സന്ധ്യമയങ്ങി ഇരുട്ട് വീണിട്ടും സമീപത്തെ കച്ചവടക്കാരെല്ലാം പീടികയിലെ പലകകൾ നിരത്തിവെച്ച് താഴിട്ടുപൂട്ടി വീട്ടിൽ പോയിട്ടും ഒരു പീടികമുറി മാത്രം സജീവം. മിന്നാമിനുങ്ങിനെപ്പോലെ മിന്നിക്കൊണ്ടിരിക്കുന്ന ഫിലമെന്റ് ബൾബിന്റെ പ്രകാശത്തിൽ കാരംസ് ബോർഡിലെ കുഴിയിലേക്ക് കണ്ണും വിരലും കൂർപ്പിച്ചുവെച്ച് കോയിൻ ചലിപ്പിക്കുന്ന യുവാക്കൾ, കൈയടിച്ചും ആർപ്പു വിളിച്ചും അവരെ പ്രോത്സാഹിപ്പിക്കുന്ന ഒപ്പമുള്ളവർ, തൊട്ടരികെ ബഹളങ്ങൾക്ക് ചെവി കൊടുക്കാതെ ചെസ് ബോർഡിൽ കരുക്കൾ നീക്കുന്നവർ, ചുമരിലെ തട്ടിൽ പല വലുപ്പത്തിലും രൂപത്തിലുമുള്ള ട്രോഫികൾ... നമ്മുടെ നാട്ടിൻപുറങ്ങളിലെ യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച പഴയകാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ പതിവ് സന്ധ്യാ കാഴ്ചയാണിത്.
ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ യുവതീയുവാക്കളെ ഒരുമിപ്പിക്കുകയായിരുന്നു ഇത്തരം ക്ലബുകൾ. ഓണം, ക്രിസ്മസ്, പെരുന്നാൾ, സ്വാതന്ത്ര്യ ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നാടിനെയൊന്നാകെ ഒരുമിപ്പിച്ച് ഒരുമയുടെ, സാഹോദര്യത്തിന്റെ പാഠങ്ങൾ പുതുതലമുറക്കും പഴയതലമുറക്കും പകർന്നുനൽകുന്നു.
കരുണയുടെ കരങ്ങൾ
വയനാട് ഉരുൾപൊട്ടൽ, 2018ലെയും 2019ലെയും പ്രളയങ്ങൾ തുടങ്ങി നാടിനെ പിടിച്ചുലച്ച പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനമായും സഹായഹസ്തമായും യുവ കൂട്ടായ്മകൾ നാടിനെ നെഞ്ചോട് ചേർത്തു. അസാധ്യമെന്ന് കരുതിയ പലതും വ്യത്യസ്ത കഴിവുകളുള്ള ആളുകളുടെ ടീം വർക്കിലൂടെ യാഥാർഥ്യമാക്കി. ടർഫിൽ അർധരാത്രി വരെ പന്തു കളിക്കാനും കൂട്ടുകാർക്കൊപ്പം ടൂർ പോകാനും മാത്രമല്ല നാടിന് ഒരാവശ്യം വരുമ്പോൾ കൈ മെയ് മറന്ന് ഓടിയെത്താനും അവരുണ്ടായിരുന്നു. അവരെ ഒരു ടീമായി ചേർത്തുനിർത്താനും ധനസമാഹരണം നടത്താനും നാട്ടിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ മേൽവിലാസവുമുണ്ടായിരുന്നു.
നിർധന രോഗികളുടെ കണ്ണീരൊപ്പാൻ ബിരിയാണി, ആക്രി ചലഞ്ചുകളുമായി അവർ തെരുവിലിറങ്ങി. ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകളിൽനിന്ന് ലഭിക്കുന്ന ലാഭം നിർധന രോഗി കൾക്കായി മാറ്റിവെച്ചു. മദ്യം, മയക്കുമരുന്ന്, മറ്റ് അനാരോഗ്യ ശീലങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിലും ഈ കൂട്ടായ്മകൾ നിർണായക പങ്കുവഹിക്കുന്നു.
കലാകായിക മുന്നേറ്റം
Bu hikaye Kudumbam dergisinin SEPTEMBER 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kudumbam dergisinin SEPTEMBER 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...