കൃഷ്ണാ നീ ബേഗനേ..ബാരോ...
Jyothisharatnam|June 01, 2023
ജീവിതത്തിൽ ഒരിക്കലെങ്കിലും രുഗ്മിണി ലാളിച്ച ഈ മഹനീയ വിഗ്രഹം കൺകുളിർക്കെ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെ
വേണുമഹാദേവ് 
കൃഷ്ണാ നീ ബേഗനേ..ബാരോ...

മംഗലാപുരത്തു നിന്ന് കൊല്ലൂർ മൂകാംബികയിലേക്ക് യാത്ര പോകുമ്പോൾ ഇടയ്ക്കുള്ള പ്രധാനപ്പെട്ട ഒരു ബസ്സ്റ്റോപ്പാണ് ഉഡുപ്പി. ഉഡുപ്പി ബസ്സ്റ്റാന്റിൽ നിന്നും അഞ്ചുമിനിറ്റ് നടന്നാലെത്തുന്ന ദൂരത്തിലാണ് ലോകപ്രശസ്തമായ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം. ദ്വാരകയ്ക്കുശേഷം ഭഗവാൻ ബാലലീലകളാടി കളിച്ച മണ്ണ്.

"കൃഷ്ണാ നീ ബേഗനെ ബാരോ...' എന്ന ഗാനം കേൾക്കുമ്പോഴൊക്കെ ഉഡുപ്പി കടകോൽ കൃഷ്ണനെ ഓർക്കണം. ദക്ഷിണകർണ്ണാടകത്തിലെ ഒരു ഗ്രാമീണനായ കാലിച്ചെക്കൻ പണ്ട് ഈ ക്ഷേത്രപരിസരത്തുകൂടി കാലിമേക്കാൻ പോയി. നല്ല വേഷഭൂഷാദികളോ ആഢ്യത്വമോ ഇല്ലാത്തതു കൊണ്ടുതന്നെ അതിനകത്ത് പ്രവേശിപ്പിക്കില്ലെന്നു ചിന്തിച്ച ബാലൻ പലപ്പോഴും പുറംചുവരിലെ കിളിവാതിലിലൂടെ അകത്തേയ്ക്ക് എത്തി നോക്കിയിരുന്നു. അപ്പോൾ ആ ബാലന്റെ ഉള്ളിൽ നിന്നൂറി വന്ന ഭക്തിയുടെ മധുരഭാഷണമായിരുന്നു ഈ നാടോടിഗാനം.  ഭഗവാൻ ആ സാധു ശുദ്ധഭക്തന്റെ വിളി കേട്ടുവെന്നും കാലിമേയ്ക്കുന്നിടത്ത് അവനോടൊപ്പം ബാലലീലകളാടിയെന്നും കഥകൾ സൂചിപ്പിക്കു ന്നു.

ഉഡുപ്പിയുടെ കഥ

 ഉഡു' എന്നാൽ നക്ഷത്രം. "ഉഡുപാ എന്നാൽ നക്ഷത്രങ്ങളുടെ ദൈവം. ദക്ഷപ്രജാപതിയുടെ ശാപം തീർക്കാനായി ഈ സ്ഥലത്ത് ഗ്രഹദേവനായ "ചന്ദ്രൻ' തപസ്സിരുന്നു. ഒടുവിൽ പരമശിവൻ പ്രത്യക്ഷപ്പെട്ടു ശാപമുക്തനാക്കി. അങ്ങനെ ചന്ദ്രൻ തപസ്സുചെയ്ത ഈ സ്ഥലം ചന്ദ്രമൗലീശ്വർ എന്നറിയപ്പെട്ടു. ഇന്നും ഇവിടെ ചന്ദ്രമൗലീശ്വരക്ഷേത്രം ഉണ്ട്. കാലാന്തരത്തിൽ നക്ഷത്രം തപസ്സ് ചെയ്ത സ്ഥലമെന്ന നിലയ്ക്ക് ഉഡുപ്പി' എന്നറിയപ്പെട്ടു.

 ഉഡുപ്പിയും പരശുരാമനും

ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ തേരോട്ടം അവസാനിപ്പിച്ച പരശുരാമൻ അതിൽ പശ്ചാത്തപിച്ച് ഒരു മഹായജ്ഞം നടത്തി തന്റെ മുഴുവൻ ഭൂസ്വത്തും ബ്രാഹ്മണർക്ക് ദാനം നൽകി. ഇനിയൊന്നും തന്റെ പക്കൽ ശേഷിക്കുന്നില്ലെന്നു കണ്ട് പരശുരാമൻ കടലിൽ നിന്നുയർത്തിയെടുത്ത കന്യാകുമാരി മുതൽ ഗോകർണ്ണം വരെയുള്ള ഭൂമിയാണ് കേരളം. ഈ പരശുരാമ ക്ഷേത്രത്തിന്റെ രാജാവായി അദ്ദേഹം തന്റെ പരമഭക്തനായ രാമഭോജനെ വാഴിച്ചു.

Bu hikaye Jyothisharatnam dergisinin June 01, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Jyothisharatnam dergisinin June 01, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

JYOTHISHARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
Jyothisharatnam

ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി

തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം

time-read
1 min  |
August 16-31, 2024
വാസ്തുപിഴകൾ കണ്ടെത്താം
Jyothisharatnam

വാസ്തുപിഴകൾ കണ്ടെത്താം

വീടുപണി തുടങ്ങുമ്പോൾ മണിയൊച്ച കേൾക്കുക, ആകാശത്ത് ഗരുഡനെ കാണുക എന്നീ ലക്ഷണങ്ങൾ വളരെ ശുഭകരമാണ്.

time-read
1 min  |
August 16-31, 2024
അജ ഏകാദശി
Jyothisharatnam

അജ ഏകാദശി

ഏകാദശികളിൽ ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി.... ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്...

time-read
2 dak  |
August 16-31, 2024
ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം
Jyothisharatnam

ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം

ഉത്രട്ടാതി നാളിൽ സാക്ഷാൽ കുമാരനല്ലൂർ ഭഗവതിയുടെ ശക്തി ചൈതന്യം മീനച്ചിലാറിന്റെ ഓള പരപ്പിൽ ചിങ്ങവെയിൽ പോലെ തിളങ്ങും. ദേശത്തിന്റെ ക്ഷേമം അന്വേഷിച്ച് പരാശക്തിയായ ഭഗവതി അന്ന് ചുരുളൻ വള്ളമേറി കരകളിലേയ്ക്ക് എഴുന്നെള്ളും

time-read
1 min  |
August 16-31, 2024
സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധൻ
Jyothisharatnam

സഹോദരബന്ധം ഉറപ്പിക്കുന്ന രക്ഷാബന്ധൻ

രാഖി കെട്ടുന്ന നൂലുകൾക്ക് പ്രത്യേക ഒരു വശ്യശക്തിയും അത്ഭുതശക്തിയും ഉള്ളതായിട്ടാണ് വിശ്വസിച്ചുപോരുന്നത്

time-read
1 min  |
August 16-31, 2024
കണ്ണന്റെ വിരൽസ്പർശമുളള അഷ്ടപദി
Jyothisharatnam

കണ്ണന്റെ വിരൽസ്പർശമുളള അഷ്ടപദി

ഗീതാഗോവിന്ദത്തിലെ ഓരോ വരികളും കണ്ണന് എത്ര പ്രിയപ്പെട്ടതാണ് എന്ന് അഷ്ടപദി കേട്ടുറങ്ങുന്ന കണ്ണനെ കാണുമ്പോൾ, ഓരോ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചെല്ലുമ്പോൾ അന്ന് കണ്ണൻ വന്ന് എഴുതി വെച്ച് വരികളും നമ്മൾ കേൾക്കുന്നുണ്ടല്ലോ എന്ന് നമ്മൾ ഓർക്കാറില്ലെ.....

time-read
2 dak  |
August 16-31, 2024
ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം
Jyothisharatnam

ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം

ഭക്തിനിർഭരമായി ശ്രീക്യ ഷ്ണജയന്തി വന്നെത്തി, അഷ്ടമിരോഹിണി ആഘോഷ ങ്ങൾ മാനസസരസ്സുകളെ മോഹനോന്മുഖമാക്കുന്നു. ദുഷ്ടസഹസങ്ങളെ ഉന്മൂലനം ചെയ്ത് ശിഷ്ടഹിതത്തിന് ആത്മസുഖം നൽകുന്നു. ഈ സാംസ്ക്കാരികോത്സവം പുണ്യപ്രഭ പരത്തുന്ന സർവൈശ്വര്യങ്ങളുടെ സാക്ഷ്യവും സമ്മോഹനവുമാണ്. ശ്രീകൃഷ്ണഭഗവാന്റെ അവതാരകഥാസാരം അനന്തവും ചൈതന്യവുമായ മഹാ സാഗരമാണ്.

time-read
4 dak  |
August 16-31, 2024
ബുദ്ധിർബലം യശോധൈര്യം
Jyothisharatnam

ബുദ്ധിർബലം യശോധൈര്യം

ഹനുമാനെ അദ്ദേഹത്തിന്റെ അവതാരദിനമായ ഹനുമദ് ജയന്തി സുദിനത്തിൽ പൂജിച്ച് പ്രാർത്ഥിച്ചാൽ ദുഃഖ-ദുരിതങ്ങൾ മാറി ജീവിതത്തിൽ സുഖവും സന്തോഷവും സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്ന് മാത്രമല്ല ഉദ്ദിഷ്ട കാര്യസിദ്ധിയുണ്ടാവുമെന്നുമാണ് വിശ്വാസം

time-read
1 min  |
July 16-31, 2024
ഗരുഡമോക്ഷവും കർക്കിടകവും
Jyothisharatnam

ഗരുഡമോക്ഷവും കർക്കിടകവും

കർക്കിടക മാസത്തിലാണ് ദക്ഷിണായനപുണ്യകാലം ആരംഭിക്കുന്നത്. സൂര്യൻ വടക്കുദിക്കിൽ നിന്നും തെക്കോട്ട് യാത്ര ചെയ്യുന്ന കാലമാണിത്. ഇത് മഴക്കാലത്തിന്റെ ആരംഭത്തെ കുറിക്കുന്നു.

time-read
1 min  |
July 16-31, 2024
ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി
Jyothisharatnam

ജന്മാന്തര ദുരിതങ്ങളകറ്റുന്ന ശ്രീരാമസ്വാമി

മുപ്പത്തിമുക്കോടി ദേവീദേവന്മാർക്കായി ആയിരക്കണക്കിന് ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ടെങ്കിലും ശ്രീരാമക്ഷേത്രങ്ങൾ പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഉളളവയാകട്ടെ പലവിധ കാരണങ്ങളാൽ പ്രശസ്തവും. അക്കൂട്ടത്തിൽ വലിപ്പം കൊണ്ടും പ്രതിഷ്ഠാഭാവത്തിന്റെ പ്രത്യേകതകൊണ്ടും ഏറെ പ്രശസ്തമാണ് തൃശൂർ നഗരത്തിൽ നിന്നും 22 കി. മീറ്റർ കിഴക്ക് നാട്ടിക പഞ്ചായത്തിലെ തൃപ്രയാറിലുളള തൃപ്രയാർ ശ്രീരാമക്ഷേത്രം. ശ്രീപ്രിയ പുണ്യനദി എന്നറിയപ്പെടുന്ന കനോലിക്കനാലിന്റെ തീരത്ത് കനാലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ ശ്രീരാമക്ഷേത്രത്തിന് അയ്യായിരം വർഷത്തെ പഴക്കമുണ്ടെന്നാണ് ആർക്കിയോളജി വകുപ്പിലെ രേഖകൾ തന്നെ പറയുന്നത്.

time-read
3 dak  |
July 16-31, 2024