കളിക്കളത്തിൽ ശ്രീശാന്ത് അഗ്രസീവാണെന്ന് പലരും പറയാറുണ്ട്. ശരിയാണ്, ഞാൻ അഗ്രസീവാണ്. പക്ഷേ, അത് ബോധപൂർവമായിരുന്നില്ലെന്നുമാത്രം. എന്നെ മനസ്സിലാക്കുന്നവർക്ക് അതറിയാം. കളിക്കളത്തിൽ നിന്ന് വിടവാങ്ങിയെങ്കിലും മനസ്സിനെ പൊള്ളിച്ച ഒരോർമ ഇന്നും മായാതെ കിടപ്പുണ്ട്. ക്രിക്കറ്റ് കരിയർ എന്നത് വെറും സ്വപ് നം മാത്രമായി ചുരുങ്ങിയേക്കുമെന്ന അവസ്ഥയിൽ, പതിമ്മൂന്നുവയസ്സുള്ള ഒരു കുട്ടിക്ക് മുന്നിൽ ദൈവദൂതനെപ്പോലെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
ഒരുപാട് വർഷം മുൻപുള്ള കഥയാണ്. അണ്ടർ 13 എറണാകുളം ജില്ലാ ടീമിനുവേണ്ടി ഞാൻ കളിച്ചു. കൈനിറയെ വിക്കറ്റും കപ്പുമായി മടങ്ങിയ എനിക്ക്, വൈകാതെ സെൻട്രൽ സോൺ ടീമിലേക്ക് സെലക്ഷൻ കിട്ടി. ജീവിതത്തിൽ ഒരുപാടാഗ്രഹിച്ച നിമിഷം. മികച്ച കളി പുറത്തെടുത്താൽ, ഭാവിയിൽ സ്റ്റേറ്റ് ടീമിനുവേണ്ടി കളിക്കാനുള്ള വാതിൽ തുറന്നേക്കാനും വഴിയുണ്ട്. കഠിനമായ പരിശീലനം. തൃശ്ശൂർ കേരളവർമ കോളേജ് ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. ആദ്യമത്സരത്തിൽ ഞാൻ വീറോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റും വീഴ്ത്തി. പക്ഷേ, ചെറിയൊരു പ്രശ്നമുണ്ടായി. എന്റെ ഒരു അപ്പീൽ അമ്പയർ നിരസിച്ചു. ദേഷ്യവും വിഷമവുമൊക്കെയുണ്ടായി. തൊട്ടുപിന്നാലെയെറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ ബാറ്റിലുരസി. വിക്കറ്റ് വീണുവെന്ന നിമിഷം പന്ത് കീപ്പർ കൈവിടുകയും ചെയ്തു. ഞാനാകെ നിരാശനായി.
ബൗൾ ചെയ്യുന്നതിനുമുൻപായി ഞാനെന്റെ തൊപ്പി അമ്പയറുടെ കെവശം നൽകിയിരുന്നു. അപ്പീലും നിരസിച്ചു, ക്യാച്ചും കൈവിട്ടു. ഈയൊരു പിരിമുറുക്കത്തിൽ ഓവർ കഴിഞ്ഞ് പോകുമ്പോൾ ഞാൻ അമ്പയറുടെ തലയിൽ നിന്ന് എന്റെ തൊപ്പി ചാടിയെടുക്കാൻ ശ്രമിച്ചു. ഒരു പതിമൂന്നുകാരന്റെ ചോരത്തിളപ്പാകാം. അതിനിടെ അമ്പയറുടെ തൊപ്പി താഴെവീണു.
പെട്ടെന്ന് അമ്പയർ ചൂടായി: “നീയെന്റെ തൊപ്പി വലിച്ചെറിയാനായോ?'' “ഞാൻ എന്റെ തൊപ്പിയാ എടുത്തത്.'' അതായിരുന്നു എന്റെ മറുപടി.
Denne historien er fra April 16-30, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 16-30, 2023-utgaven av Grihalakshmi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw