കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ദേശീയ ഹെൽത്ത് അക്കൗണ്ടസ് കമ്മിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിശീർഷ ആരോഗ്യച്ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2018-19 ലെ കണക്കനുസരിച്ച് മൊത്തം ആരോഗ്യച്ചെലവ് 34,548 കോടി രൂപയാണ്. ഇത് സംസ്ഥാന വരുമാനത്തിന്റെ 1.1 ശതമാന വും പൊതുചെലവിന്റെ 7.4 ശതമാനവും വരും. എന്നാൽ ഇതിൽ സർക്കാർ ചെലവ് 8,676 കോടി മാത്രമാണ്. അതായത് 25.1 ശതമാനം മാത്രം. 68.60 ശതമാനം വരുന്ന 23,702 കോടി രൂപ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സ്വകാര്യ ചെലവാണ് (Out Of Pocket Expenditure: OOPE. അതായത് മൊത്തം പ്രതിശീർഷ ആരോഗ്യച്ചെലവ് 9,871 രൂപയായിരിക്കുമ്പോൾ, ഇതിൽ 2,479 രൂപ മാത്രമാണ് സർക്കാർ ചെലവ്. ബാക്കി 6,772 രൂപയും ജനങ്ങൾ സ്വന്തം കൈയിൽ നിന്ന് മുടക്കുന്നതാണ്.
ആരോഗ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച മറ്റൊരു സംസ്ഥാനമായ തമിഴ്നാടുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് സ്വകാര്യ ചെലവ് കൂടുതലെന്ന് കാണാം. തമിഴ്നാട്ടിലെ 2018-19 ലെ മൊത്തം ആരോഗ്യച്ചെലവ് 32,767 കോടിയാണ്. അതിൽ 46.9 ശതമാനവും സർക്കാർ ചെലവാണ്. സ്വകാര്യ ചെലവ് 44.3 ശതമാനം മാത്രം.1,909 രൂപ മാത്രമാണ് തമിഴ്നാട്ടിലെ പ്രതിശീർഷ സ്വകാര്യ ആരോഗ്യച്ചെലവ്. കേരളത്തിലെ സ്വകാര്യ ചെലവ് ഇതിന്റെ മൂന്നിരട്ടിയാണ്.
Bu hikaye Mathrubhumi Arogyamasika dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Arogyamasika dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്