ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് തർക്കുത്തരമാണ്. ഒട്ടുമിക്ക മാതാപിതാക്കളുടെയും പരാതിയും പരിഭവവും ഇതായിരിക്കും. വേഗത്തിൽ ദേഷ്യം വരുന്നു, അനുസരണയില്ല, എന്തിനും ഏതിനും വാശിപിടിക്കുന്നു തുടങ്ങിയ പരാതികളും പതിവാണ്. മക്കളായാൽ കുരുത്തക്കേട് കാട്ടുമ്പോൾ വടിയെടുത്ത് നല്ലരൊണ്ണം കൊടുക്കണമെന്നാണ് പഴമക്കാർ പൊതുവേ പറയാറ്. എന്നാൽ, ഇത് പഴയ കാലമല്ല, കുട്ടികൾ വളരുന്നതും അടുത്തിടപഴകുന്നതും അവർ കാണുന്നതും കേൾക്കുന്നതുമെല്ലാം ഒരുപാട് മാറിക്കഴിഞ്ഞു. ചീത്ത പറഞ്ഞതിന്റെയും അടിച്ചതിന്റെയും പേരിൽ സ്വയം ജീവനൊടുക്കിയ എത്രയെത്ര കുട്ടികളുടെ വാർത്തകളാണ് നമുക്ക് കൺമുന്നിലൂടെ കടന്നുപോകുന്നത്. മാതാപിതാക്കളായാൽ ചീത്ത പറയും, ചിലപ്പോൾ തല്ലിയെന്നും വരും. അതിന് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പലരും ചോദിച്ചു കണ്ടിട്ടുണ്ട്. പക്ഷേ, കാലം അതാണ്. നാം ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹം അത്തരത്തിലുള്ളതാണ്. മക്കൾ ചെറിയ കാര്യത്തിനു പോലും ദേഷ്യം പിടിക്കുന്നതും മുതിർന്നവരോടുപോലും തർക്കുത്തരം പറയുന്നതും വാശിപിടിക്കുന്നതുമെല്ലാം കണ്ടു നിൽക്കണമെന്നല്ല. മക്കൾ ദേഷ്യം പിടിക്കുമ്പോൾ ശിക്ഷിക്കുന്നവരും ഏറെയുണ്ട്. എന്നിട്ട് എന്തെങ്കിലും മാറ്റമു ണ്ടാകുന്നുണ്ടോ? ഇല്ലെന്നാണ് സത്യം. മക്കളുടെ സ്വഭാവത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾക്ക് വടി കൊണ്ടടിച്ചാൽ പരിഹാരമുണ്ടാകുമോ. വടിയെടുക്കാതെ മക്കളുടെ ഈ സ്വഭാവത്തെ ശരിയാക്കാനാവുമോ.
അവരുടെ ഉള്ളിലെന്താണെന്ന് അറിയുക
തർക്കുത്തരം പറയുക, ദേഷ്യം പിടിക്കുക, വാശി കാണിക്കുക ഇതെല്ലാം ഒട്ടുമിക്ക കുട്ടികളിലും കണ്ടുവരുന്നതാണ്. എന്നാൽ, അതിന്റെ തീവ്രത കൂടുമ്പോഴാണ് അതൊരു പ്രശ്നമായി വരുന്നത്. വീട്ടുകാരോട് വല്ലാതെ കയർത്തു സംസാരിക്കുക, മോശം വാക്കുകൾ സ്ഥിരമായി ഉപയോഗിക്കുക, സ്കൂളിലെ ടീച്ചർമാരോടും കൂട്ടുകാരോടും ഇത്ത രത്തിൽ പെരുമാറുക ഇത്രയുമൊക്കെയാകുമ്പോഴാണ് അത് ശ്രദ്ധിക്കേണ്ടിവരുന്നത്. അവർ ഇത്തരത്തിൽ പെരുമാറാൻ എന്തെങ്കിലും ഒരു കാരണമുണ്ടായിരിക്കും. അത് എന്താണെന്ന് കണ്ടെത്തുക എന്നത് തന്നെയാണ് ഈ പ്രശ്നത്തിനുള്ള പ്രധാന പോംവഴി.
Bu hikaye Kudumbam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...