി എന്റെ അമ്മ മിഡ് വൈഫായിരുന്നു തൈക്കാട് താലൂക്കാശുപത്രിയിൽ മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായിരുന്നു അമ്മയ്ക്ക് ഞങ്ങളുടെ അച്ഛൻ വളരെ നേരത്തേ മരിച്ചു. അച്ഛൻ വളരെ വാത്സല്യമുള്ളയാളായിരുന്നു എന്നാണ് ഓർമ. അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ചെറു പ്പത്തിലേ വിധവയായ സ്ത്രീ, ജോലി പോകണം, ഞങ്ങളുടെ കാര്യങ്ങൾ നോക്കണം... ഉത്തരവാദിത്തങ്ങൾമൂലം അമ്മയുടെ സ്വഭാവം പരുക്കനായി. അനുസരണക്കേട് കാണിച്ചാൽ നല്ല അടി തരും. പെൺകുട്ടികൾ അച്ചടക്കത്തിൽ വളരണം എന്നായിരുന്നു അമ്മയുടെ നിയമം. വീട്ടിൽ സഹായിക്കാൻ ജോലിക്കാരൊക്കെയുണ്ട്. അവരുടെ കണ്ണുവെട്ടിച്ചായിരുന്നു അന്ന് ഞാൻ കേശവദേവിനെ കാണാൻ പോയത്. ഇഷ്ടമെന്നോ പ്രണയമെന്നോ പറയാൻ പറ്റില്ല. ഫിഫ്ത് ഫോറത്തിൽ പഠിക്കുന്ന കുട്ടിക്ക് ആരാധിക്കാനേ പറ്റൂ. ഇന്നും എനിക്കദ്ദേഹത്തോട് എന്തായിരുന്നു എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല.
കേശവദേവിനെക്കുറിച്ച് ആരെങ്കിലും മോശം പറയുന്നത് കേട്ടാൽ എനിക്ക് ദേഷ്യം വരുമായിരുന്നു. സ്ത്രീകളെല്ലാം ആ വീട്ടിൽ വെള്ളമെടുക്കാൻ പോകും. അപവാദം പറഞ്ഞുകൊണ്ട് അവർ തിരിച്ചുപോവുമ്പോൾ ഞാൻ കയർക്കും. ഈ പെൺകുട്ടിക്ക് എന്താണ് കേശവദേവിനോട് എന്ന് അവർ തിരിച്ചു കയർക്കും. ദേവിന് എന്നോട് വലിയ സ്നേഹമായിരുന്നു.
Denne historien er fra April 01 - 15, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 01 - 15, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw