ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam|December 2024
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
നാസർ മുഹമ്മദ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമായ ക്രിസ്തുമസിനെ വരവേൽക്കാൻ ലോകം തന്നെ ഒരുങ്ങുകയായി.

വഴിയോരങ്ങളെല്ലാം അലങ്കാര വിളക്കുകൾ കൊണ്ട് അലങ്കരിച്ചും ക്രിസ്മസ് വിപണി ലക്ഷ്യമാക്കി തെരുവുകളെല്ലാം ആവേശത്തിലാണ്. വീടുകളിൽ പുൽക്കൂടും നക്ഷത്രങ്ങളും അലങ്കാരവിളക്കുകളും ക്രിസ്മസ് ട്രീയുമൊക്കെയായി ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന വേളയിൽ “മഹിളാരത്നവും വായനക്കാരുടെ സന്തോഷത്തിൽ പങ്കുചേരുകയാണ്.

കോവളം സമുദ്ര ബീച്ച് റോഡിലെ മോളീസ് റിട്രീറ്റിൽ മനോഹരമായ പുൽക്കൂട് ഒരുക്കുന്ന തിരക്കിലാണ് റീസും ജിബിയയും തൻമയയും കുഞ്ഞായ അൻഹാഫാത്തിമയും.

കന്യാമറിയത്തിനും ജോസഫിനും പരിശുദ്ധാത്മാവിന്റെ കടാക്ഷത്തിൽ ജനിച്ച മകനാണ് യേശുവെന്നാണ് ബൈബിളിൽ പറയുന്നത്. ലോകത്തെ രക്ഷിക്കാൻ ഒരു ദൈവപുത്രൻ പിറക്കുന്നുണ്ടെന്നും അവനെ എന്ന് വിളിക്കണമെന്നും ഉണ്ണിയേശുവിന്റെ ജനനത്തെക്കുറിച്ച് മാലാഖ പ്രവചിച്ചിരുന്നു. കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രനെ കാണുവാൻ ആദ്യമെത്തിയത് ആട്ടിടയൻമാരായിരുന്നു. ആട്ടിടയന്മാരുടെ രൂപങ്ങൾ പുൽക്കൂടിൽ വയ്ക്കുന്നതിനിടയിലാണ് റീംസ് അത് പറഞ്ഞത്. റീംസിനെ പരിചയപ്പെടുത്താം. യൂ ട്യൂബറും ഇൻഫ്ളുവൻസറും ബിസിനസ്സുകാരിയുമാണ്. കഴക്കൂട്ടത്തിനടുത്തുള്ള സെന്റ് ആൻഡ്രൂസ് ഗ്രാമത്തിലെ സിറിൾ ആഞ്ചലോസ് ഗോമസിന്റെയും മേരിക്കുട്ടി സിറിളിന്റെയും മകൾ.

ചേച്ചീ... മഞ്ഞിന്റെ കുളിരും നക്ഷത്രങ്ങളുടെ തിളക്കവും പുൽക്കൂടിന്റെ പുതുമയും പാതിരാക്കുർബാനയുടെ പവിത്രതയും പറഞ്ഞാലും പറഞ്ഞാലും തീരാത്ത ദിനമാണല്ലോ ക്രിസ്മസ്. പുൽക്കൂടിലെ അലങ്കാര വിളക്കുകൾ തെളിയിച്ച് ജിബിയ പറഞ്ഞു.

രാഗേഷ് നാരായണൻ സംവിധാനം ചെയ്ത തണുപ്പ് എന്ന ചിത്രത്തിലെ നായികയാണ് ജിബിയ. കണ്ണൂർ സ്വദേശി.

മോളൂ.. ഒന്ന് ചിരിച്ചെ ...പുൽക്കൂടിന് മുന്നിലിരുന്ന അൻഹാഫാത്തിമയെ നോക്കി തൻമയ പറഞ്ഞു. എല്ലാവരും അൻഹയെ നോക്കി ചിരിച്ചു. അങ്ങനെ മനോഹരമായ ഒരു സെൽഫി പിറന്നു.

2022 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച തൻമയ, രജനികാന്തിനും അമിതാഭ്ബച്ചനും മഞ്ജുവാര്യർക്കുമൊപ്പം വേട്ടയ്യനിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. ക്യാമറാമാനും നടനുമായ അരുൺ സോളിന്റേയും ആശയുടേയും മകളായ തൻമയ സോൾ പട്ടം ഗേൾസ് സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

This story is from the December 2024 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2024 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024