പ്രകൃതിസ്നേഹികളുടെ നിരവധി സമരങ്ങളിലൂടെ നിർമ്മിച്ചെടുത്ത പരിസ്ഥിതിസംരക്ഷണനിയമങ്ങളെ നോ ക്കുകുത്തിയാക്കിയും തിരുത്തിയെഴുതിയുമാണ് നാട്ടിൽ ചീറിപ്പായുന്ന വികസനം കൊണ്ടുവരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുൻപിൻ തിരിഞ്ഞുനോക്കാ തെയുള്ള പ്രകൃതിയുടെ മേലുള്ള ബാലാൽക്കാരങ്ങളാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഇതിനായി നിലവിലുള്ള നിയമങ്ങൾതന്നെ മാറ്റിയെ ഴുതുന്നു.
ദേശിയപാത, പൈപ്പ് ലൈൻ പദ്ധതികൾ തുടങ്ങിയവയ്ക്ക് കുന്നിടിച്ച് മണ്ണെടുക്കുന്നതിന് പാരിസ്ഥിതികാനുമതിവേണ്ടെന്ന കേന്ദ്രസർക്കാർ വിജ്ഞാപനം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയത് ഈ നിലയിൽ പരിശോധിക്കുമ്പോൾ ആശ്വസകരമാണ്. വനം, പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന പരിഷ്കരിച്ച വിജ്ഞാപനവും അതിലെ ആറാംവകുപ്പുമാണ് റദ്ദാക്കിയത്. നമ്മുടെ രാജ്യത്ത് വാഹനം പെരുകിയിട്ടുണ്ട്. അതിന നുസരിച്ചുള്ള പാതകളുടെ വികസനം ആവശ്യവുമാണ്. എന്നാൽ പരിസ്ഥിതിലോലമായ പ്രദേശങ്ങളും ജൈവസമ്പന്നമായവനങ്ങളും കുത്തിതുരന്ന് മണ്ണെടുത്ത് ആ പ്രദേശമാകെ നശിപ്പിക്കുന്നതിനോട് ആർക്കാണ് യോജിക്കാനാവുക. ഗ്രാമപ്രദേശങ്ങളെല്ലാം ടാറിലും കോൺക്രീറ്റിലും പോതിയേണ്ടതുണ്ടോ. ഇവിടെ കുന്നും കാടുമില്ലെങ്കിൽ ജനങ്ങൾക്കെവിടെനിന്ന് കുടിവെള്ളം കിട്ടും? ഇവിടെ കൃഷിയെങ്ങനെ നിലനിൽക്കും? മനുഷ്യരെങ്ങനെ ജീവിക്കും?
ദേശിയപാതവികസനത്തിനെന്നപേരിൽ കുന്നിടിച്ച് മണ്ണെടുത്തുകൊണ്ടുപോകുന്നത് ഇപ്പോഴെവിടെയും കാണാം. ഈ മണ്ണൊക്കെ ദേശിയപാതക്കായി തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ആരെങ്കിലും പരിശോധിക്കുന്നു ണ്ടോ? കുന്നിടിച്ച് മണ്ണെടുക്കുന്നതിന് നിയന്ത്രണം വരുമെന്ന് മനസിലാക്കിയതോടെ മണ്ണെടുപ്പ് വേഗത്തിലാക്കാൻ ടിപ്പർ ലോറികളും ടോറസ് ലോറികളും ചിറിപ്പായുന്നതാണ് കേരളത്തിൽ ഇവ മൂലമുള്ള റോഡപകടങ്ങൾ വർദ്ധിക്കിനിടയാക്കിയിരിക്കുന്നത്.
എന്റെ ജന്മനാടായ പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി മലനിരകൾ തുരന്ന് ദേശിയപാതയുടെ പേരിൽ മണ്ണടുക്കാനുള്ള ശ്രമം നാട്ടുകാരൊന്നാകെ ചേർന്നുതടഞ്ഞത് അഭിമാനത്തോടെ ഞാനിപ്പോൾ ഓർത്തുപോകുന്നു. സർക്കാർ നിയമങ്ങളിൽ വെള്ളം ചേർത്താണ് മലയാ ന്നാകെ എടുക്കുന്നതെന്ന് ഞങ്ങളപ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങളുടെ നിലപാടാണ് ശരിയെന്ന് സുപ്രിംകോടതി ഇപ്പോൾ വിധിച്ചിരിക്കുന്നു. പരിസ്ഥിതി പ്രവർത്തകനായ നോബിൾ എം.പൈക്കടയാണ് ഇതിനായി നിയമപോരാട്ടം നടത്തിയതെന്നതും നന്ദിയോടെ ഓർക്കുന്നു.
This story is from the April 14, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 14, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ