കേരള എക്സ്പ്രസ്സിൽ തിരുവനന്തപുരം മുതൽ ന്യൂഡെൽഹി വരെ ചായവിറ്റ് നടക്കുമ്പോഴും പെയിന്റിംഗ് ജോലിയിലും, കാറ്ററിംഗിലും ജീവിതം ചുവടുറപ്പിക്കുമ്പോഴും ശരത്ത് അപ്പാനിയുടെ മനസ്സിൽ പച്ചപിടിച്ചു നിന്നത് അഭിനയമായിരുന്നു. അരങ്ങിന്റെ സ്പന്ദനം അനുഭവിച്ചറിഞ്ഞ് ക്യാമറയുടെ മുന്നിൽ കഥാപാത്രമാവുന്ന ശരത്ത് കുമാറെന്ന ശരത്ത് അപ്പാനിയുടെ ചിന്തകളിൽ ഊർജ്ജമായി നിറഞ്ഞുനിന്നത് കടന്നുവന്ന വഴികളിലെ പ്രതിസന്ധികളിൽ നിന്നുള്ള അതിജീവനമാണ്. മലയാള ത്തിലും തമിഴിലുമായി തിരക്കേറുമ്പോഴും അഭിനയത്തെ ശരത്ത് അപ്പാനി ജീവവായു പോലെ പ്രണയിക്കുകയാണ്.
തമിഴ്നാട്ടിലുടനീളം ഞാൻ മൃഗമായി മാറി എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ പ്രധാന വില്ലനായ ശരത്ത് അപ്പാനിയുടെ പെർഫോമൻസ് ഇതിനകം ചർച്ചാവിഷയമായി മാറിയിരിക്കുന്നു. ഇപ്പോൾ, ഈ ചിത്രത്തിന്റെ വൻവിജയത്തിലൂടെ ശരത്ത് അപ്പാനിയുടെ തലവര തെളിഞ്ഞിരിക്കുന്നു. കൈനിറയെ ചിത്രങ്ങളുമായി തമിഴിൽ വില്ലൻ വേഷങ്ങളിലൂടെ ശരത്ത് അപ്പാനി പ്രേക്ഷകരുടെ മനം കവരുകയാണ്.
മലയാളത്തിലാവട്ടെ ആദ്യമായി പോലീസ് വേഷം ചെയ്യുന്ന കാക്കിപ്പടയെന്ന ചിത്രത്തിലൂടെയും ശരത്ത് അപ്പാനി ശ്രദ്ധേയനായിരിക്കുന്നു.
തിയേറ്റർ എക്സ്പീരിയൻസിലൂടെ ആർജ്ജിച്ചെടുത്ത ഊർജ്ജമാണ് സിനിമയിൽ കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങളിലൂടെ സഞ്ചരിക്കാൻ ശരത്ത് അപ്പാനിയെ പ്രാപ്തനാക്കുന്നത്. കാലടി ശ്രീശങ്കര കോളേജിൽ എം.എ നാടകപഠനത്തിലൂടെ നാടകത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞ ശരത്ത് അപ്പാനി കർണ്ണഭാരത്തിലെ ഇന്ദ്രനായും വിജയ് ടെണ്ടുൽക്കറുടെ സൈക്ലിസ്റ്റ് എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രമായ സൈക്ലിസ്റ്റായും പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശരത്ത് ശരത്ത് അപ്പാനി സംവിധാനം ചെയ്ത ഫ്രൈഡേ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
This story is from the February 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി