ദാവനഗരെയിൽ വന്നിട്ടു മാസം ഒന്നായെങ്കിലും ഇന്നസെന്റ് കമ്പനിയിലേക്കു പോകുന്നതൊന്നും ഞാൻ കണ്ടില്ല. അഞ്ചു കമ്പനിയുണ്ടന്നാണ് എന്നോടു പറഞ്ഞത്. ഇതിനിടയിൽ ഒരു കമ്പനിയിൽ എങ്കിലും പോകേണ്ടതല്ലേ? പോയിട്ടില്ല. ഒരുപക്ഷേ, എന്നെ വീട്ടിൽ ഒറ്റയ്ക്ക് ഇരുത്തേണ്ട എന്നു കരുതിയാകും പോകാത്തതെന്നാണു കരുതിയത്. പിന്നെ അഞ്ചു കമ്പനിയുള്ള സ്ഥിതിക്കു കാര്യങ്ങൾ നോക്കി നടത്താൻ ഒരു മാനേജർ എങ്കിലും ഉണ്ടാകുമല്ലോ? അപ്പോൾ പിന്നെ ഇന്നസെന്റിന് ഇങ്ങനെ വീട്ടിലിരിക്കാം.
ഒരു ദിവസം ഞാൻ പറഞ്ഞു, “നമ്മൾ ഇവിടെ വന്നിട്ട് ഇത്രയും നാളായല്ലോ? എനിക്കു നമ്മുടെ കമ്പനിയൊക്കെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ഉപ്പുമാവും കഴിച്ച് എന്തിനാ ഇവിടെയിരിക്കുന്നത്?' "നമുക്ക് നാളെ രാവിലെ തന്നെ പോകാം' ഇന്നസെന്റ് പറഞ്ഞു.
പിറ്റേന്നു രാവിലെ നേരത്തെ എഴുന്നേറ്റു ഞാൻ വീട്ടു ജോലികളൊക്കെ തീർത്തു. ഉപ്പുമാവ് ഉണ്ടാക്കി. ചോറും വഴുതനങ്ങ ഉപ്പേരിയും ഉണ്ടാക്കി. വലിയ ഉത്സാഹത്തോടെയാണു പുറപ്പെട്ടത്. ബിസിനസുകാരനായ ഭർത്താവിന്റെ ബിസിനസ് സാമ്രാജ്യം കാണാനുള്ള ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു എന്നു പറയുന്നതാണു സത്യം.
ഒഴിഞ്ഞ ഒരിടത്ത് ഒരു പഴയ കെട്ടിടത്തിലാണു ഞങ്ങൾ എത്തിയത്. അവിടെ ഇന്നസെന്റ് മാച്ച് ബോക്സ് കമ്പനി എന്ന് എഴുതിയ ഒരു ബോർഡ് കണ്ടു. പലകപ്പട്ടിക കൊണ്ട് അഴിയടിച്ച വാതിൽ വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു. ഇരുമ്പുവല കൊണ്ടു മറച്ച ജനാലകൾ. അതിനുള്ളിലൂടെ വെടിമരുന്നിന്റെ ഗന്ധം നേർത്തുവരുന്നുണ്ട്. മരുന്ന് അരയ്ക്കാനുള്ള ഉപകരണം. തടി തീപ്പെട്ടിക്കൊള്ളിയാക്കുന്ന യന്ത്രം, പകുതി പണി പൂർത്തിയാക്കിയ തീപ്പെട്ടിക്കൊള്ളികൾ അവിടെയവിടെയായി ചിതറിക്കിടക്കുന്നു. ആളനക്കം ഉള്ളതായി തോന്നിയില്ല. മാത്രമല്ല ഇത്തിരി മുറ്റത്തു നിറയെ കരിയിലകൾ വീണു കിടന്നിരുന്നു. അതിനർഥം കുറേനാളായി ആരും അങ്ങോട്ടു ചെന്നിട്ടില്ല എന്നാണ്. കുറച്ചു മരക്കഷ്ണങ്ങൾ മാത്രം പുറത്തുണ്ട്. ചുറ്റുമുള്ള മരങ്ങളിൽ നിന്നുള്ള വള്ളികൾ മാറാല പോലെ ആ കെട്ടിടത്തിൽ പറ്റിപ്പിടിച്ചു വളർന്നിരിക്കുന്നു. തൊട്ടടുത്ത് ആൾ താമസമുള്ളതായി തോന്നിയില്ല. ചെറിയ കെട്ടിടങ്ങളുണ്ട്. പലതും ഇതുപോലെയുള്ള തീപ്പെട്ടി കമ്പനികളാണ്.
Denne historien er fra November 23, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 23, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല