നവജാതശിശു പരിചരണത്തെക്കുറിച്ച് - പ്രത്യേകിച്ച് ആദ്യത്തെ കൺമണിയാണെങ്കിൽ അമ്മമാർക്ക് സംശയങ്ങളും ആശങ്കകളും ഏറെയാണ്. ജനിച്ച് ആദ്യത്തെ 28 ദിവസംവരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് നവജാതശിശുക്കൾ എന്നു പറയുന്നത്. നവജാത ശിശുപരിചരണം നമ്മൾ ഏറ്റവും ശ്രദ്ധയോടെയും കരുതലോടെയും ചെയ്യേണ്ടതാണ്.
നവജാതശിശുപരിചരണത്തിൽ ഏറ്റവും പ്രധാനം മുലയൂട്ടലാണ്. ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിന്റെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ട് മൂന്ന് ദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം. കൊളസ്ട്രം നൽകുന്നതുവഴി കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു. ദഹനേന്ദ്രിയവ്യവസ്ഥ കാര്യക്ഷമമാകുന്നു. മഞ്ഞപ്പിത്തം, ആസ്തമ, കരപ്പൻ തുടങ്ങിയ രോഗങ്ങൾക്കെതിരെയും സംരക്ഷണം ലഭിക്കുന്നു. മുലപ്പാലിൽ കുഞ്ഞിന്റെ ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ എല്ലാ ഘട കങ്ങളും നിർദ്ദിഷ്ടമായ ആനുപാതത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കുഞ്ഞിന്റെ ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നൽകിയാൽ മതിയെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.
സാധാരണഗതിയിൽ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനകം മുലയൂട്ടണം. എന്നാൽ സിസേറിയനാണെങ്കിൽ അമ്മക്ക് നൽകിയിരിക്കുന്ന അനസ്തേഷ്യ മുതലായവയിൽ നിന്ന് മുക്തി നേടിയ ശേഷം മുലയൂട്ടൽ ആരംഭിക്കുക. കുഞ്ഞിനെ ഒരു ദിവസം എത്രതവണ മുലയൂട്ടണമെന്ന് കൃത്യമായ കണക്കൊന്നുമില്ല. പൊതുവെ രണ്ട് മണിക്കൂർ ഇടവിട്ട് മുല പ്പാൽ നൽകാം. അതോടൊപ്പം കുഞ്ഞിന് ആവശ്യം തോന്നുമ്പോഴെല്ലാം പാൽ നൽകാം. ഇരുസ്തനങ്ങളിൽ നിന്നും മാറി മാറി കൊടുക്കണം. ഒരു തവണ ഇരുപത് മിനിറ്റ് വരെ മുലയൂട്ടാം. അതിനുശേഷം കുഞ്ഞിനെ തോളിലിട്ട് പുറത്ത് തട്ടി ഗ്യാസ് കളയണം. മുലപ്പാൽ കുടിക്കുന്ന സമയത്ത് കുഞ്ഞിന് ഏതെങ്കിലും തരത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ പാൽ നൽകുന്നത് നിർത്തി കുഞ്ഞിനെ ചരിച്ച് കിടത്തി അധികമുള്ള പാൽ ഒഴുക്കിക്കളയണം. ശേഷം ചുമലിലിട്ട് തട്ടണം.
This story is from the March - April 2023 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March - April 2023 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്
പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷ ണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ നേരെ താഴെനിന്ന് നോക്കിയാലത് ഗോളാകൃതിയിൽ കാണുന്നു. ഇടതുഭാഗത്തു ചെന്നു നോക്കിയാൽ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകളിൽ വലതു ഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ള വിരൽ പോലെ തോന്നും.
പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ
പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകളടങ്ങിയ ഒന്നാണ് ബേബി ഓയിൽ
സ്വയം വിലയിരുത്തുമ്പോൾ
വളർച്ചയിലായിരിക്കുമ്പോൾ, നമ്മുടെ ശക്തികൾ കണ്ടെത്താനും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനും തുടങ്ങുന്നു. എങ്ങനെയാണ് നിങ്ങൾ സ്വയം വിലയിരുത്തുന്നത്? നിങ്ങളുടെ നേട്ടങ്ങൾ, നിങ്ങൾ അനായാസം വിജയിച്ച മേഖലകൾ, നിങ്ങൾ അൽപ്പം പോരാടിയ മേഖലകൾ, നിങ്ങൾ പരാജ യപ്പെടുന്നതായി കണ്ടെത്തിയ മേഖലകൾ എന്നിവയുടെ ഒരു ജേണലോ ട്രാക്കോ സൂക്ഷിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾക്കായി നിങ്ങൾ കാണിച്ച പാഷൻ ലെവലുകൾ ക്ലോക്ക് ചെയ്യുക. എവിടെ നിന്ന് തുടങ്ങണമെന്ന് ഈ അളവുകൾ നിങ്ങളെ അറിയിക്കും.
ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ
ഉറക്കം ഉണർന്ന് എഴുന്നേറ്റ ശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.
യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II
എന്റെ വീക്ഷണത്തിൽ, ഇൻഡെക്സേഷൻ ആനുകൂല്യം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന അധിക നികുതി ബാധ്യത നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഇത് സ്വാഗതാർഹമായ ഭേദഗതിയാണ്. കൂടാതെ, അനുവദിച്ച ഇളവ് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഒരു തരത്തിലും മാറ്റില്ല.
ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം
വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ വിറ്റാമിൻ കെ കൂടാതെ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു
മനുഷ്യശരീരം നിവർന്നുനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതി നാൽ എല്ലായ്പോഴും ശരിയായ ഭാവം നിലനിർത്തുക. ഉറച്ച മെത്തയിൽ കിടന്ന് ഉറങ്ങുക, ഒരു ചെറിയ തലയണയോ സെർവ്വിക്കൽ തലയണയോ ഉപയോഗിക്കുക.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനിലോ മറ്റേതെങ്കിലും വിട്ടുവീഴ്ച ചെയ്ത പൊസിഷനിലോ ഉറങ്ങരുത്.
കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം
കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും പ്രധാ നമായും പരിസ്ഥിതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന മനുഷ്യരുടെ പ്രവർത്തിയിൽ നിന്നുണ്ടാകുന്ന ഘടകങ്ങളാണ്. സുസ്ഥിരമല്ലാത്ത വികസന രീതികളും മോശം പാരിസ്ഥിതിക മാനേജ്മെന്റും പ്രകൃതി അപകടങ്ങളിലേക്കുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.
വിക്ഷിത് ഭാരത് ഒരു വിശകലനം
ഐഎംഎഫിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഏകദേശം 4 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, 2031 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.