പാട്ടെന്ന് കേൾക്കുമ്പോൾ തന്നെ ആശ്വാസത്തിന്റെ അരയാലിലകൾ ഇളകും മലയാളികളുടെ സ്വന്തം ഗായിക സിതാര കൃഷ്ണകുമാറിന്റെയുള്ളിൽ. അപ്പോൾ മനസ്സിൽ സ്കൂളിലെ ഒരു ലളിതഗാന മത്സരവേദി തെളിയും. അവിടെ ‘അരയാലിലകൾ' എന്നു തുടങ്ങുന്ന പാട്ട് ചുമമൂലം ഇടക്ക് മുറിഞ്ഞു പോയതിനാൽ കണ്ണീരോടെ പകച്ചു നിൽക്കുന്നൊരു ആറു വയസ്സുകാരിയെ കാണും. ആ രണ്ടാം ക്ലാസുകാരി പാട്ടിന്റെ കാര്യത്തിൽ ഒന്നാം ക്ലാസ്' ആണെന്ന് തിരിച്ചറിഞ്ഞ സംഗീതാധ്യാപകൻ രാമനാട്ടുകര സതീശൻ മാസ്റ്റർ അവളെ വാരിയെടുത്ത് തോളിൽ തട്ടി ആശ്വസിപ്പിച്ചിരുന്നില്ലെങ്കിൽ, ഒരുപക്ഷേ ഈണത്തിന്റെ ഒരേറുനോട്ടം കൊണ്ട് മലയാള മനമാകെ കോള് കേറ്റുന്ന ഗാനങ്ങൾ ഇന്നുണ്ടാകുമായിരുന്നില്ല.
യുവജനോത്സവവേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഒഴുകിയ സിതാരയുടെ സംഗീതജീവിതം സിനിമയിലെത്തിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടു. റിയാലിറ്റി ഷോകളിലെ മത്സരാർഥിയിൽ നിന്ന് വിധി കർത്താവായി സിതാര വളർന്നത് മു ഹബ്ബത്തിൻ സുലൈമാനി കലർന്ന പാട്ടുകളിലൂടെ മലയാളികളുടെയെല്ലാം മനം കീഴടക്കിയാണ്. മുന്നിൽ പാടാനെത്തുന്ന കുട്ടികളിൽ ആ പഴയ രണ്ടാം ക്ലാസുകാരിയെയാണ് സിതാര കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ ‘സതീശൻ മാസ്റ്റർ ആകാനും സിതാരക്ക് അനായാസം കഴിയുന്നു. സിതാര പ്രായഭേദമന്യേ എല്ലാവരുടെയും സ്വന്തം സിത്തുമണി ആകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
'എനിക്ക് ആ സ്നേഹം എപ്പോഴും ഫീൽ ചെയ്യാൻ കഴിയാറുണ്ട്. വർഷങ്ങളായി സ്വീകരണമുറിയിൽ കാണുന്നതു കൊണ്ടാവാം സ്വന്തം വീട്ടിലെയാൾ എന്നപോലെ എന്നെ എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന് തോന്നിയിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് എന്റെ പാട്ട് പിന്തിരിപ്പിച്ചിട്ടുണ്ടെന്നൊക്കെ ചിലർ വന്നു പറയും. അതിനൊക്കെ നന്ദി പറയേണ്ടത് എന്നോടല്ല. ദൈവത്തിനോടും ആ പാട്ടുകൾ സൃഷ്ടിച്ചവരോടുമാണ്. സിനിമയിൽ പാടാൻ തുടങ്ങിയിട്ട് 15 വർഷമായി എന്നത് ഒരു കണക്കു മാത്രമാണ്. നാലാം വയസ്സ് മുതൽ പാട്ടും നൃത്തവുമാണ് എന്റെ ലോകം. എന്നെ സംബന്ധിച്ച് സിനിമയിലെ പാട്ടുകളുടെ എണ്ണത്തിനെക്കാളും സിനിമയിലെ അവസരങ്ങളെക്കാളുമൊക്കെ പ്രാധാന്യം ആർട്ടിസ്റ്റായി ഇരിക്കുക എന്നതാണ്. ആളുകളുടെ ഈ സ്നേഹം എന്നെന്നും നിലനിർത്തുക എന്നതാണ്' -സിതാര പറഞ്ഞുതുടങ്ങി...
കംപ്ലീറ്റ് പാക്കേജ്
Bu hikaye Kudumbam dergisinin June 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin June 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...