അമേരിക്കയിലെ നാസ ഇൻസ്റ്റിറ്റ്യൂട്ടിൽ, ആസ്ട്രോഫിസിസിറ്റായ ഊർമിള ചടയംമുറിക്ക് താൻ പഠിച്ച യുണൈറ്റഡ് വേൾഡ് കോളജിനെ കുറിച്ചു പറയാൻ നൂറുനാവാണ്. “മറ്റൊരു സ്കൂളിനോടും താരതമ്യം ചെയ്യാൻ പറ്റാത്ത പഠനാനുഭവമാണ് അവിടെ. ഏറെ സ്വാതന്ത്ര്യവും ചുറ്റുമുള്ളവരിൽ നിന്നു പഠിക്കാനുള്ള ആർജവവും അവിടെ നിന്നാണ് കിട്ടിയത്. എയറോ സ്പേസ് എൻജിനീയറാകണമെന്നായിരുന്നു എന്റെ ആഗ്രഹം. യുഡബ്ല്യുസിയിലെ ഗണിതാധ്യാപികയാണ് എനിക്ക് തിയററ്റിക്കൽ ഫിസിക്സിൽ പ്രത്യേക അഭിരുചിയുണ്ടന്നു തിരിച്ചറിഞ്ഞത്. അതു പഠിക്കാൻ അവർ പ്രചോദനം നൽകി. എന്തിന്, അമേരിക്കയിലെ മൂന്നു കോളജുകളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ പുറപ്പെടുമ്പോൾ യാത്രാ ടിക്കറ്റും ലാപ്ടോപ്പും പോക്കറ്റ് മണിയും തന്നതും കോളജാണ്.'' കോട്ടയം സ്വദേശി ഊർമിള പറയുന്നു.
പ്രത്യേക വിഷയത്തിൽ ഫോക്കസ് ചെയ്യുന്നതിനപ്പുറം കൂടുതൽ വിശാലമായ മനോഭാവവും അറിവും നേടാൻ തന്നെ സഹായിച്ചത് യുഡബ്ല്യുസിയിലെ പഠനമാണ ജുലു കട്ടിക്കാരനും പറയുന്നു. കൊച്ചിയിലെ സീനിയർ പതോളജിസ്റ്റ് ഡോ. ജോസഫ് കട്ടിക്കാരന്റെയും ഡോ.ജീജിയുടെയും മകളാണ് ജുലു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുമിച്ചു താമസിച്ചു പഠിച്ചതു കൊണ്ട് ഇന്ന് ലോകത്തെവിടെ പോയാലും അവിടെ ഒരു സുഹൃത്തെങ്കിലുമുണ്ടാകും.'' ലോകപ്രശസ്ത നിയമസ്ഥാപനമായ ഡബവോസ് ആൻഡ് പ്ലിംപ്റ്റണിൽ അഭിഭാഷകയായ ജുലു ചിരിയോടെ പറയുന്നു.
എന്താണ് യു ഡബ്ല്യു സി?
ലോകത്തെ നാലു വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന 18 സ്കൂളുകളുടെ ശൃംഖലയാണ് യുണൈറ്റഡ് വേൾഡ് കോളജ് എന്ന യുഡബ്ല്യുസി. പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകൾ മാത്രം പഠിപ്പിക്കുന്ന സ്കൂൾ. ആധുനിക സിലബസും അന്താരാഷ്ട്ര അധ്യാപക വിദ്യാർഥി സമൂഹവും കൂടി ഈ സ്ഥാപനങ്ങളെ ലോകോത്തരമാക്കുന്നു. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലോകത്തെങ്ങും ബന്ധങ്ങളും അവസരങ്ങളും ഉണ്ടാകുന്നു എന്നതാണ് മറ്റൊരു മെച്ചം. എന്നാൽ പലർക്കും ഈ സ്കൂളുകളെ പറ്റിയുള്ള വിവരങ്ങൾ അറിയില്ല എന്നതാണ് സത്യം.
Denne historien er fra July 09, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 09, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ