
വാർത്തയെപ്പറ്റിയുള്ള പരമ്പരാഗത നിർവചനങ്ങളിലൊന്ന് ഒരു കടിയിൽ തുടങ്ങുന്നു. നായ മനുഷ്യനെ കടിച്ചാൽ അതു വാർത്തയല്ല, വാർത്തയാവണമെങ്കിൽ മനുഷ്യൻ നായയെ കടിക്കണം !
എന്നാൽ, ഈ പരമ്പര്യം ലംഘിച്ച് 2005 ൽ ഒരു നായകടി ലോകമെങ്ങും വാർത്തയായത് അതൊരു വിഐപി നായ ആയതുകൊണ്ടായിരുന്നു. അവൻ ലോകപ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്സന്റെ നായയായിരുന്നു. കടിയേറ്റ് അയൽക്കാരി ഡോണ കായ്മാനും അതോടെ താരമായി.
തന്റെ നായക്കുട്ടിക്ക് ഒരാളുടെയും ശല്യമില്ലാതെ മുംബൈയിൽ നിന്നു ചെന്നൈ വരെ യാത്ര ചെയ്യാൻ എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസ് മുഴുവൻ ഒഴിച്ചെടുത്ത ഒരു വനിതയുടെ കഥ പുറത്തു വന്നത് 2021ൽ ആണ്. അതിനു രണ്ടു വർഷം മുൻപു ഫിലദൽഫിയായിലേക്കുള്ള യുഎസ് എയർവേയ്സ് വിമാനത്തിലെ സംഭവത്തെപ്പറ്റി ഇവർ അറിഞ്ഞിട്ടുണ്ടാവുമെന്നു തീർച്ച. നായ വിമാനത്തിന്റെ ഉൾഭിത്തിയിൽ ഒന്നല്ല, മൂന്നു തവണ മൂത്രമൊഴിച്ചു. തൂത്തുവൃത്തിയാക്കാനുള്ള ടവലുകളെല്ലാം തീർന്നതിനാൽ നാറ്റം സഹിക്കവയ്യാതെ യാത്രക്കാർ ബഹളം വച്ചതിനാൽ വഴിമധ്യേയുള്ള ഒരു താവളത്തിൽ വിമാനം ഇറക്കി. നാറ്റമൊക്കെ മാറ്റിക്കഴിഞ്ഞ് വിമാനം പറന്നുയർന്നത് ആ യാത്രക്കാരനെയും നായയെയും ഉപേക്ഷിച്ചു കൊണ്ടാണ്. ദോഷം പറയരുതല്ലോ, വേറൊരു വിമാനത്തിൽ പോകാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തിരുന്നു.
Esta historia es de la edición September 16,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 16,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

നായ്ക്കളും ശരീരഭാഷയും
പെറ്റ്സ് കോർണർ

കൊതിയൂറും വിഭവങ്ങൾ
കായിപോള

ഭാഷ മാറുമ്പോൾ
തോമസ് ജേക്കബ്

അമ്മയുടെ ആഗ്രഹം
വഴിവിളക്കുകൾ

മൂത്രം മുട്ടുമ്പോൾ
തോമസ് ജേക്കബ്

വേനൽക്കാലവും വളർത്തുമൃഗങ്ങളും
പെറ്റ്സ് കോർണർ

കൃഷിയും കറിയും
കുമ്പളങ്ങ

കൊതിയൂറും വിഭവങ്ങൾ
സോസേജ് പെപ്പർ ഫ്രൈ

പാട്ടിന്റെ വീട്ടുവഴി
വഴിവിളക്കുകൾ

കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ