വീടുപണി ഏതെങ്കിലും തരത്തിൽ കോൺട്രാക്റ്ററെ ഏൽപ്പിക്കുന്നവരാണ് മിക്കവരും. വീടുപണിയുടെ ഓരോ ഘട്ടത്തിലേക്കും പ്രത്യേകം പണിക്കാരെ ഏർപ്പാടാക്കി, സാധനങ്ങളെല്ലാം സമയാ സമയങ്ങളിൽ വാങ്ങിക്കൊടുത്ത് വീട് പണിയിക്കാൻ ആർക്കും സമയമില്ല എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ സമയവും സാഹചര്യങ്ങളും അനുസരിച്ച് ഏതുതരം കോൺട്രാക്റ്റ് വേണമെന്ന് വീട്ടുകാർക്ക് തീരുമാനിക്കാം.
ഫുൾ കോൺട്രാക്റ്റ് ആണെങ്കിലും ലേബർ കോൺട്രാക്റ്റ് എടുത്താലും സൗകര്യങ്ങൾ കണക്കിലെടുത്ത് ചില വിട്ടുവീഴ്ചകൾക്ക് ഇരു കൂട്ടരും സമ്മതിക്കാറുണ്ട്. ഫുൾ കോൺട്രാക്റ്റ് കൊടുക്കുകയാണെങ്കിലും വീട്ടുകാരുടെ കയ്യിൽ തടിയുണ്ടെങ്കിൽ അതിന്റെ ചെലവ് കരാറുകാർ ഒഴിവാക്കുന്നത് ഉദാഹരണം.
കരാറിൽ പറഞ്ഞതിൽ കൂടുതൽ പണം പിന്നീട് ആവശ്യപ്പെടുന്ന കോൺട്രാക്റ്റർമാരും പണം പൂർണമായി കൊടുക്കാതെ പണി കഴിഞ്ഞാൽ കൈമലർത്തുന്ന വീട്ടുകാരും ഉള്ളതിനാൽ പണി ഏൽപ്പിക്കും മുൻപ് കൃത്യമായി കരാർ എഴുതി നിയമാനുസൃതമാക്കേണ്ടത് ഇരു കൂട്ടർക്കും ഒരുപോലെ ആവശ്യമാണ്. കരാർ എഴുതുമ്പോൾ ഓരോ ഘട്ടത്തിലെ പണിയുടെയും ഉപയോഗിക്കുന്ന കമ്പനിയുടെയും വിശദാംശങ്ങളും പ്രതിപാദിക്കുന്നുണ്ടെന്ന് ഉറപ്പാ ക്കണം. ചതുരശ്രയടിക്ക് ഇത്ര രൂപ എന്നതിനും കണക്കു വേണം.
അടിത്തറ
വീടുപണിയാൻ സാഹചര്യമൊരുക്കുന്ന രീതിയിൽ ഭൂമി നിരപ്പാക്കൽ
ഭൂമിയുടെ ഉറപ്പനുസരിച്ച് അടിത്തറയുടെ നിർമാണം (ആവശ്യമെങ്കിൽ പൈലിങ് ചെയ്ത് കോളം-ബീം ഫൗണ്ടേഷൻ)
വാനം വെട്ടി പിസിസി (ആവശ്യമെങ്കിൽ) ചെയ്ത് കരിങ്കല്ല് അല്ലെങ്കിൽ വെട്ടുകല്ല് നിറച്ചു കെട്ടിയ അടിത്തറയുടെ വിശദാംശങ്ങൾ അടിത്തറയിൽ കല്ലു കെട്ടാനുള്ള സിമന്റ്, മണൽ അനുപാതം കൃത്യമായി പ്രതിപാദിക്കണം
അടിത്തറയുടെ മുകളിൽ വാർക്കാനുള്ള സിമന്റ്, കമ്പി, മണൽ എന്നിവയുടെ അനുപാതം തറ പണിക്ക് മണലാണോ പാറമണലാണോ പാറപ്പൊടിയാണോ ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കണം തറ ആരു നനയ്ക്കണം, എത്ര തവണ നനയ്ക്കണം തുടങ്ങിയതിന്റെ വിശദാംശങ്ങൾ തറ നിറയ്ക്കാനുള്ള മണ്ണ് ഇറക്കൽ ആരുടെ ഉത്തരവാദിത്തം എന്നതിൽ വ്യക്തത വേണം
തറയിലെ പെസ്റ്റ് കൺട്രോൾ കോൺട്രാക്റ്റർ ചെയ്യുമോ എന്നതിൽ വ്യക്തത. ചെയ്യുന്നുണ്ടെങ്കിൽ വിശദാംശങ്ങൾ നൽകണം
ഭിത്തി നിർമാണം
Bu hikaye Vanitha Veedu dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha Veedu dergisinin November 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി