നിബിഢവനത്തിന്റെ പച്ചപ്പ് പടർന്ന വഴിത്താരകൾ കടന്നാൽ ബൊമ്മനും ബെല്ലിയും അവരുടെ അരുമകളായ കുട്ടിയാനകളും പാർക്കുന്ന തെപ്പക്കാടെത്താം. കാർത്തികി ഗോൺസാൽവസും ഗുനിത് മോംഗെയും ചേർന്നൊരുക്കിയ "ദി എലിഫെന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവരുടെ കഥ ലോകമറിഞ്ഞത്. കാടും മനുഷ്യനും ചേരുന്ന മനോഹര ദൃശ്യങ്ങൾ പകർന്ന ഡോക്യുമെന്ററി ഓസ്കർ പുരസ്കാരവും സ്വന്തമാക്കി. ആ വലിയ നേട്ടം ഇന്ത്യയിലേക്കെത്തുമ്പോൾ ഞാൻ ഓർത്തെടുക്കുകയാണ് തെപ്പക്കാടുമായി ബന്ധപ്പെട്ട പഴയൊരോർമ 1993ലാണ്. തെപ്പക്കാട് ഫോറസ്റ്റ് ഓഫീസിൽ നിന്നും മോയാർ നദിയിലെ പാലം കടന്ന് ഞാൻ ആന ക്യാമ്പിനരികിൽ എത്തി. കുറച്ച് കഴിഞ്ഞ് ആനക്കാരൻ സുകുമാറും വന്നു.
കുറുമ്പ ആദിവാസി വിഭാഗത്തിൽ പെട്ട സുകുമാർ വയനാട് ബാവലിക്കാരനാണ്. ചെറുപ്പത്തിലേ തെപ്പക്കാട് വന്നതാണ്. ആനകളോടാണ് ചങ്ങാത്തം. മുതുമല ആന ക്യാമ്പിലെ ആനക്കാരനായിരുന്നു. ആനകളുമായി കേരളത്തി ന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. പിന്നീടെപ്പോഴോ ആനക്കാര്യം വിട്ട് മസനഗുഡിയിലെ എന്റെ സുഹൃത്തായിരുന്ന മാർക്ക് ദാവീദാറിന്റെ കുശിനിക്കാരനായി. അവിടെവച്ച് കാട്ടാനകളുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കഥകളൊക്കെ സുകുമാർ പറയും.
“പോകാം' ബീഡി ഒന്നു കൂടി ആഞ്ഞു വലിച്ച് നിലത്തേക്കിട്ട് പാദരക്ഷകൾ ഇല്ലാത്ത കാലുകൊണ്ട് അയാൾ ചവിട്ടി കെടുത്തി. “വേനലാണ്, തീ സൂക്ഷിക്ക ണം.'' സുകുമാർ പറഞ്ഞു.
“ആനയെ കാണുവാൻ?' ക്യാമറയിൽ ഫിലിം റോൾ കയറ്റുന്നതിനിടയിൽ ഞാൻ തിരക്കി. അക്കാലത്ത് ഇവിടെ ഡിജിറ്റൽ ഫോട്ടോ ഗ്രാഫി തുടങ്ങിയിട്ടില്ല.
“ആനകളെ മാത്രമേ കാണൂ, കരുതിയിരുന്നോളൂ.' സുകുമാർ ഉറക്കെ ചിരിച്ചു. പറഞ്ഞതു പോലെ തന്നെ മുന്നോട്ടുള്ള ഓരോ നടത്തത്തിലും ആനകൾ നിറഞ്ഞു. വേനൽക്കാലം ആയതുകൊണ്ട് പുഴയുടെ ഇരുകരകളിലും ആനകൾ ഉണ്ടായിരുന്നു.
Denne historien er fra April 01 - 15, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 01 - 15, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw