അലങ്കാരപ്പനയിൽ ചാരി പുഞ്ചിരിച്ചുനിൽക്കുന്ന ഉമ്മ. മീറ്ററുകൾക്ക് അകലെ മുന്നിൽനിന്ന് സൈക്കിളിൽ കുതിച്ചെത്തുന്ന മകൻ. തൊട്ടരികിൽ എത്തി ബ്രേക്കിടുന്ന സ്ഥിരം ഐറ്റമാണ് പ്രതീക്ഷിച്ചതെങ്കിൽ തെറ്റി, ഇവിടെ ലെവലായിരുന്നു.
ഉമ്മയോട് ചേർന്ന് സൈക്കിൾ ബ്രേക്കിട്ട് ബാക്ക് വീൽ ഉയർത്തി നെറ്റിയിൽ മുത്തമിടുന്ന മകൻ ക്ലൈമാക്സ് വേറെ സ്റ്റോപീ വിത്ത് ഉമ്മി' എന്ന കാപ്ഷനോടെ ഇൻസ്റ്റഗ്രാം ഇളക്കിമറിച്ച റീലുകളിൽ ഒന്നാണിത്. കാഴ്ചക്കാരെ തെല്ലൊന്നമ്പരപ്പിച്ച് കിളി പാറിപ്പിച്ച ഐറ്റം. 'കിഡീസ് സ്കൂപ്' (Kiddies scoop (@ kiddies_scoop_) എന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലിലൂടെ കണ്ണോടിച്ചാൽ അതുക്കും മേലെയാണ് ഇവരുടെ നമ്പറുകൾ', ഒമ്പതു വയസ്സുകാരനായ എം.ടി.ബി ഫ്രീസ്റ്റൈലർ ഇഷാന്റെ കിടിലൻ പെർഫോമൻസുകൾ ഇന്ന് വൈറലാണ്.
പുതിയ തലമുറയുടെ ഹരമായി മാറിയ പാർക്കൗറിൽ ക്ലാസ് ഐറ്റങ്ങളുമായി അത്ഭുതപ്പെടുത്തുന്ന ഏഴു വയസ്സുകാരൻ സഹോദരൻ ഒർഹാനും കൂടിയാൽ പിന്നെ 'കളി' വേറെ ലെവലാണ്. ചെറിയ പിഴവുകൾപോലും വലിയ അപകടങ്ങൾക്കു വഴിവെക്കുന്ന ഫ്രീ സ്റ്റൈലും പാർക്കൗറും അസാധ്യ മെയ്വഴക്കത്തോടെ ചെയ്യുന്ന പത്തനംതിട്ട റാന്നി വെണ്ണിക്കുളം സ്വദേശികളായ കുട്ടിക്കുറുമ്പുകളുടെ വിശേഷത്തിലേക്ക്...
എം.ടി.ബി ഫ്രീസ്റ്റൈലർ ഇഷാൻ
സൈക്കി ളിൽ കയറി ഇരുന്നാൽ പിന്നെ ഇഷാന് രണ്ടു ചിറക് മുളക്കും. നിലത്ത് നിൽക്കാതെ പറ പറക്കും, ടയർ ഇല്ലാതെയും ഒറ്റ ടയറിലും നിന്നും ഇരുന്നും കിടന്നും അങ്ങനെ പല ഐറ്റങ്ങൾ... എം.ടി.ബി (Mountain Bike) ഫ്രീസ്റ്റൈലറാണ് ഇഷാൻ. എട്ടാം വയസ്സിലാണ് പരിശീലിച്ചു തുടങ്ങിയത്. വീലീ, സ്റ്റോപ്, രണ്ടു തരത്തിലുള്ള സ്വിച്ച് ബാക്ക്, ട്രാക്ക് സ്റ്റാന്റ്, ട്രാക്ക് വിത്ത് ഔട്ട്ഹാൻ ഡ്, സ്ലോ റൈസ്, ബണ്ണി ഹോപ്, റോ ളിങ് സ്റ്റോപീ, ജംപിങ് വീലി, ഫ്ലിപ് ഹാൻഡിൽ ബാർ, സ്റ്റോ പീ + വീലീ, എന്റോ, ക്രിസ്റ്റ്, ഹാൻഡ് ക്രാബ്, വൺ ഹാൻഡ് വീലീ, മാന്വൽ വീലീ, ഡെൽത്ത് സ്പിൻ എന്നിങ്ങനെ പതിനേഴോളം എം.ടി.ബി ഫ്രീസ്റ്റൈലിങ്ങുകളിൽ പരിശീലനം നേടിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ സൈക്കിളിൽ ഹരംപിടിച്ചു തുടങ്ങിയ ഇഷാന് നീന്തൽ, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയും ഇഷ്ടമേഖലകളാണ്. കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ല - അണ്ടർ-14 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചെങ്കിലും എം .ടി.ബി ഫ്രീസ്റ്റൈലിൽ മാത്രം കോൺസൺട്രേറ്റ് ചെയ്തതിനാൽ പങ്കെടുത്തിരുന്നില്ല.
Bu hikaye Kudumbam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin April 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...