കർണികാര ശോഭയിൽ  തിളങ്ങി 'മാളികപ്പുറം
Mahilaratnam|April 2023
ശരണമന്ത്രങ്ങൾ ഉരുവിട്ട് മലയാളവും കടന്ന് അന്യഭാഷകളിലെ പ്രേക്ഷകഹൃദയങ്ങൾ കൂടി കവർന്ന മലയാളത്തിന്റെ കുഞ്ഞുതാരകം ദേവനന്ദ കർണികാരം പൂത്തുലഞ്ഞു നിൽക്കുന്ന വേളയിൽ തന്റെ വിശേഷങ്ങൾ 'മഹിളാരത്നം' വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
നാസർ മുഹമ്മദ്.
കർണികാര ശോഭയിൽ  തിളങ്ങി 'മാളികപ്പുറം

ശരണമന്ത്രങ്ങൾ ഉരുവിട്ട് മലയാളവും കടന്ന് അന്യഭാഷകളിലെ പ്രേക്ഷകഹൃദയങ്ങൾ കൂടി കവർന്ന മലയാളത്തിന്റെ കുഞ്ഞുതാരകം ദേവനന്ദ കർണികാരം പൂത്തുലഞ്ഞു നിൽക്കുന്ന വേളയിൽ തന്റെ വിശേഷങ്ങൾ 'മഹിളാരത്നം' വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

കൃഷ്ണന്റെയും രാധയുടേയും മ്യൂറൽ മുഖങ്ങൾ വരച്ചു ചേർത്ത് ബീഡ്സും സീക്വൻസും മറ്റും ചേർന്നുവരുന്ന തത്തപ്പച്ച നിറത്തിലുള്ള  ആര്യവർക്ക് ചെയ്ത  കോട്ടൺ ടോപ്പും പട്ടുപാവാടയും അണിഞ്ഞ് അമ്മമ്മയുടെ കവിളിൽ മുത്തമിട്ട് ആ മടിയിൽ കിടന്നുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്ലു മോൾ പുഞ്ചിരിയോടെ സംസാരിച്ചുതുടങ്ങി.

എല്ലാം അമ്മയുടെ അനുഗ്രഹം

എന്നെ എഴുത്തിനിരുത്തിയതും ആദ്യമായി ചോറ് തന്നതുമെല്ലാം അമ്മയുടെ അടുത്ത് വെച്ചാണ്. ആ അമ്മയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഞാനിങ്ങനെയൊക്കെ ആയത് അല്ലേ...അമ്മമ്മേ . ആ കുസൃതിക്കുടുക്കയുടെ തലയിൽ തടവിക്കൊണ്ട് അമ്മമ്മ ശരിവച്ചു. എപ്പോഴെല്ലാം ഞാൻ മൂകാംബികയിലെ അമ്മയെ കാണാൻ ആഗ്രഹിക്കുന്നുവോ, അപ്പോഴെല്ലാം ഞാനും അച്ഛനും അമ്മയും അമ്മമ്മയും കൂടി പോകും. കൊല്ലൂരിലെ അഡിഗ അങ്കിളുമാരെയെല്ലാം എനിക്ക് നല്ല പരിചയമാണ്. അവർക്ക് എന്നോട് ഒത്തിരി സ്നേഹമാണ്.

ആലുവ ചൊവ്വരയിലെ പെരിയാറിന്റെ തീരത്തെ മനോഹരമായ പുതിയ വീട്ടിലിരിക്കുമ്പോഴും ദേവുവിന്റെ മനസ്സ് മൂകാംബികയിലായിരുന്നു.

എനിക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. മൂത്തമകൾ പ്രിയ, ഇളയമകൾ പ്രീത, പ്രീതയുടെ മകളാണ് ദേവു. ഞങ്ങൾ തിരുവനന്തപുരം ശാസ്തമംഗലത്താണ്. പെരുമ്പാവൂരിലേക്കാണ് പ്രീതയെ വിവാഹം കഴിച്ചത്. ദേവുവിന്റെ അമ്മമ്മ നളിനി സ്വയം പരിചയപ്പെടുത്തി. അമ്മയും അച്ഛനും ജോലിക്കാരായതുകൊണ്ട് തന്നെ ദേവുവിന്റെ വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറ് ഞാനാണ്. നെടുമ്പാശ്ശേരി എയർപോർട്ടിലെ ഉദ്യോഗസ്ഥയാണ് ദേവുവിന്റെ അമ്മ. അച്ഛൻ ജിബിന് ബിസിനസ്സുമാണ്. പൊതുപരിപാടികളിലും ലൊക്കേഷനിലുമെല്ലാം ജിബിനാണ് കൊണ്ടുപോകാറ്. എന്തിനേറെ പറയുന്നു. ഡ്രസ്സും മേക്കപ്പും ഹെയറുമെല്ലാം മോളുടെ അച്ഛൻ തന്നെ ചെയ്യും. മൂകാംബികയിൽ പോകുമ്പോൾ പറശ്ശിനിക്കടവ് മുത്തപ്പന്റെ അടുത്തും ദേവു പോകും. മുത്തപ്പനോടും ദേവു എല്ലാകാര്യങ്ങളും പറയും.

This story is from the April 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the April 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024