"ബാലനായിരുന്നപ്പോൾ തന്നെ പിതാവിനെ നഷ്ടമായ ശ്രീശങ്കരന് പാരമ്പര്യരീതിയിൽ മനയിൽ വച്ചു പൂജകൾ നടത്തിയതിനു ശേഷമുള്ള ആദ്യാക്ഷരം കുറിക്കൽ ചടങ്ങു നടത്താൻ കഴിഞ്ഞില്ല. അതിൽ വേദനപ്പെടാതെ അമ്മ, അന്ന് പ്രശസ്തമായിരുന്ന ആവണംകോട് സരസ്വതിക്ഷേത്രത്തിലേക്ക് ശ്രീശങ്കരനെ കൂട്ടിക്കൊണ്ടുവന്ന് എഴുത്തിനിരുത്തി എന്നാണ് വിശ്വാസം.
മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അറിവിന്റെയും വിദ്യയുടെയും ദേവതയായ സരസ്വതിദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത ജ്ഞാനവിജ്ഞാനങ്ങളുടെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്.
അറിവിന്റെ സർവജ്ഞപീഠം കീഴടക്കിയ ആദിശങ്കരൻ ആദ്യാക്ഷരം കുറിച്ചുവെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണിത്. ആവണം കോട് സരസ്വതി ക്ഷേത്രം സ്വയംഭൂവായ ശിലാവിഗ്രഹത്തിൽ ഗോളക ചാർത്തി ആരാധിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്ന്.
ഈ തിരുനടയ്ക്കും പറയാനുണ്ട്. അതുവരെ സംസാരിക്കാതിരൂന്ന കുട്ടി സംസാരിച്ചത്, ബുദ്ധിക്ക് തെളിച്ചം വന്നത് അങ്ങ നെ വിശ്വാസത്തിന്റെ സാക്ഷ്യങ്ങള്‍ നിരവധി. സൂര്യപ്രകാശമേറ്റ് വിളറിവെളുത്ത ഇവിടുത്തെ മേച്ചിലോടുകള്‍ക്ക് പറയാനുള്ളത് നൂറ്റാണ്ടുകളായി അക്ഷരവെളിച്ചം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന കഥകള്‍. അക്ഷരമുറ്റത്ത് നിന്ന് പ്രാര്‍ഥന ഭരിതമായ മനസ്സോടെ കുഞ്ഞുങ്ങള്‍ ചൊല്ലുന്നു...
“സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ”
ആദിശങ്കരന്റെ മണ്ണിൽ
ഒരുകാലത്ത് കായല്‍ പോലെ വിശാലമായ പാടങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നു ആവണംകോട്. പിന്നീട് ആ പാടങ്ങള്‍ വിമാനത്താവളത്തിന്റെ ഭാഗമായി. എങ്കിലും ക്ഷേത്ര വും പരിസരവും ഇപ്പോഴും പഴയതു പോലെ തന്നെ. വിളിപ്ടകലെ ആദിശങ്കരന്റെ മണ്ണ്. ശങ്കരസ്തൂപവും ശാരദാശ്രമവും ആഗമാനന്ദാശ്രമവും മുതലക്കടവും ശങ്കരാചാരൃരുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ക്ഷേത്രങ്ങളും ശങ്കരാചാരൃരുടെ പേരിലുള്ള സര്‍വകലാശാലയും അങ്ങനെ എത്രയോ ശങ്കരസ്മൃതികള്‍ ഇവിടെയുണ്ട്.
Denne historien er fra October 01, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 01, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം