CATEGORIES
Kategoriler
ചീതൾവാക്കിലെ ആനപ്പോര്
ചീതൾവാക്കിലെ സീഗൂർ അരുവിക്കപ്പുറം ആനത്താരയിൽ ഒരു പോരാട്ടം നടക്കുകയാണ്. മൂന്നു കൊമ്പന്മാർ! ചിന്നം തൊടുത്തും വളഞ്ഞുകൂർത്ത കൊമ്പുകൾ തമ്മിൽ കോർത്തും അടിയും തടയുമായി ആ യോദ്ധാക്കൾ കാടിടത്തെ പോർക്കളമാക്കുന്നു
കുതിക്കാനൊരുങ്ങി കേരവാൻ
ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കാരവൻ ടൂറിസം പദ്ധതി തീർത്തും പരിസ്ഥിതി സൗഹൃദമാണ്
ശിരുവാണിയിലെ വനകന്യകൾ
കഥകളുടെയും ആത്മാന്വേഷണത്തിന്റെയും പച്ചനീർത്തുകയാണ് ശിരുവാണിയിലെ കാടുകൾ. കാട്ടിലേയ്ക്ക്, ജീവനുറവിട്ട പ്രകൃതിയുടെ ഗർഭത്തിലേയ്ക്ക് ഒരു പിന്മടക്കം
നീലഗിരിയുടെ മഴപ്രസാദങ്ങൾ
നിനയ്ക്കാത്ത നേരത്ത് കാടിനകത്ത് പെയ്തൊരു മഴ. ഒളിക്കാനിടം തേടുന്ന മാനും മയിലും, തൂവൽ കുടഞ്ഞ് ചിറകൊതുക്കുന്ന കിളിക്കൂട്ടങ്ങൾ. പ്രിയരേ, ഉൾക്കാട്ടിലെ മഴ ഒരു അവിസ്മരണീയാനുഭവം തന്നെയാണെ!
ഷെർലക് ഹോംസ് ഇവിടെ ഉറങ്ങുന്നു
ചുണ്ടിൽ എരിയുന്ന കുഴലുമായി അവധൂതനെപ്പോലെ കടന്നുപോയ ഷെർലക് ഹോംസ്. ലോകസാഹിത്യത്തിലെ കുശാഗ്രബുദ്ധിക്കാരനായ ആ ഡിറ്റക്ടീവ് വീണുമറഞ്ഞ ജലപാതം തേടി ആൽപ്സിന്റെ താഴ്വാരത്തയ്ക്ക് ഇന്നും ഹോംസിന്റെ ആരാധകരെത്തുന്നു
തലശ്ശേരി കിസ്സകൾ
തലശ്ശേരിയിലെ തണലും വെയിലും കൊണ്ട് നടന്നപ്പോൾ കണ്ട കാഴ്ചകൾ വരയും വരിയുമായി വീണ്ടും തെളിയുന്നു...
വാഹ് ..വാഹ്..ഷാ പിലാഫ്
EAT MAN -JOURNEY ഊഫ A HUNGRY TRAVELLER
മിക്കിമൗസിന്റെ വീട്ടിൽ
ലോകത്തെ രസിപ്പിച്ച എത്രയോ കഥകൾ, കഥാപാത്രങ്ങൾ... കാർട്ടൂൺ എന്നാൽ ഡിസ്നി തന്നെ. ഡിസ്നിലാൻഡിൽ ഒരു ക്രിസ്മസ്കാലത്തു.
തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര
ഭാഷാ-സാഹിത്യപഠനത്തിന്റെ അക്ഷയഖനിയാണ് കാലിക്കറ്റ് സർവകലാശാലയിലെ തുഞ്ചൻ താളിയോല ഗ്രന്ഥപ്പുര
ശെന്തുരുണിയിലെ കുളിർപ്പച്ചകൾ
കുളത്തൂപ്പുഴ കടന്ന് കാട്ടിലേക്ക് കയറിയാൽ എങ്ങങ്ങും വിസ്മയക്കാഴ്ചകളാണ്. തെന്മല തടാകവും അഗസ്ത്യാർകൂടവും കിളിയും ആനക്കൂട്ടവും. കൂട്ടിന് മഞ്ഞും മഴയും കൂടിയെത്തുന്നതോടെ ഇതുതന്നെയല്ലേ സ്വർഗം എന്ന് സഞ്ചാരി വിസ്മയിക്കുന്നു
റോമിലെ ക്രിസ്മസ് താരങ്ങൾ
റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് ചെരാതുകൾ ഒളിമിന്നുകയായി.നഗരം മുഴുവൻ പ്രാർഥനയിൽ മുഴുകവേ കാലിത്തൊഴുത്തിലെ ലോകരക്ഷകൻ കൺതുറക്കുന്നു. ഐതിഹ്യപ്പെരുമ പേറുന്ന റോമിലെ ക്രിസ്മസ് കാഴ്ചകൾ കാണേണ്ടതു തന്നെയാണ്
മലാനയിലെ നിഗൂഢ രഹസ്യങ്ങൾ
സ്വയം വരിച്ച ഏകാന്തതയ്ക്കുള്ളിൽ ഒതുങ്ങിക്കൂടിയ ഒരു ഗ്രാമം; അതാണ് മലാന. പുരാവൃത്തങ്ങളും നിഗൂഢരഹസ്യങ്ങളും നിറഞ്ഞ ഈ ഹിമാലയൻ ഗ്രാമത്തിന്റെ കാഴ്ചകളിലേക്ക്.
കിളിമഞ്ചാരോയിലെ കരിവീരൻ
ഏറ്റവും നീളംകൂടിയ കൊമ്പുള്ള ആഫ്രിക്കൻ ആനയാണ് ക്രെയ്ഗ്. എന്നാൽ അതിന്റെ വമ്പൊന്നും ക്രെയ്ഗിനില്ല. കിളിമഞ്ചാരോയുടെ താഴ്വരയിലൂടെ ചിന്നംവിളിക്കാതെ, ആരെയും ശല്യപ്പെടുത്താതെ അവൻ ചുറ്റിനടക്കുകയാണ്
ഓടക്കാളിയുടെ കാവകത്ത്
ഓടക്കാളിക്ക് നേർന്നാൽ ആഗ്രഹിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം. ഒരു ഗ്രാമത്തിന്റെ വിശ്വാസവും ഭക്തിയും പ്രദക്ഷിണം ചെയ്യുന്ന ഓടക്കാളിയമ്മയുടെ നടയിൽ പോയിവരാം
ഈറോഡ് നിറയെ രുചിയാണ്
വെജ്-നോൺവെജ് വിഭവങ്ങളാൽ നാവിൽ രുചിപ്പൂരം തീർക്കുകയാണ് കാവേരിനദിയുടെ തീരത്ത ഈറോഡ് എന്ന കൊച്ചുപട്ടണം. ഭക്ഷണപ്രിയർക്ക് ഈറോഡിലേക്കുള്ള യാത്ര ഒഴിവാക്കാൻ കഴിയില്ല
ചെളിപ്പാടത്തെ കൂറ്റന്മാർ
കത്തുന്ന പാലക്കാടൻ വെയിലിലും ഉശിരുചോരാതെ അണിനിരക്കുകയാണ് കരുത്തന്മാർ. തെളിക്കണ്ടത്തിലെ വേഗരാജാവിനെ കണ്ടെത്തുന്ന കാളപൂട്ട് മത്സരത്തിന് ആരവം ഉയരുകയായ്.. ആർപ്പോ..യ്
മഞ്ഞിൻമടിയിലെ ഹേംകുണ്ഡ്
മഞ്ഞുപുതഞ്ഞ ഹിമാനികളുടെ ഓരംപറ്റി, പ്രകൃതിയിലെ അദ്ഭുതക്കാഴ്ചകൾ കണ്ട് ചരിത്രം മിടിച്ചുനിൽക്കുന്ന ഉത്തരാഖണ്ഡിലെ ഹേംകുണ്ഡിലേക്ക്... ഇതൊരു യാത്രയല്ല, സഞ്ചാരിയുടെ മനസ്സിലേക്കുള്ള തിരിച്ചുപോക്കാണ്
വനഭംഗിയിലെ പുള്ളിമാൻ പകിട്ട്
കാട്ടിലെ കാന്തിക വലയമാണ് മാനഴകുകൾ. ആദ്യം മടിച്ച് മടിച്ച് ചെറു കൂട്ടങ്ങളായി വന്നെത്തുന്ന അവ പിന്നീട് അൻപതായി നൂറായി പുൽപ്പരപ്പിന്റെ ഇരുൾ പച്ചയിൽ തൂവെള്ള മുത്തുകൾ തുന്നിച്ചേർത്ത പൊന്നാട പോലെ നിറയും
മിൽഫോർഡിൽ മഞ്ഞു പെയ്യുമ്പോൾ
നിറഞ്ഞൊഴുകുന്ന നദിയ്ക്ക് കുറുകെ കണ്ണെത്താദൂരത്തോളം ഉയരത്തിൽ മഞ്ഞുപുതച്ച പർവതക്കൂട്ടങ്ങൾ. അവയിൽ നിന്നും പാൽനുരപോലെ ചിതറുന്ന നീർച്ചാലുകൾ... ന്യൂസീലൻഡിലെ മിൽഫോർഡ് സൗണ്ടിലെത്തിയാൽ മഞ്ഞും മഴയും മേഘങ്ങളും തീർക്കുന്ന മിസ്റ്റിക് കാഴ്ച കാണാം
മാനാഞ്ചിറ to കുമരകം [30 മിനിറ്റ്, 19 രൂപ)
അകലാപ്പുഴയുടെ കിഴക്കൻ അതിരായ ഒളോപ്പാറയിൽ എത്തുമ്പോൾ ആരും വിസ്മയത്തോടെ ചോദിച്ചു പോകും, ഇത് കുമരകമോ അതോ കുട്ടനാടോ!
ട്രോംസോയിലെ ആകാശനർത്തകിമാർ
വടക്കൻ നോർവേയിലെ ടോംസോ നഗരത്തിലെ ശരത്കാലദിനങ്ങൾ... മേഘങ്ങൾ അരക്കൊഴിഞ്ഞ ആകാശത്ത് നഗരരാവിന് മീതെ പ്രകാശത്തിന്റെ മായികനൃത്തം പോലെ തെളിയുന്ന ധ്രുവദീപ്തി കണ്ണിൽ പകർത്തി ഒരു യാത്ര
കുടജാദ്രിയിലെ ഓർമ്മപ്പച്ച
കുടജാദ്രിയും ശൃംഗരിയും മടിക്കേരിയും കടന്ന് തലക്കാവേരിയിൽ കുളിച്ചുകയറാൻ പുറപ്പെട്ട ചെറുപ്പക്കാർ. വഴിയിൽ അവർ കണ്ട കാഴ്ചകൾ, പരിചയപ്പെട്ട മനുഷ്യർ, അപ്രതീക്ഷിത സംഭവങ്ങൾ... ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരു യാത്രാനുഭവം
തൃപ്രങ്ങോട്ടെ കഥമുറ്റത്ത്
കാലകാലനായി മഹാദേവൻ, മൃത്യുവിനെ ജയിച്ച് മാർക്കണ്ഡേയൻ... തൃപ്രങ്ങോട്ടെ ഇലഞ്ഞിത്തറയിൽ ഇരിക്കുമ്പോൾ വെട്ടത്തുനാടിന്റെ വിശ്വാസങ്ങളും സംസ്ക്കാരവും ചരിത്രവും കഥകളും കാഴ്ചകളുമായി നിറയുന്നു
കളിവട്ടം
കാഴ്ചയ്ക്കപ്പുറം
കടലുകാണാൻ കടലുകാണിപ്പാറയിലേക്ക്
കടലുകാണിപ്പാറയിൽ നിന്നുള്ള കാഴ്ചകളുടെ അതിരിലാണ് കടൽ. ആ നീലവരയ്ക്കുമീതെ അസ്തമയ സൂര്യൻ ചേക്കേറുന്നത് കാണാം
ആകാശദീപങ്ങൾ സാക്ഷി
SNAPS AROUND THE GLOBE
അനൈഗുന്തിയിലെ ഇടയജീവിതങ്ങൾ
കാലപ്രവാഹത്തിൽ മണ്ണടിഞ്ഞുപോയ ഹംപിയിലെ വഴിത്താരകളിൽ ആടുകളെയും തെളിച്ചുനടക്കുന്ന ഇടയരെക്കാണാം. കർണാടകയിലെ ചോളപ്പാടങ്ങളിൽ, തരിശുഭൂമികളിൽ തളിരിടുന്ന ആ നാടോടിജീവിതങ്ങളെത്തേടി ഒരു യാത്ര
മഴ നുകർന്ന് മലക്കപ്പാറയിലേക്ക്
കാട്ടിലൂടെയുള്ള ഏറ്റവും ദൈർഘ്യമേറിയ ആനവണ്ടിയാത്ര, മലക്കപ്പാറ മാടിവിളിക്കുന്നത് മനംമയക്കുന്ന കാഴ്ചകളുമായാണ്
ഡാർവിന്റെ വഴിയേ ഒരു മലയാളി യാത്ര
ചാൾസ് ഡാർവിന്റേയും ഗുരുതുല്യനായ അലക്സാണ്ടർ ഹുംബോൾട്ടിന്റേയും വഴികളിലൂടെ യാത്ര ചെയ്യുകയാണ് ഒരു മലയാളി. പെറുവിലെ ഹുംബോൾട്ട് പെൻഗ്വിനും ജഗ്വാറും മറ്റനേകം ജൈവവൈവിധ്യങ്ങളും ആ യാത്രകളിൽ അയാൾക്ക് കൂട്ടു വരുന്നു
മ്യൂണിക്കിലെ മഹതടവറയിൽ
യാത്രകളിലെ കാഴ്ചകൾ എപ്പോഴും ആനന്ദിപ്പിക്കണമെന്നില്ല. ചിലത് മനസ്സിനെ മരവിപ്പിക്കും. കാലങ്ങൾക്കപ്പുറത്തുനിന്ന് വന്നെത്തുന്ന വിങ്ങലുകൾ കാതുകളിൽ വന്നലയ്ക്കും. ഇവിടെ ഇതാ മ്യൂണിക്കിലെ ദേഹാവോ തടവറയിൽ കാലം വിറങ്ങലിച്ചുനിൽക്കുന്നു