കൈയിലൊതുക്കാം അടുക്കള
Kudumbam|December 2023
വീട്ടുജോലികൾ സ്മാർട്ടായി ചെയ്തുതീർക്കാൻ കൃത്വമായ ടൈം പ്ലാനിങ്ങുകൊണ്ട് മാത്രമേ സാധിക്കൂ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് അടുക്കള ജോലി തീർക്കാൻ വേണം ശരിയായ ടൈം മാനേജ്മെന്റ്...
റസ്ല സഹീദ്
കൈയിലൊതുക്കാം അടുക്കള

ഒരു സാധാരണ വീട്ടിൽ അടുക്കളയിൽ മാത്രം സ്ത്രീ മിനിമം ചെലവഴിക്കുന്നത് 3-4 മണിക്കൂറാണ്. പാത്രം കഴുകി നൽകിയും കഷണം നുറുക്കിയും ന്യൂജൻ ആൺപിള്ളേർ 'നല്ല ഭർത്താക്കന്മാർ ആകുന്നുണ്ടെങ്കിൽ പോലും അതങ്ങനെയാണ്. കഷണം മുറിക്കലും പാത്രം കഴുകലും അല്ലാതെ ഒരു നീണ്ട പട്ടികയിലുള്ള പണികൾക്കെല്ലാം ടിക്ക് വീഴാതെ അടുക്കളപ്പണി' ക്ലോസ് ചെയ്യാനാകുമോ? ബെഡ് കോഫി മുതൽ ചിലർക്കെങ്കിലും അത്താഴത്തിനുശേഷമുള്ള കട്ടൻചായയോ ചൂടുവെള്ളമോ വരെ നീളുന്ന അടുക്കള'യുദ്ധം' ഒട്ടും ചെറുതല്ല.

ഉപ്പുതൊട്ട് കർപ്പൂരം വരെ ഒതുങ്ങിയിരിക്കുന്ന അടുക്കള, അവിടെ ഇത്രമാത്രം എന്താ ചെയ്യാനുള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി ഒതുക്കാനാവില്ല. "ഞാൻ എന്റെ ഭർത്താവിനെക്കൊണ്ട് കുക്ക് ചെയ്യിക്കാറില്ല. ഒരു പാത്രത്തിന് പകരം നാലെണ്ണം വലിച്ചിടും. പിന്നെ സ്റ്റൗവും കിച്ചൺടോപ്പും വൃത്തിയാക്കുന്നതുകൂടി ഓർക്കുമ്പോൾ നമ്മൾ ചെയ്യുന്നതാ നല്ലത്" -ഈ കൂട്ടുകാരിയിൽ നിന്നോ പരിചയക്കാരിൽ നിന്നോ  ഡയലോഗ് കേൾക്കാത്തവർ ചുരുക്കമാകും. അതെ അടുക്കളയിൽ പാത്രങ്ങൾ ഒതുക്കിവെക്കുന്നതും വൃത്തിയാക്കുന്നതുമെല്ലാം അത്യാവശ്യം ക്ഷമയും സമയവും മെനക്കെടുത്തുന്ന പരിപാടിതന്നെയാണ്.

ഫ്രിഡ്ജ് തുറക്കുന്നു, വെള്ളമോ തണുപ്പിച്ച മറ്റു പാനീയങ്ങളോ കുടിക്കുന്നു, ഫ്രിഡ്ജ് അടക്കുന്നു എന്നതിലപ്പുറം അതിനകത്ത് ഒറ്റനോട്ടത്തിൽ കിട്ടാവുന്ന രീതിയിൽ ഓരോന്നും അടുക്കി വെക്കുന്നതും പണിയല്ലേ? പാചകം മാത്രമല്ല, പാത്രങ്ങളും പലചരക്കുസാധനങ്ങളും ഒതുക്കിവെക്കുന്നത് മുതൽ കിച്ചൻ ടവൽ കഴുകി ഉണക്കുന്നതു വരെയുള്ളത് ‘അടുക്കളപ്പണി എന്ന ലേബലിൽ തന്നെയുള്ളതാണ്.

 കൃത്യമായി അടുക്കള ഓർഗനൈസ് ചെയ്യുന്നവർ തന്നെയാണ് ഇന്നത്തെ സ്ത്രീകൾ. മിക്കവരും സ്വന്തം കരിയറിൽ കൂടി ശ്രദ്ധിക്കുന്നവരായതിനാൽ പണികളെ ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ പല അടവുകളും പയറ്റാറുണ്ട്. മുൻകൂട്ടി മെനു പ്ലാൻ ചെയ്തും വൃത്തിയുള്ള കാബിനറ്റും കൗണ്ടർ ടോപ്പും ഒരുക്കിയും കൈയകലത്തിൽ കുക്ക് ചെയ്യാനുള്ള പാത്രങ്ങൾ അടുക്കിവെച്ചും കഷണങ്ങൾ നുറുക്കിവെച്ചുമെല്ലാം കുഞ്ഞുകുഞ്ഞു പണികളിലൂടെ വലിയ ഭാരമായ അടുക്കള  പണിയെ കൈയിലൊതുക്കാവുന്ന സമയത്തിലേക്ക് ഒതുക്കാം. അതിനുള്ള വഴികളിതാ...

പ്ലാനിങ്

Bu hikaye Kudumbam dergisinin December 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Kudumbam dergisinin December 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ജാലകത്തിനപ്പുറത്തെ
Kudumbam

ജാലകത്തിനപ്പുറത്തെ

തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ

time-read
1 min  |
October-2024
ഉലകം ചുറ്റിയ ഫാമിലി
Kudumbam

ഉലകം ചുറ്റിയ ഫാമിലി

മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...

time-read
3 dak  |
SEPTEMBER 2024
പോരാട്ടം മണ്ണിനോടും അനീതിയോടും
Kudumbam

പോരാട്ടം മണ്ണിനോടും അനീതിയോടും

പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്

time-read
1 min  |
SEPTEMBER 2024
എ.ഐ കാലത്തെ അധ്യാപകർ
Kudumbam

എ.ഐ കാലത്തെ അധ്യാപകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...

time-read
3 dak  |
SEPTEMBER 2024
അറബിയുടെ പൊന്നാണി ചങ്ങാതി
Kudumbam

അറബിയുടെ പൊന്നാണി ചങ്ങാതി

പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...

time-read
1 min  |
SEPTEMBER 2024
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
Kudumbam

ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്

time-read
2 dak  |
SEPTEMBER 2024
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
Kudumbam

കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം

വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...

time-read
4 dak  |
SEPTEMBER 2024
വലിച്ചുകേറി വാ..
Kudumbam

വലിച്ചുകേറി വാ..

കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...

time-read
2 dak  |
SEPTEMBER 2024
ഉണ്ണാതെ പോയ ഓണം
Kudumbam

ഉണ്ണാതെ പോയ ഓണം

പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...

time-read
3 dak  |
SEPTEMBER 2024
കൂത്താമ്പുള്ളിയിലെ ഓണക്കോടി
Kudumbam

കൂത്താമ്പുള്ളിയിലെ ഓണക്കോടി

പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...

time-read
2 dak  |
SEPTEMBER 2024