ശരീരഭാരം കുറയ്ക്കുമ്പോൾ രൂപത്തിൽ മാത്രമല്ല ആന്തരാവയവങ്ങളുടെ പ്രവർത്തനത്തിലും ശരീരത്തിന്റെ ജലാംശത്തിലും ലവണങ്ങളുടെ നിലയിലുമെല്ലാം മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ ആരോഗ്യകരമായ രീതിയിലായിരിക്കണം ഈ മാറ്റങ്ങളെല്ലാം. അതുകൊണ്ട് വളരെ ശ്രദ്ധയോടെയായിരിക്കണം ശരീരഭാരം കുറയ്ക്കേണ്ടത്.
ഉയരത്തിനനുസരിച്ചുള്ള ഭാരമാണ് ഒരാളുടെ ആരോഗ്യകരമായ ഭാരമായി പൊതുവേ കണക്കാക്കുന്നത്. അതുകൊണ്ട് ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ബി.എം .ഐ. (ബോഡി മാസ് ഇൻക്സ്) എന്ന അളവുകോലാണ് അമിത ഭാരമുണ്ടോ എന്നറിയാൻ പ്രധാനമായും ഉപയോഗിക്കുന്നത്.
ഭാരം കുറയ്ക്കും മുൻപ്
ആരോഗ്യത്തെ ബാധിക്കാത്ത തരത്തിൽ വേണം ഭാരം കുറയ്ക്കാൻ. അല്ലെങ്കിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റാൻ ഇടയുണ്ട്. അതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ചെയ്യണം.
ഡോക്ടറെ കാണുക
ഭാരം കുറയ്ക്കാൻ തയ്യാറെടുക്കുമ്പോൾ ഡോക്ടറെ കാണുക. ഡോക്ടറുടെ നിർദേശപ്രകാരം ക്കുമ്പോൾവേണം ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റും വർക്ക് ഔട്ടും തയ്യാറാക്കേണ്ടത്. ചില ആരോഗ്യപ്രശ്നങ്ങൾ, ചില മരുന്നുകൾ എന്നിവ ഭാരം കൂട്ടാറുണ്ട്. ഇവ പരിഗണിച്ചില്ലെങ്കിൽ ഭാരം കുറയ്ക്കാനുള്ള ശ്രമം പരാജയപ്പെടാനിടയുണ്ട്.
ഭാരം കൂട്ടുന്ന ചില രോഗങ്ങൾ: ഹൈപ്പോതൈറോയ്ഡി സം, പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പി.സി.ഒ.ഡി.), ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (നിദ്രാവൈകല്യങ്ങൾ, പ്രമേഹം, സ്റ്റിറോയ്ഡ് ഹോർമോണുകളു ടെ അമിത ഉത്പാദനം (കുഷിങ് സിൻഡ്രോം) തുടങ്ങിയവ ഭാരം കൂട്ടാൻ ഇടയാക്കാറുണ്ട്.
ഭാരം കൂട്ടുന്ന ചില മരുന്നുകൾ: ചില മരുന്നുകളുടെ ഉപയോഗവും ശരീരഭാരം കൂട്ടാം. ഇൻസുലിൻ, കോർ ട്ടിക്കോസ്റ്റിറോയ്ഡുകൾ, ഹൈപ്പർടെൻഷൻ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ബീറ്റ ബ്ലോക്കറുകൾ, അപസ്മാര ചികിത്സയ്ക്കു ള്ള ചില മരുന്നുകൾ എന്നിവ ഉദാഹരണങ്ങളാണ്.
വൈദ്യപരിശോധന
Bu hikaye Mathrubhumi Arogyamasika dergisinin September 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Arogyamasika dergisinin September 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്