ഹൃദയരക്തക്കുഴലിൽ തടസ്സങ്ങൾ വന്നാൽ
Mathrubhumi Arogyamasika|March 2023
ശാരീരികാധ്വാനം വേണ്ടിവരുമ്പോൾ നെഞ്ചിൽ വേദന വരുകയും വിശ്രമിക്കുമ്പോൾ ഭേദമാകുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. ഉടൻ ചികിത്സ തേടണം
ഹൃദയരക്തക്കുഴലിൽ തടസ്സങ്ങൾ വന്നാൽ

ഹൃദയത്തിന്റെ പേശികൾക്ക് രക്തം നൽകുന്ന രക്തക്കുഴലുകളാണ് കൊറോണറി ധമനികൾ. ഇവയിൽ എന്തെങ്കിലും തടസ്സം രൂപപ്പെടുകയും ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും ചെയ്യുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. കൊഴുപ്പടിഞ്ഞും രക്തക്കട്ടയുണ്ടായും തടസ്സങ്ങൾ രൂപപ്പെടാം.

അധ്വാനിക്കുമ്പോൾ മാത്രം വേദന

കൊറോണറി ഹൃദ്രോഗങ്ങൾ പലരീതിയിലാണ് കാണപ്പെടുന്നത്. ചിലയാളുകൾക്ക് ബ്ലോക്ക് വരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും അനുഭവപ്പെടണമെന്നില്ല. മറ്റുചിലർക്ക് അധ്വാനിക്കുന്ന സമയത്തു മാത്രം ലക്ഷണം വരാം. നെഞ്ചുവേദനയോ ശ്വാസംമുട്ടുലോ ഉണ്ടാകാം. എന്നാൽ, അധ്വാനിക്കാത്ത സമയത്ത് ബുദ്ധിമുട്ട് തോന്നുകയുമില്ല. കാരണം, ബ്ലോക്കുണ്ടായെങ്കിലും ഹൃദയപേശികളിലേക്കുള്ള രക്തമൊഴുക്ക് പൂർണമായും തടസ്സപ്പെട്ടിട്ടുണ്ടാവില്ല. അധ്വാനിക്കാത്ത സമയത്ത് ആ ബ്ലോക്കിനിടയിലൂടെ കടന്നുപോകുന്ന രക്തം ഹൃദയത്തിന്റെ പ്രവർത്തനത്തിന് മതിയാകും. അതുകൊണ്ടാണ് ലക്ഷണങ്ങളുണ്ടാകാത്തത്. എന്നാൽ, കൂടുതൽ രക്തയോട്ടം ആവശ്യമായ സമയത്ത് ബ്ലോക്കിനിടയിലുടെ പോകുന്ന രക്തം ഹൃദയ പ്രവർത്തനത്തിന് മതിയാകാതെ വരുകയും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.

അക്യൂട്ട് കൊറോണറി സിൻഡ്രോം

 ചിലയാളുകൾക്ക് ചെറിയ തോതിൽ അധ്വാനിക്കുമ്പോൾ പോലും നെഞ്ചുവേദന (ആൻജൈന) അനുഭവപ്പെടും. പലപ്പോഴും ഇത് ഹാർട്ട് അറ്റാക്കിന്റെ മുന്നോടിയാണന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത് ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുമോ എന്ന് മനസ്സിലാക്കാനുള്ള രക്തപരിശോധന ഇപ്പോഴുണ്ട്. രക്തത്തിലെ ട്രോപ്പോണിൻ സാന്നിധ്യം തിരി ച്ചറിഞ്ഞാണ് ഇത് വിലയിരുത്തുന്നത്. ക്ഷതമേൽക്കുന്ന ഹൃദയപേശികളിൽ നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കളായ കാർഡിയാക് ട്രോപ്പോണിൻ - ടി, ട്രോപ്പോണിൻ-ഐ തുട ങ്ങിയവ നിശ്ചിത അളവിൽ കൂടുതൽ രക്തത്തിലുണ്ടങ്കിൽ അത് ഗൗരവമായി കാണേണ്ടതാണ്. ഇങ്ങനെയുള്ള 10 ശതമാനം ആളുകളിൽ ഹാർട്ട് അറ്റാക്കിനുള്ള സാധ്യതയുണ്ട്. ട്രോപ്പോണിൻ നെഗറ്റീവായവരിൽ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത അടുത്ത ഒരു മാസത്തിനുള്ളിൽ ഒരു ശതമാനത്തിൽ താഴെയാണ്.

ഹാർട്ട് അറ്റാക്ക്

Bu hikaye Mathrubhumi Arogyamasika dergisinin March 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mathrubhumi Arogyamasika dergisinin March 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MATHRUBHUMI AROGYAMASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 dak  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 dak  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 dak  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 dak  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 dak  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 dak  |
May 2023