മൈസൂർ പാക്കിന്റെയും ജിലേബിയുടെയും കോഴിക്കോടൻ ഹൽവയുടെയും മധുരം നുണയുന്ന തിരക്കിലാണ് ചാരുവും ശിവന്യയും.
കയ്യിലെ മൺചിരാതിൽ എണ്ണ ഒഴിക്കുന്നതിനിടയിലാണ് അശ്വതിയും സിമിയും കുഞ്ഞു താരങ്ങളായ ചാരുവിനെയും (ദിക്ഷ എ. നായർ) ശിവന്യയേയും കണ്ടത്.
ഷൂട്ട് കഴിഞ്ഞശേഷം കഴിച്ചാൽ പോരെ, ഇപ്പോഴേ അതെല്ലാം തീർക്കാൻ രണ്ടു പേരും കരാറെടുത്തിരുക്കുകയാണോ, ചിരിച്ചുകൊണ്ട് സിമി പറഞ്ഞു. ചേച്ചീ... എനിക്ക് മൈസൂർ പാക്കാണ് ഇഷ്ടം. ചാരുവിന് ഹൽവയും ജിലേബിയും. ഇതെല്ലാം കൊള്ളാമോ എന്ന് നോക്കിയതല്ലേ ചേച്ചീ.. ശിവന്യ പറഞ്ഞു. കയ്യിലെ ഹൽവ കഴിച്ചുകൊണ്ട് ചാരു ശിവന്യയെ അടിക്കാൻ കെ ഉയർത്തിയതോടെ അവിടെ ആഹ്ലാദത്തിന്റെ പൂത്തിരി തെളിഞ്ഞു.
തിന്മയുടെ ഇരുട്ടിനെ നന്മയുടെ വെളിച്ചം കൊണ്ട് അകറ്റുന്ന ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയ വേളയിൽ 'മഹിളാരത്ന'വും വായനക്കാർക്കൊപ്പം നന്മയുടെ വിജയത്തിന്റെ ആഘോഷമായ ദീപാവലിയിൽ പങ്കുചേരുകയാണ്.
“മഹിളാരത്നം ദീപാവലി ഷൂട്ടിനായി ബാലരാമപുരം കൽപ്പടിയിൽ എത്തിയവരെ പരിചയപ്പെടാം.
മഴവിൽ മനോരമയിലെ എന്നും സമ്മതം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാര മായി മാറിയ അശ്വതിയും റീൽസിലൂടെയും മോഡലിംഗ് രംഗത്ത് ചുവടുറപ്പിക്കുന്ന സിമി ലാലും മഴവിൽ മനോരമയിലെ തുമ്പപ്പൂ, ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി, സീ കേരളത്തിലെ കയ്യെത്തും ദൂരത്ത്, കുടുംബശ്രീ ശാരദ, മൗന രാഗം(തമിഴ്) സുഭദ്രം എന്നീ സീരിയലുകളിലും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ കുഞ്ഞുതാരം ദിക്ഷയും(ചാരു) ഷോർട്ട് ഫിലിമുകളിലൂടെ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച് ശിവന്യയുമാണ് ഷൂട്ടിനായി എത്തിയത്.
Denne historien er fra October 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്