നാടു നാട്ടുകാർ മാറി. പെണ്ണുങ്ങൾ മാറി. അമ്മമാർ മാറിയോ? ഉറപ്പായും മാറി. അമ്മത്തം കളഞ്ഞുകൊണ്ടല്ല, അമ്മയുടെ നന്മകൾ വീട്ടിനുള്ളിലൊതുക്കാതെ പുറത്തുള്ളവരിലേക്കു കൂടി പ്രസരിക്കുന്ന വിധം വളർന്നുകൊണ്ട്...
"മോംസ് ഓഫ് കൊച്ചി' അഥവാ എംകെ സ്ഥാപകയും മാനേജിങ് ട്രസ്റ്റിയുമായ രാഖി ജയശങ്കറിന്റെ വാക്കുകൾ എംകെ എന്ന സംഘടനെയെ ഒറ്റവാചകത്തിൽ ഇങ്ങനെ കുറിക്കുന്നു.
“എംകെയിലെ അമ്മമാരിൽ ജോലിയുള്ളവരും സംരംഭകരും വീട്ടമ്മമാരുമുണ്ട്. ഇന്നത്തെ വീട്ടമ്മമാരിൽ പലരും നല്ല നിലയിൽ പഠിച്ചവരും ഉയർന്ന ശമ്പളവും സ്ഥാനവുമുള്ള ജോലിയിൽ ഇരുന്നവരുമൊക്കെയാണ്. കുടുംബത്തിനായി കുഞ്ഞുങ്ങൾക്കായി തങ്ങളുടെ കഴിവുകളും സാമൂഹിക പദവിയും വേണ്ടെന്നു വച്ച് അവർ അകത്തളങ്ങളിലേക്ക് ഒതുങ്ങുകയായിരുന്നു.
പക്ഷേ, വീട്ടമ്മമാരെക്കുറിച്ച് ആളുകളുടെ മനോഭാവം കുഞ്ഞുങ്ങളുടെ നാക്കി മാറ്റാൻ മാത്രമറിയുന്ന, പ്രഭാത ഭക്ഷണവും ഊണും തയാറാക്കാൻ ഉത്തരവാദിത്തപ്പെട്ട, പേരന്റ് ടീച്ചർ മീറ്റിങ്ങുകളിലേക്കു മാത്രം യാത്ര ചെയ്യാനറിയുന്ന വ്യക്തികളായാണ്. വീട്ടിലുള്ളവർ പോലും പലപ്പോഴും ഇവരുടെ കഴിവുകളെക്കുറിച്ചു മറന്നു പോകുകയാണ്. ഇതിനൊരു മാറ്റം കൊണ്ടുവരികയാണ് എംകെ എന്ന സംഘടനയുടെ പ്രധാന ലക്ഷ്യം. ''രാഖിയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.
“വീട്ടമ്മമാരുടെ കഴിവുകൾ വളർത്തിയെടുക്കുകയെന്നാൽ അവ പ്രകടിപ്പിക്കാനൊരു വേദിയൊരുക്കുക മാത്രമല്ല ഉദ്ദേശിക്കുന്നത്. തങ്ങളുടെ കഴിവുകളിലൂടെ പണമുണ്ടാക്കുക, കുടുംബകാര്യങ്ങൾ നോക്കുന്നതിനൊപ്പം സ്വയം പര്യാപ്തരായിരിക്കുക, തങ്ങളാലാകും വിധം സേവനം ചെയ്തുകൊണ്ട് സമൂഹികമായി ഇടപെടുക, സ്വന്തം വ്യക്തിത്വത്തിനു വിലയും പരിഗണനയും നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് അമ്മമാരായ സ്ത്രീകൾ വരണം എന്നതാണു ലക്ഷ്യം.
ഇറങ്ങി പ്രവർത്തിച്ചു തുടങ്ങുമ്പോഴാണു കഴിവുകൾ പ്രതിഫലിച്ചു തുടങ്ങുക എന്നത് മോംപോ' എന്ന ഞങ്ങളുടെ പരിപാടി കഴിഞ്ഞപ്പോഴാണു മനസ്സിലായത്. എത്ര നല്ല സംഘാടകരാണു പലരും. ചിലർ മികച്ച രീതിയിൽ ആശയവിനിമയം ചെയ്യുന്നു, ചിലരാകട്ടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായും ഭംഗിയായും കൈകാര്യം ചെയ്യുന്നു, പ്രശ്നപരിഹാരങ്ങളിലാണു മറ്റു ചിലരുടെ കഴിവ്.
Denne historien er fra January 04, 2025-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 04, 2025-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും