ഗുജറാത്ത് സന്ദർശനവേളയിലാണ് ഏതാനും പടിക്കിണറുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചത്. നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് പടിക്കിണറുകൾ. അപൂർവ്വമായി ചില ക്ഷേത്രക്കുളങ്ങൾ ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. (പെരളശ്ശേരിയിലെ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്റെ കുളം ഇത്തരത്തിൽപ്പെട്ടതാണ്. സാധാ കിണറിൽ നിന്നു കപ്പിയും കയറും തൊട്ടിയും ഉപയോഗിച്ച് വെള്ളം കോ രിയെടുക്കുമ്പോൾ പടിക്കിണറുകളിൽ താഴെയുള്ള ജലനിരപ്പിലേക്ക് നാലു ഭാഗത്തുനിന്നും പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുകയാണ്. കുളത്തിൽ നിന്നെന്നതു പോലെ ഇറങ്ങി വെള്ളമെടുക്കാം. ഹിന്ദുമതവിശ്വാസപ്രകാരം, കൃത്യമായ സ്ഥാനവും അളവുകളും വാസ്തുശാസ്ത്രനിയമങ്ങളുമൊക്കെ അവലംബമാക്കിയാണ് ഇവയുടെയൊക്കെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ജലദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങ ളിലൊക്കെ ധാരാളം പടിക്കിണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രം പറ യുന്നവയാണ്. ഗുജറാത്തിൽത്തന്നെ നൂറ്റിയിരുപതിലധികം പടിക്കിണറുകളുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജസ്ഥാനിലെ മറ്റുഭാഗങ്ങളിൽ ബാവ്ഡി, ബാവ് രി, എന്നൊക്കെയും മറ്റു സംസ്ഥാനങ്ങളിൽ ബവോലി, ബാവടി എന്നൊക്കെയും ഈ പടിക്കിണറുകൾ അറിയപ്പെടുന്നു.
അഹമ്മദാബാദിൽനിന്ന് ഇരുപതുകിലോമീറ്ററിൽ താഴെ ദൂരമേയുള്ളൂ അഡാലജ് പടിക്കിണറിലേക്ക്. ഗാന്ധിനഗർ ജില്ലയിലെ അഡാലജ് എന്ന ഗ്രാമത്തിലാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്. പാതയും പരിസരങ്ങളുമൊന്നും അത്ര മികച്ചതായിരുന്നില്ല. ആദ്യം വാവിനടുത്തുള്ള ഒരു ദുർഗ്ഗാക്ഷേത്രത്തിൽ ദർശനം നടത്തി.
1498ലാണ് ദണ്ഡയ്ദേശ് എന്ന കൊച്ചുരാജ്യത്തിലെ അന്നത്തെ രാജാ വായിരുന്ന വഘേലരാജവംശത്തിലെ റാണാ വീർ സിങ് തന്റെ പ്രജകളുടെ ജലസമ്പാദനത്തിനുള്ള കഷ്ടപ്പാടുകള റിഞ്ഞ് ഈ കിണറിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ താമസിയാതെത ന്നെ അദ്ദേഹം അയൽരാജ്യത്തെ ഭര ണാധികാരിയായിരുന്ന മുഹമ്മദ് ഗഡയുമായി ഉണ്ടായ ഒരു യുദ്ധത്തിൽ വീരചരമം പ്രാപിച്ചു. പിന്നീട് മുഹമ്മദ് ബേഗഡ ഈ കിണറിന്റെ നിർമ്മാണം തുടരുകയും 1499 ൽ പൂർത്തീകരിക്കുകയും ചെയ്തു. അതിനിടയിൽ ഹൃദയസ്പൃക്കായൊരു ജീവത്യാഗത്തിന്റെ കഥയുമുണ്ട്.
This story is from the August - September 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August - September 2024 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്
പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷ ണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ നേരെ താഴെനിന്ന് നോക്കിയാലത് ഗോളാകൃതിയിൽ കാണുന്നു. ഇടതുഭാഗത്തു ചെന്നു നോക്കിയാൽ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകളിൽ വലതു ഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ള വിരൽ പോലെ തോന്നും.
പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ
പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകളടങ്ങിയ ഒന്നാണ് ബേബി ഓയിൽ
സ്വയം വിലയിരുത്തുമ്പോൾ
വളർച്ചയിലായിരിക്കുമ്പോൾ, നമ്മുടെ ശക്തികൾ കണ്ടെത്താനും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനും തുടങ്ങുന്നു. എങ്ങനെയാണ് നിങ്ങൾ സ്വയം വിലയിരുത്തുന്നത്? നിങ്ങളുടെ നേട്ടങ്ങൾ, നിങ്ങൾ അനായാസം വിജയിച്ച മേഖലകൾ, നിങ്ങൾ അൽപ്പം പോരാടിയ മേഖലകൾ, നിങ്ങൾ പരാജ യപ്പെടുന്നതായി കണ്ടെത്തിയ മേഖലകൾ എന്നിവയുടെ ഒരു ജേണലോ ട്രാക്കോ സൂക്ഷിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾക്കായി നിങ്ങൾ കാണിച്ച പാഷൻ ലെവലുകൾ ക്ലോക്ക് ചെയ്യുക. എവിടെ നിന്ന് തുടങ്ങണമെന്ന് ഈ അളവുകൾ നിങ്ങളെ അറിയിക്കും.
ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ
ഉറക്കം ഉണർന്ന് എഴുന്നേറ്റ ശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.
യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II
എന്റെ വീക്ഷണത്തിൽ, ഇൻഡെക്സേഷൻ ആനുകൂല്യം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന അധിക നികുതി ബാധ്യത നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഇത് സ്വാഗതാർഹമായ ഭേദഗതിയാണ്. കൂടാതെ, അനുവദിച്ച ഇളവ് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഒരു തരത്തിലും മാറ്റില്ല.
ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം
വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ വിറ്റാമിൻ കെ കൂടാതെ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു
മനുഷ്യശരീരം നിവർന്നുനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതി നാൽ എല്ലായ്പോഴും ശരിയായ ഭാവം നിലനിർത്തുക. ഉറച്ച മെത്തയിൽ കിടന്ന് ഉറങ്ങുക, ഒരു ചെറിയ തലയണയോ സെർവ്വിക്കൽ തലയണയോ ഉപയോഗിക്കുക.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനിലോ മറ്റേതെങ്കിലും വിട്ടുവീഴ്ച ചെയ്ത പൊസിഷനിലോ ഉറങ്ങരുത്.
കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം
കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും പ്രധാ നമായും പരിസ്ഥിതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന മനുഷ്യരുടെ പ്രവർത്തിയിൽ നിന്നുണ്ടാകുന്ന ഘടകങ്ങളാണ്. സുസ്ഥിരമല്ലാത്ത വികസന രീതികളും മോശം പാരിസ്ഥിതിക മാനേജ്മെന്റും പ്രകൃതി അപകടങ്ങളിലേക്കുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.
വിക്ഷിത് ഭാരത് ഒരു വിശകലനം
ഐഎംഎഫിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഏകദേശം 4 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, 2031 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.