കേൾവിയുള്ളവർക്ക് നിശ്ശബ്ദതയുടെ ലോകം അല്പനേരം ആശ്വാസം നൽകിയേക്കാം. എന്നാൽ കേൾവി നഷ്ടമാകു ന്നവരുടെ അവസ്ഥ ഇതല്ല. കാതടപ്പിക്കുന്ന ശബ്ദങ്ങളും യന്ത്രസാമഗ്രികളുടെ കോലാഹലങ്ങളും സാധാരണ ജനങ്ങളുടെ കേൾവിശക്തിയെ കാര്യമായി ബാധിക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഈ അവസ്ഥ തുടർന്നാൽ ശബ്ദം കേൾക്കാനാവാത്തവരുടെ എണ്ണം വർധിക്കാനിടയുണ്ട്. ശബ്ദമലിനീകരണം തടയുന്നതിനാവശ്യമായ ബോധവത്കരണവും കൂടുതൽ ശക്തമായ നിയമനിർമാണവും ഇക്കാര്യത്തിൽ അനിവാര്യമായിരിക്കുന്നു.
ലോകത്ത് 360 മില്യൺ ആളുകൾ കേൾവിക്കുറവ് അനുഭവിക്കുന്നുണ്ട്. 32 മില്യൺ കുട്ടികൾ കേൾവിസംബന്ധമായ പ്രശ്നങ്ങളുള്ളവരാണ്. എന്നിട്ടും നഗരങ്ങളിലെ അമിത ശബ്ദകോലാഹലങ്ങൾ, വാഹനങ്ങളുടെ എയർ ഹോണുകൾ തുടങ്ങി ശബ്ദമലിനീകരണങ്ങൾ വിപുലമായിക്കൊണ്ടിരിക്കുന്നു.
ശബ്ദമലിനീകരണം വേണ്ടത്ര ഗൗരവമായി പലരും കണക്കാക്കുന്നില്ല. വാഹനങ്ങളുടെ ഹോണും സംഗീത പരിപാടികളിലെ അമിത ശബ്ദങ്ങളും മാത്രമല്ല, പല ജോലിസ്ഥലത്തും അമിത ശബ്ദമുണ്ട്. കെട്ടിട നിർമാണമേഖലയിലെ ടൈൽസ് ജോലിക്കാർ, പാറമടയിലെ തൊഴിലാളികൾ, ഖനന മേഖലയിൽ പണിയെടുക്കുന്നവർ, വിവിധ മെഷിനറികൾ ഉപയോഗിച്ച് ജോലിയെടുക്കുന്നവർ എന്നിവരിലെല്ലാം കേൾവിപ്രശ്നമുണ്ടാകാറുണ്ട്.
മറ്റു കാരണങ്ങൾ
ശബ്ദ മലിനീകരണം മാത്രമല്ല കേൾവിതകരാറുകൾ ഉണ്ടാക്കുന്നത്. ജനിച്ചയുടനേ കുട്ടികൾക്കുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ, ചില മരുന്നുകളുടെ അമിതോപയോഗം, പ്രായാധിക്യം തുടങ്ങി പലതും കേൾവിക്കുറവിന് കാരണമാകുന്നു.ചെവിയിലെ തീവ്രമായ അണുബാധ കേൾവിക്കുറവിന് പ്രധാന കാരണമാണ്. 65 വയസ്സിന് മുകളിലുള്ള മൂന്നിൽ ഒരാൾക്ക് കേൾവിക്കുറവുണ്ട്. ഗർഭാവസ്ഥയിലുള്ള കുട്ടികളെപ്പോലും അമിതമായ ശബ്ദം പ്രയാസപ്പെടുത്തുന്നുണ്ട്.
നേരത്തേ കണ്ടെത്തണം
കേൾവിപ്രശ്നങ്ങൾ നേരത്തേ തന്നെ കണ്ടെത്തുക പ്രധാനമാണ്. കുറവുകൾ മുൻകൂട്ടി കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സകൾ ഉറപ്പുവരുത്താൻ കഴിയും. കുട്ടികൾക്ക് കേൾവി പരിശോധന നിർബന്ധമാക്കണം.
Bu hikaye Mathrubhumi Arogyamasika dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Arogyamasika dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്